പ്രതിശ്രുത വരൻ യുഎസ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തില്ല; വിവാഹ നിശ്ചയം വേണ്ടെന്ന് വച്ച് വധു

പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥികളില്‍ ആരെയും താത്പര്യമില്ലെന്നും അതിനാല്‍ താന്‍ വോട്ട് ചെയ്യുന്നില്ലെന്നുമാണ് ഭാവി വരന്‍ വധുവിനെ അറിയിച്ചിരുന്നത്. 
 

Bride ends engagement after fiance doesn't vote in US elections


പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫലത്തിനായി യുഎസ് ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ, വോട്ടിംഗ് ചെയ്യുന്നില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പ്രതിശ്രുത വരനുമായുള്ള വിവാഹനിശ്ചയം ഒഴിവാക്കി എന്ന വെളിപ്പെടുത്തലുമായി യുവതി. ഒരു റെഡ്ഡിറ്റ് പോസ്റ്റിലൂടെയാണ് ഫ്ലോറിഡ സ്വദേശിയായ യുവതി ഇത്തരത്തിൽ ഒരു വെളിപ്പെടുത്തൽ നടത്തിയത്. സ്ഥാനാർത്ഥികളിൽ ആരെയും ഇഷ്ടപ്പെടാത്തതിനാൽ തന്‍റെ പ്രതിശ്രുത വരൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വിസമ്മതിച്ചുവെന്നാണ് യുവതിയുടെ പരാതി. ഭാവി വരന്‍റെ ഈ പ്രവർത്തിയെ  താൻ ആശങ്കയോടെയാണ് കാണുന്നതെന്നും അതിനാൽ ഇതു പോലെയുള്ള ആളുമായി വിവാഹബന്ധം മുന്നോട്ടുകൊണ്ട് പോവാൻ ആഗ്രഹിക്കുന്നില്ലന്നും യുവതി സമൂഹ മാധ്യമ കുറിപ്പില്‍ പറഞ്ഞു. 

യുവതിയുടെ കുറിപ്പിലെ പ്രധാന ഭാഗങ്ങൾ ഇങ്ങനെയായിരുന്നു;  "അദ്ദേഹത്തിന് ഒരു അന്ത്യശാസനം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു, ഇത് ശരിക്കും ഭയാനകമായി തോന്നുന്നു, ഞങ്ങളുടെ രാഷ്ട്രീയ വീക്ഷണങ്ങൾ വളരെ സാമ്യമുള്ളതാണ്. അതിനാൽ ഈ വോട്ട് ഒഴിവാക്കുന്നതിൽ അദ്ദേഹം ഇത്ര നിസ്സംഗത കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല, അവൻ വോട്ട് ചെയ്തില്ലെങ്കിൽ എനിക്ക് അവനോടൊപ്പം തുടരാൻ കഴിയില്ലെന്ന്  പറയുന്നത് ഭയാനകമാണോ?"  എന്‍റെ പ്രതിശ്രുതവരൻ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യുന്നില്ല. അതിനാൽ എനിക്ക് ഒരു ധാർമ്മിക പ്രതിസന്ധിയുണ്ട്.  ഈ വിഷയത്തിൽ ഞങ്ങളുടെ വിവാഹ നിശ്ചയം അവസാനിപ്പിക്കുന്നത് നാടകീയമാണോ?” എന്നായിരുന്നു കുറിപ്പിലെ സാരം. 

കുട്ടികള്‍ക്ക് പരീക്ഷയ്ക്ക് കിട്ടിയ മാര്‍ക്കുകള്‍ ഇനി മാതാപിതാക്കള്‍ കാണണ്ട; വിലക്കുമായി ഡച്ച് സ്കൂള്‍

My (26f) fiance (26m) isn’t planning on voting for the US Presidential elections. I am having a moral crisis. Is ending our engagement over this dramatic?
byu/throwawaysadfaceidk inrelationship_advice

സ്കൈഡൈവിംഗിനായി ഓടവെ ഇൻസ്ട്രക്ടർ 850 അടി താഴ്ചയിലേക്ക് വീണ് മരിച്ചു; വീഡിയോ വൈറല്‍

യുവതിയുടെ കുറിപ്പ് വളരെ വേഗത്തിൽ സമൂഹ മാധ്യമങ്ങളില്‍ ചർച്ചയായി. സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഭാഗത്ത് നിന്നും സമ്മിശ്ര പ്രതികരണമാണ് യുവതിക്ക് ലഭിച്ചത്. നിങ്ങൾക്ക് ന്യായം എന്ന് തോന്നുന്ന ഏത് കാര്യത്തിന്‍റെ അടിസ്ഥാനത്തിലും ഒരു ബന്ധത്തിൽ നിന്നും പിന്മാറാൻ നിങ്ങൾക്ക് അവകാശമുണ്ട് എന്നായിരുന്നു ചിലർ കുറിച്ചത്. എന്നാൽ, രാഷ്ട്രീയ ആശയങ്ങളും വ്യക്തി ജീവിതവുമായി കൂട്ടിക്കുഴയ്ക്കരുതെന്നും ഓരോരുത്തർക്കും അവരവരുടെ തീരുമാനങ്ങളിൽ ഉറച്ച് നിൽക്കാനുള്ള അവകാശം ഉണ്ടെന്നും മറ്റ് ചിലർ കുറിച്ചു. യുഎസ് തെരഞ്ഞെടുപ്പില്‍ അവസാന ഫലപ്രഖ്യാപനത്തിലേക്ക് അടുക്കുമ്പോള്‍ ട്രംപ് വീണ്ടും യുഎസ് പ്രസിഡന്‍റായി സ്ഥാനമേല്‍ക്കുമെന്ന് ഉറപ്പായി. 

പശ്ചിമേഷ്യ; യുദ്ധത്തിന് താത്കാലിക വിരാമം വേണമെന്ന് ഇസ്രയേല്‍ സൈന്യം, സമ്മതിക്കാതെ നെതന്യാഹു
 

Latest Videos
Follow Us:
Download App:
  • android
  • ios