travel

ടിക്കറ്റ് വേണ്ട, ഈ ട്രെയിനിൽ എല്ലാവർക്കും സൗജന്യയാത്ര!

ദിവസം 13,000-ലധികം ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ ട്രാക്കുകളിലൂടെ ഓടുന്നു. എന്നാൽ കഴിഞ്ഞ 75 വർഷമായി യാത്രക്കാർക്ക് സൗജന്യ സേവനം വാഗ്ദാനം ചെയ്യുന്ന ഒരു ട്രെയിനുണ്ട്

Image credits: Google

ഫ്രീ ടിക്കറ്റ്

സാധാരണയായി ഒരു ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ടിക്കറ്റെടുക്കണം. ടിക്കറ്റില്ലാതെ പിടിക്കപ്പെട്ടാൽ പിഴ ഈടാക്കും. അതിശയകരമെന്നു പറയട്ടെ, ഈ ട്രെയിനിൽ നിങ്ങൾ ടിക്കറ്റ് എടുക്കേണ്ടതില്ല

Image credits: our own

ഭക്ര-നംഗൽ റെയിൽവേ സർവീസ്

ഭക്രാ- നംഗല്‍ ട്രെയിൻ സര്‍വീസാണ് രാജ്യത്ത് സൗജന്യയാത്ര അനുവദിക്കുന്ന ഏക ട്രെയിൻ

Image credits: our own

ചരിത്രം

ഭാക്ര നംഗൽ അണക്കെട്ടിൻ്റെ നിർമ്മാണ സമയത്ത് നംഗലിനും ഭക്രയ്ക്കുമിടയിൽ റൂട്ട് ഇല്ലാതിരുന്നപ്പോൾ 1948 ലാണ് ഭക്ര-നംഗൽ റെയിൽവേ സർവ്വീസ് സ്ഥാപിതമായത്

Image credits: our own

ആദ്യയാത്രകൾ

ഭക്രാ- നംഗല്‍ ഡാമിന്‍റെ പണിക്കായി മെഷീനറികളെയും തൊഴിലാളികളെയും എത്തിക്കാൻകൂടി ലക്ഷ്യമിട്ടാണ് ഈ സര്‍വീസ് ആരംഭിച്ചത്

Image credits: our own

ഷെഡ്യൂളും റൂട്ടും

എല്ലാദിവസവും രാവിലെ 7.05-ന് നംഗൽ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടും. 8.20-ന് ഭക്രയില്‍ എത്തും. വൈകുന്നേരം 3.05-നാണ് മറ്റൊരു ട്രിപ്പ്. ഇത് 4.20 ന് ഭക്രയിലെത്തും

Image credits: our own

ആദ്യം സ്റ്റീം എഞ്ചിനുകൾ

ആദ്യം സ്റ്റീം എഞ്ചിനുകൾ ഉപയോഗിച്ചായിരുന്നു സർവ്വീസ്.1953-ൽ അമേരിക്കയിൽ നിന്ന് മൂന്ന് ആധുനിക എഞ്ചിനുകൾ കൊണ്ടുവന്നു

Image credits: our own

30 മിനിറ്റ് യാത്ര

പ്രകൃതിരമണീയമായ ഭൂപ്രദേശം വഴി തുരങ്കങ്ങളും158.5 മീറ്റർ ഉയരമുള്ള റെയിൽ കം റോഡ് പാലങ്ങളും കടന്ന് 30 മിനിറ്റ് യാത്ര. 27.3 കിലോമീറ്റർ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചാരം

Image credits: our own

നടത്തിപ്പ്

ഇന്ത്യന്‍ റെയില്‍വേയുടെ മേല്‍നോട്ടത്തിൽ അല്ല ഈ സർവ്വീസ്

Image credits: our own

ഭക്ര ബീസ് മാനേജ്‌മെന്റ് ബോര്‍ഡ്

ഭക്ര ബീസ് മാനേജ്‌മെന്റ് ബോര്‍ഡ് ആണ്‌ ഈ ട്രെയിൻ സര്‍വീസ് നടത്തുന്നത്

Image credits: Google

75വർഷം

കഴിഞ്ഞ 75 വർഷമായി ദൈനംദിന യാത്രകൾക്കായി ഉപയോഗിക്കുന്നവരുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം ഈ ട്രെയിനിന് ഉണ്ട്

Image credits: Google

ഇന്നും സർവ്വീസ്

ട്രെയിൻ യാത്രക്കാരെ മിക്കവാറും എല്ലാ ദിവസവും മുടങ്ങാതെ സഹായിക്കുന്നു. 

Image credits: Google

വിസ്‍മയങ്ങൾ ഒളിക്കും ഇറാനിയൻ സ്‍പോട്ടുകൾ; പക്ഷേ പോകല്ലേ!

ഡ്രൈവർമാരേ, റോഡിൽ ഈ അധികാരങ്ങൾ ഒരു പൊലീസുകാരനുമില്ല കേട്ടോ!

യാത്രികരേ, ഇതാ ലോകത്തിലെ ഏറ്റവും മഴയുള്ള 10 സ്ഥലങ്ങൾ

14 വരിയിൽ പുതിയ സൂപ്പർ ഹൈവേ! വമ്പൻ പ്രഖ്യാപനവുമായി ഗഡ്‍കരി