Asianet News MalayalamAsianet News Malayalam

നിങ്ങൾക്കും കമ്പനിക്കും നാണക്കേട്; സ്വന്തം വിവാഹ ചടങ്ങിനിടെ ലാപ്ടോപ്പിൽ ജോലി ചെയ്ത് കമ്പനി ഉടമ, രൂക്ഷ വിമർശനം

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സ്റ്റാർട്ടപ്പായ തോട്ട്ലിയുടെ സഹസ്ഥാപകന്‍ വിവാഹത്തിന് തൊട്ട് മുമ്പും വിവാഹ പന്തലില്‍ വച്ച് സ്വന്തം ലാപ്പ്ടോപ്പില്‍ ജോലി ചെയ്യുന്ന ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. 

AI startup co-founder criticised on social media for working on a laptop during his own wedding ceremony
Author
First Published Oct 9, 2024, 11:48 AM IST | Last Updated Oct 9, 2024, 11:48 AM IST

കോർപ്പറേറ്റ് കമ്പനികള്‍ തങ്ങളുടെ തൊഴിലാളികളെ എല്ലാത്തരത്തിലും ഉപയോഗിക്കുകയും അതിലൂടെ കൂടുതല്‍ ലാഭം കണ്ടെത്താനും മിടുക്കരാണ്. തൊഴിലാളികളിലേക്ക് അമിത സമ്മർദ്ദം ചെലുത്തുന്നതിനാല്‍ തന്നെ തൊഴിലാളികളുടെ സ്വാതന്ത്രവും ആത്മാഭിമാനവും ഇവിടെ ഒരു പ്രശ്നമേയല്ലാതാകുന്നു. ഈ അമിത സമ്മർദ്ദം അല്പ കാലത്തേക്ക് താങ്ങാനാകുമെങ്കിലും ഭാവിയില്‍ അത് ഓരോരുത്തരിലും വിവിധ ശാരീരിക മാനസിക പ്രശ്നങ്ങളാണ് സൃഷ്ടിക്കുക. ഇതിനകം ഇത്തരം നിരവധി പഠങ്ങള്‍ തന്നെ ഈ തൊഴില്‍മേഖലയില്‍ നിന്നും പുറത്ത് വന്നിട്ടുണ്ട്. ഇതിനിടെയാണ് ഒരു എഐ സ്റ്റാർട്ടപ്പ് സഹസ്ഥാപകൻ തന്‍റെ വിവാഹ വേദിയിലിരുന്ന് ലാപ്പ്ടോപ്പില്‍ ഓഫീസ് കാര്യങ്ങള്‍ നോക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. ചിത്രം വളരെ വേഗം വൈറലായി. അതോടൊപ്പം ജോലിയെയും ജീവിതത്തെയും കുറിച്ച് ചിലര്‍ വൈകാരികമായ കുറിപ്പുകളെഴുതി. 

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സ്റ്റാർട്ടപ്പായ തോട്ട്ലിയുടെ സഹസ്ഥാപകനും സിഇഒയുമായ ടോറി ലിയോനാർഡ് തന്‍റെ ലിങ്ക്ഡ്ഇനിൽ അക്കൌണ്ടിലൂടെയാണ് സഹ സ്ഥാപകൻ കേസി മാക്രെൽ സ്വന്തം വിവാഹ വേളയിൽ ലാപ്ടോപ്പിൽ ജോലി ചെയ്യുന്ന ചിത്രം പങ്കുവച്ചത്. ' എന്‍റെ സഹസ്ഥാപകൻ കേസി, എസ്എഫ് മുതൽ ന്യൂയോർക്ക് വരെ "ബാറുകളിൽ ലാപ്ടോപ്പിൽ ഇരിക്കുന്ന വ്യക്തി" എന്ന ഖ്യാതി നേടി. രണ്ടാഴ്ചക്കുള്ളിൽ ലോഞ്ച് ചെയ്യേണ്ട അചിന്തനീയമായ ഒരു ജോലി നല്‍കിയ ഉപഭോക്താവിനെ കഴിഞ്ഞയാഴ്ച  കണ്ടെത്തി. ആ രണ്ടാഴ്ചയ്ക്കുള്ളിൽ അവൻ വിവാഹിതനാകാൻ പോകുന്നു... അതിനാൽ, ഇവിടെ അദ്ദേഹം ഒരു അഭ്യർത്ഥന പൂർത്തിയാക്കുകയാണ്. അതും സ്വന്തം വിവാഹത്തിനിടെ. അഭിനന്ദനങ്ങൾ കേസി - ദയവായി കുറച്ച് അവധി എടുക്കുക.' ടോറി ലിയോനാർഡ് ചിത്രം പങ്കുവച്ച് കൊണ്ട് കുറിച്ചു.  

പശ്ചാത്താപമോ, എന്തിന്? പ്രതിശ്രുത വരനെ ഉപേക്ഷിച്ച് വീട്ടുജോലിക്കാരിയെ വിവാഹം കഴിച്ച യുവതി ചോദിക്കുന്നു

'ആ കരുതൽ മറ്റാർക്കുണ്ട്'; മരക്കൊമ്പിൽ നിന്നും അപകടകരമായ രീതിയിൽ കുഞ്ഞുമായി പോകുന്ന തള്ളക്കുരങ്ങിന്‍റെ വീഡിയോ

ചിത്രം വളരെ വേഗം വൈറലായി. നിരവധി പേരാണ് കുറിപ്പുകളിലൂടെ തങ്ങളുടെ പ്രതികരണം അറിയിക്കാനെത്തിയത്. വൈറലാവുകയും പിന്നാലെ വിമർശനം ഉയരുകയും ചെയ്തപ്പോള്‍ 'രണ്ട് സെക്കന്‍റുകള്‍ക്ക് ശേഷം താന്‍ വിവാഹാഘോഷത്തിലേക്ക് മടങ്ങി'യതായി കേസി മാക്രെലിന് നേരിട്ട് കുറിപ്പെഴുതേണ്ടിവന്നു. "ഇത് പോസ്റ്റുചെയ്യുന്നത് തികച്ചും വിചിത്രമാണ്. ഇതിൽ വീമ്പിളക്കാൻ ഒന്നുമില്ല. ഈ മനുഷ്യൻ അവന്‍റെ ലാപ്ടോപ്പിലാണ്. സ്വന്തം വിവാഹത്തിനിടെ ജോലി ചെയ്യുന്ന. നിങ്ങൾ അവനെ അഭിനന്ദിക്കുകയാണോ? പ്രിയേ. പൂർണ്ണമായും ബധിര ശബ്ദം," ഒരു കാഴ്ചക്കാരന്‍ എഴുതി. "ഒരു സ്ഥാപന ഉടമയെന്ന നിലയിൽ മുൻഗണനകളുടെ പ്രാധാന്യം നഷ്ടപ്പെടുന്നത് എളുപ്പമാണ്. ഇത് അതിന്‍റെ മികച്ച ഉദാഹരണമാണ്," മറ്റൊരു കാഴ്ചക്കാരന്‍, ജീവിതത്തിലെ നമ്മുടെ മുന്‍ഗണനകളെന്താകാമെന്ന് ആലോചിച്ച് കൊണ്ട് എഴുതി. "ഇതിലും മോശമായത് എന്താണെന്ന് എനിക്കറിയില്ല' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്.  "ഇത് നിങ്ങൾക്കും നിങ്ങളുടെ കമ്പനിക്കും വളരെയധികം നാണക്കേടാണ്," മറ്റൊരാള്‍ ഒർമ്മപ്പെടുത്തി. "ആളുകൾ ശരിക്കും വളരെ നിരാശാജനകമായ ജീവിതമാണ് നയിക്കുന്നത്," മറ്റൊരു കുറിപ്പ് വായിക്കാം. "എന്‍റെ കരിയറിൽ ഈ വ്യക്തിയുടെ നേരെ വിപരീതമാകാൻ ഞാൻ ആഗ്രഹിക്കുന്നു," മറ്റൊരാൾ തീര്‍ച്ചപ്പെട്ടുത്തി. 

ടോയ്‍ലറ്റ് ബ്രേക്ക് എടുക്കാത്ത വിദ്യാർത്ഥികൾക്ക് അധിക മാർക്കുമായി ടീച്ചർ; നടപടി വേണമെന്ന് സോഷ്യൽ മീഡിയ
 

Latest Videos
Follow Us:
Download App:
  • android
  • ios