പൂച്ചയ്ക്ക് 'ഡോക്ടറേറ്റ്' നൽകി അമേരിക്കൻ യൂണിവേഴ്സിറ്റി
മാക്സ് ഇനി മുതൽ 'ഡോ. മാക്സ്' ആണെന്നുള്ള വിവരം വെർമോണ്ട് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ കാസിൽടൺ കാമ്പസ് ഫേസ്ബുക്കിലൂടെയാണ് പങ്കുവച്ചത്.
ഇനി മാക്സ് വെറും പൂച്ച അല്ല, ഡോക്ടർ പൂച്ച. അമേരിക്കയിലെ വെർമോണ്ട് യൂണിവേഴ്‌സിറ്റി ഡോക്ടർ ഓഫ് ലിറ്റർ-ഏച്ചർ ഓണററി ബിരുദം നൽകി ആദരിച്ചതോടെ, ലോക ശ്രദ്ധ നേടിയിരിക്കുകയാണ് 'മാക്സ്' എന്ന 'ടാബി പൂച്ച'. പൂച്ചയുടെ സൗഹാർദ്ദപരമായ ഇടപെടലുകൾക്കും ശ്രദ്ധാപൂർവ്വമുള്ള പെരുമാറ്റത്തിനുമാണ് ഈ ഓണറി ബിരുദം നൽകി ആദരിച്ചത്. ന്യൂ ഇംഗ്ലണ്ട് ക്യാമ്പസ് സ്കൂളിന് സമീപത്തുള്ള വീട്ടിലെ പൂച്ചയാണ് മാക്സ്. ക്യാമ്പസിനുള്ളിലെ സജീവ സാന്നിധ്യമായ ഈ പൂച്ച അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രിയപ്പെട്ടവളാണ്. വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങിനോട് അനുബന്ധിച്ചാണ് മാക്സിനും ഓണററി ബിരുദം നൽകിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മാക്സ് ഇനി മുതൽ 'ഡോ. മാക്സ്' ആണെന്നുള്ള വിവരം വെർമോണ്ട് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ കാസിൽടൺ കാമ്പസ് ഫേസ്ബുക്കിലൂടെയാണ് പങ്കുവച്ചത്. സ്റ്റിൽ മാക്സിനെ വിശേഷിപ്പിച്ചിരിക്കുന്നത് വർഷങ്ങളായി 'കാസിൽടൺ കുടുംബത്തിലെ വാത്സല്യമുള്ള അംഗം' എന്നാണ്. വിദ്യാർത്ഥികളോടൊപ്പം എല്ലാ ദിവസവും ക്യാമ്പസിൽ എത്തുന്ന മാക്സ്, വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രിയങ്കരിയാണ്. പൂച്ചയുടെ സൗഹാർദ്ദപരമായ പെരുമാറ്റവും വിവേകപൂർവ്വമുള്ള ഇടപെടലുകളും ആരെയും ആകർഷിക്കുന്നതാണ് എന്നാണ് കാസിൽടൺ ക്യാമ്പസ് ഫേസ്ബുക്ക് പോസ്റ്റ് കുറിക്കുന്നത്.
ദേശീയ ഗാലറിയിലെ തന്‍റെ 'പെയിന്‍റിംഗ്' മാറ്റണമെന്ന് ഓസ്ട്രേലിയയിലെ ഏറ്റവും ധനികയായ സ്ത്രീ
ബന്ധപ്പെട്ടവരുടെ അംഗീകാരത്തോടെ, വെർമോണ്ട് സ്റ്റേറ്റ് ക്യാറ്റ്-ലെജസിന്‍റെ ട്രസ്റ്റി ബോർഡ്, എല്ലാ ക്യാറ്റ്‌നിപ്പ് ആനുകൂല്യങ്ങളോടും കൂടി പൂർണ്ണമായ ഡോക്ടർ ഓഫ് ലിറ്റർ-ഏച്ചർ എന്ന അഭിമാനകരമായ പദവി മാക്സ് ഡൗവിന് നൽകിയിരിക്കുന്നുവെന്നും സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാർഥികൾ ക്യാമ്പസിലേക്ക് പോകുന്നത് എല്ലാ ദിവസവും നിരീക്ഷിക്കുമായിരുന്ന പൂച്ച കുറച്ച് വർഷങ്ങൾക്ക് മുൻപ് മുതലാണ് വിദ്യാർത്ഥികളെ പിന്തുടർന്ന് ക്യാമ്പസിൽ എത്തിത്തുടങ്ങിയതെന്നാണ് മാക്‌സിന്‍റെ ഉടമ ആഷ്‌ലി ഡൗ പറയുന്നത്. ക്യാമ്പസ് ടൂറുകളിൽ പങ്കെടുക്കാനും വിദ്യാർത്ഥികളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനുമാണ് മാക്സ് ഇഷ്ടപ്പെടുന്നതെന്നും ആഷ്‌ലി ഡൗ കൂട്ടിച്ചേര്‍ത്തു.
വിവാഹ മോതിരം ഐസ് ക്രീമിൽ ഒളിപ്പിച്ച് കാമുകിക്ക് നൽകി; വീഡിയോ കണ്ട് അന്തംവിട്ട് സോഷ്യൽ മീഡിയ