വരനും വധുവും വിവാഹസമയത്ത് കിട്ടിയ സമ്മാനങ്ങളുടെ ലിസ്റ്റ് സൂക്ഷിക്കണം; അലഹാബാദ് ഹൈക്കോടതി

അതേസമയം, ഇന്ത്യയിൽ സ്ത്രീധനം നിയമം മൂലം നിരോധിച്ചിരിക്കുകയാണെങ്കിലും ഇന്നും പ്രത്യക്ഷമായും പരോക്ഷമായും സ്ത്രീധനം വാങ്ങുകയും കൊടുക്കുകയും ചെയ്യാറുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീടുകളിൽ പീഡനത്തിന് ഇരയാവുന്ന സ്ത്രീകളും അനവധിയാണ്.

bride and groom keep list of gifts received in marriage Allahabad High Court

വിവാഹസമയത്ത് വധൂവരന്മാർക്ക് ലഭിച്ച സമ്മാനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി സൂക്ഷിക്കുന്നത് പിന്നീട് ​ഗുണം ചെയ്യുമെന്ന് അലഹബാദ് ഹൈക്കോടതി. ഭാവിയിൽ ആരെങ്കിലും സ്ത്രീധനവുമായി ബന്ധപ്പെട്ട തർക്കത്തിൽ ഏർപ്പെടുകയാണെങ്കിൽ അത് പരിഹരിക്കാൻ ഇത് സഹായിക്കുമെന്നും കോടതി പറയുന്നു. 

1961 -ലെ സ്ത്രീധന നിരോധന നിയമം 3(2) സെക്ഷൻ പ്രകാരം സ്ത്രീധനത്തെക്കുറിച്ചുള്ള തെറ്റായ ആരോപണങ്ങൾ തടയാൻ ഇത് സഹായിക്കുമെന്നാണ് കോടതിയുടെ നിരീക്ഷണം. വിവാഹത്തിൽ സ്ത്രീധനം വാങ്ങിയെന്നോ സ്ത്രീധനം നൽകിയെന്നോ വരന്റെയോ വധുവിന്റെയോ കുടുംബാം​ഗങ്ങൾ ആരോപണങ്ങളുന്നയിച്ചാൽ അത് തെറ്റാണോ ശരിയാണോ എന്ന് തീരുമാനിക്കാൻ ഇത് സഹായകമാകുമെന്നും കോടതി പറയുന്നു. 

സ്ത്രീധനത്തിൻ്റെ 3(2) വകുപ്പിന് കീഴിൽ ചില കാര്യങ്ങൾ സ്ത്രീധനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതിൽ പെടുന്നതാണോ ഇവ എന്ന് മനസിലാക്കാനും ഇത് സഹായിക്കുമെന്നും ജസ്റ്റിസ് വിക്രം ഡി. ചൗഹാൻ പറഞ്ഞു. സെക്ഷൻ 3 (2)  പ്രകാരം വിവാഹസമയത്ത് വധുവിനോ വരനോ ആവശ്യപ്പെടാതെ തന്നെ നൽകിയ സമ്മാനങ്ങൾ 'സ്ത്രീധന'ത്തിന്റെ പരിധിയിൽ വരുന്നതല്ല. അതിനാൽ തന്നെ അത്തരം സമ്മാനങ്ങളുടെ ലിസ്റ്റ് സൂക്ഷിക്കുന്നത് പിന്നീട് ​ഗുണകരമാവും എന്നാണ് കോടതി പറയുന്നത്. 

പിന്നീടെപ്പോഴെങ്കിലും ഇരുകൂട്ടരിലാരെങ്കിലും സ്ത്രീധനവുമായി ബന്ധപ്പെട്ട തർക്കത്തിൽ ഏർപ്പെടുകയാണെങ്കിൽ അത് പരിഹരിക്കുന്നത് എളുപ്പമാക്കാനും ഇത്തരം ലിസ്റ്റ് സഹായിക്കുമെന്നും കോടതി പറയുന്നു. 

സ്ത്രീധനം വാങ്ങിയതായോ കൊടുത്തതായോ തെളിഞ്ഞാൽ 5 വർഷത്തിൽ കുറയാത്ത തടവും 50000 -ത്തിൽ കുറയാത്ത തുകയോ അല്ലെങ്കിൽ സ്ത്രീധനത്തിന്റെ മൂല്യത്തിന് കണക്കായോ തുകയോ (ഇവയിൽ ഉയർന്ന തുക) പിഴ ഒടുക്കണമെന്നും ആക്ടിലെ സെക്ഷൻ 3 വ്യവസ്ഥ ചെയ്യുന്നു.

അതേസമയം, ഇന്ത്യയിൽ സ്ത്രീധനം നിയമം മൂലം നിരോധിച്ചിരിക്കുകയാണെങ്കിലും ഇന്നും പ്രത്യക്ഷമായും പരോക്ഷമായും സ്ത്രീധനം വാങ്ങുകയും കൊടുക്കുകയും ചെയ്യാറുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീടുകളിൽ പീഡനത്തിന് ഇരയാവുന്ന സ്ത്രീകളും അനവധിയാണ്. അടുത്തിടെ പന്തീരാങ്കാവിൽ നവവധുവിനെ വരൻ അക്രമിച്ച കേസിലും വരനും വീട്ടുകാരും സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിച്ചിരുന്നു എന്ന് യുവതി പറഞ്ഞിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios