Asianet News MalayalamAsianet News Malayalam

ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് വേണമെന്ന് കെ സുരേന്ദ്രന്‍, 'ഭക്തരുടെ പ്രക്ഷോഭത്തെ പിന്തുണക്കും'

ശബരിമല  തീർത്ഥാടനം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം എന്ന് സംശയം.ഓൺലൈൻ രജിസ്ട്രേഷൻ മാത്രം എന്നത് അശാസ്ത്രീയം

k surendran demand spot booking in sabarimala
Author
First Published Oct 9, 2024, 11:28 AM IST | Last Updated Oct 9, 2024, 12:03 PM IST

തിരുവനന്തപുരം: ശബരിമല തീർത്ഥാടനം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം എന്ന് സംശയമുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ,സുരേന്ദ്രന്‍ പറഞ്ഞു. ഓൺലൈൻ ബുക്കിംഗ് മാത്രം എന്നത് അശാസ്ത്രീയമാണ്. സ്പോട്ട് ബുക്കിംഗിന് അവസരം ഏർപ്പെടുത്തണം. എന്തിനാണ് സർക്കാരിന് ഇക്കാര്യത്തിൽ മാർക്കടമുഷ്ടിയെന്ന് അദ്ദേഹം ചോദിച്ചു. വ്യാപക പ്രതിഷേധം ഉയർന്നിട്ടും സർക്കാർ തിരുത്താൻ തയാറാകുന്നില്ല. ആദ്യ പിണറായി സർക്കാരിന്‍റെ  കാലത്ത് സുപ്രീം കോടതി ഉത്തരവിന്‍റെ  മറവിലായിരുന്നു തീർത്ഥാടനം അലങ്കോലപ്പെടുത്തലാനുള്ള ശ്രമം.

ശബരമലയിലെ തിരക്ക് നിയന്ത്രിക്കാൻ മിടുക്കരായ ഉദ്യോഗസ്ഥർ ഉണ്ട്. സർക്കാർ ആകെ ഇതുവരെ എടുത്തത് ഭക്തരെ ചൂഷണം ചെയ്യാനുള്ള തീരുമാനമാണ്. ദേവസ്വം ബോർഡ് തികഞ്ഞ പരാജയമാണ്. അടിയന്തരമായി തീരുമാനം പിൻവലിക്കണം. സ്പോട്ട് ബുക്കിംഗ് ഏർപ്പെടുത്തണം. അല്ലെങ്കിൽ ഭക്തജനങ്ങളുടെ പ്രക്ഷോഭത്തിന് ബിജെപി പിന്തുണ നൽകും. എന്തിനാണ് മന്ത്രിക്ക് ദുരഭിമാനമെന്നും കെ. സുരേന്ദ്രന്‍ ചോദിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios