'നിങ്ങൾ രാജ്യത്തിന്‍റെ നാണം കെടുത്തി' എന്ന് കോടതി; പൂച്ചയെ കൊന്ന് തിന്ന യുഎസ് യുവതിക്ക് ഒരു വര്‍ഷം തടവ്
കുറ്റകൃത്യം തന്നില്‍ ഉണ്ടാക്കിയ നിരാശയും ഞെട്ടലും വെറുപ്പും എനിക്ക് പ്രകടിപ്പിക്കാൻ കഴിയില്ലെന്ന് പറഞ്ഞ ജഡ്ജി, അവര്‍ സമൂഹത്തിന് തന്നെ തികച്ചും അപകടകാരിയാണെന്നും വിധി പറയവേ പറഞ്ഞു.
രാജ്യത്തെ നീണ്ടുനിന്ന ക്ഷാമമാണ് ചൈനക്കാരെ കണ്ണിക്കണ്ട മൃഗങ്ങളെയെല്ലാം കൊന്ന് തിന്നാല്‍ പ്രേരിപ്പിച്ചത്. ഇന്ന് പാറ്റകള്‍, വെട്ടിലുകൾ മുതല്‍ എല്ലാത്തരം ജീവികളെയും ചൈനക്കാർ ഭക്ഷണത്തിനായി വളര്‍ത്തുകയും രാജ്യവ്യാപകമായി ഭക്ഷ്യവസ്തുവായി ഉപയോഗിക്കുകയും ചെയ്യുന്നു. എന്നാല്‍ ലോകത്തിലെ മറ്റ് രാജ്യങ്ങളില്‍ ഭക്ഷ്യവസ്തുക്കളായി, പോത്ത്, പന്നി, കോഴി, താറാവ് തുടങ്ങിയ വളരെ കുറച്ച് മൃഗങ്ങളെ മാത്രമേ ഉള്‍പ്പെടുത്തിയിട്ടൊള്ളൂവെന്നും കാണാം. ചില രാജ്യങ്ങളിൽ മതാചാരങ്ങളെ അടിസ്ഥാനമാക്കി ചില മൃഗങ്ങളെ ഭക്ഷിക്കുന്നതിന് വിലക്കുകൾ പോലും നിലനില്‍ക്കുന്നു. ഇതിനിടെയാണ് യുഎസിലെ ഒരു സ്ത്രീയെ പൂച്ചയെ കൊന്ന് ഭക്ഷിച്ചതിന് ഒരു വർഷത്തെ തടവിന് കോടതി വിധിച്ചത്.
യുഎസിലെ ഒഹായോയില്‍ പൂച്ചയെ കൊന്ന് ഭക്ഷിച്ച സ്ത്രീയ്ക്ക് ഒരു വര്‍ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ഓഹിയോയിലെ സ്പ്രിംഗ്ഫീൽഡിലെ ഹെയ്തിയൻ കുടിയേറ്റക്കാർ പ്രാദേശിക വളർത്ത് മൃഗങ്ങളെ കൊന്ന് ഭക്ഷിക്കുന്നു എന്നതിനെക്കുറിച്ച് വ്യാപകമായ പരാതികൾ ഉയരുന്നതിനിടെയാണ് സംഭവം. അതേസമയം കുറ്റക്കാരിയെന്ന് തെളിഞ്ഞ 27 കാരിയായ അലക്സിസ് ഫെറൽ ഒരു കുടിയേറ്റക്കാരിയല്ലെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ഓഗസ്റ്റ് 16-ായിരുന്നു സംഭവം. വിവരം ലഭിച്ച് ഫെറലിന്‍റെ വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥരുടെ ബോഡിക്യാമില്‍ പതിഞ്ഞ ഫൂട്ടേജുകളില്‍ അയൽക്കാര്‍ നോക്കി നില്‍ക്കെ വീട്ടിന് വെളിയില്‍ റോഡിന് നടുക്ക് വച്ച് ഫെറൽ, പൂച്ചയെ കൊന്ന് ഭക്ഷിക്കാന്‍ തയ്യാറെടുക്കുന്ന ദൃശ്യങ്ങളുണ്ടായിരുന്നു ഉണ്ടായിരുന്നത്.
'അത് എന്‍റെ ഹോബിയാ സാറേ...'; 1,000 വീടുകളിൽ അതിക്രമിച്ച് കയറിയ ജാപ്പനീസ് യുവാവ് പോലീസിനോട്
“നിങ്ങൾ എന്താണ് ചെയ്യുന്നത്? എന്തിനാണ് പൂച്ചയെ കൊന്നത്?" എന്ന് പോലീസ് ഉദ്യോഗസ്ഥർ ഫെറലിനോട് ചോദിക്കുന്ന ദൃശ്യങ്ങളും വീഡിയോയില്‍ ഉണ്ടായിരുന്നു. കുറ്റ വിചാരണ വേളയില്‍ ഫെറലിനെതിരെ രൂക്ഷമായ ഭാഷയിലാണ് ജഡ്ജി പ്രതികരിച്ചത്. ഫെറലിനെ 'ദേശീയ നാണക്കേട്' എന്നായിരുന്നു ജഡ്ജി വിശേഷിപ്പിച്ചത്. “നിങ്ങൾ ഈ ജില്ലയെ നാണംകെടുത്തി. നിങ്ങൾ ഈ രാജ്യത്തെ തന്നെ നാണംകെടുത്തി. അതിലും പ്രധാനമായി, നിങ്ങൾ സ്വയം ലജ്ജിച്ചു," ജഡ്ജി പറഞ്ഞതായി റിപ്പോര്‍ട്ടുകൾ ചൂണ്ടിക്കട്ടി.
“ഇത് എനിക്ക് വെറുപ്പുളവാക്കുന്നതാണ്. ഞാൻ ഉദ്ദേശിച്ചത്, ആരെങ്കിലും ഒരു മൃഗത്തോട് ഇത് ചെയ്യുമോയെന്നാണ്. ഒരു മൃഗം ഒരു കുട്ടിയെപ്പോലെയാണ്. താങ്കൾക്ക് അത് മനസ്സിലായോ ഇല്ലയോ എന്ന് എനിക്കറിയില്ല. ഈ കുറ്റകൃത്യം എന്നിൽ ഉണ്ടാക്കിയ നിരാശയും ഞെട്ടലും വെറുപ്പും എനിക്ക് പ്രകടിപ്പിക്കാൻ കഴിയില്ല, അവൾ സമൂഹത്തിന് “തികച്ചും അപകടകാരിയാണ് ” ജഡ്ജി വിധി പ്രസ്ഥാവിക്കവെ പറഞ്ഞു. 'ഏറ്റവും അസ്വസ്ഥമാക്കുന്ന കേസുകളിൽ ഒന്ന്' എന്നായിരുന്നു കേസ് കൈകാര്യം ചെയ്ത പ്രോസിക്യൂട്ടർ വിശേഷിപ്പിച്ചത്. 2019-ലെ മോഷണം, 2023 -ൽ കുട്ടികളെ അപായപ്പെടുത്തൽ തുടങ്ങിയ രണ്ട് കുറ്റകൃത്യങ്ങൾക്ക് ഫെറൽ നേരിടുന്ന 18 മാസത്തെ പ്രത്യേക തടവിനോടൊപ്പം ഇനി ഒരു വർഷത്തെ തടവ് കൂടി അനുഭവിക്കേണ്ടിവരുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവർ മയക്കുമരുന്നിന് അടിമയാണെന്നും ശിക്ഷ കഴിഞ്ഞ് ഇറങ്ങുമ്പോള്‍ ഫെറലിന് മാനസിക ചികിത്സ നൽകാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ജഡ്ജി കൂട്ടിച്ചേർത്തു.
'മൂർഖന്‍ കുഞ്ഞിനെ താലോലിക്കുന്ന കൈകള്‍'; കൂഞ്ഞൂട്ടന്‍ വിളിയുമായി മലയാളികളും, വൈറല്‍ വീഡിയോ