Asianet News MalayalamAsianet News Malayalam

30 നില കെട്ടിടത്തിന്‍റെ ഉയരമുള്ള പാറക്കെട്ടുകള്‍ അനായാസം കയറും; ഇത് ചൈനീസ് സ്പൈഡർ വുമൺ

 നഗ്നമായ കൈകൾ കൊണ്ട് മലനിരകൾ കീഴടക്കുന്ന പുരാതന മിയാവോ പാരമ്പര്യത്തിന്‍റെ ലോകത്തിലെ ഏക വനിത കൂടിയാണ് ലുവോ ഡെങ്‌പിൻ.

China s Spider Woman climbs a 108-meter cliff without any safety measures
Author
First Published Oct 8, 2024, 3:45 PM IST | Last Updated Oct 8, 2024, 7:12 PM IST


രു കെട്ടിടത്തിൽ നിന്നും മറ്റൊരു കെട്ടിടത്തിലേക്ക് ചാടിയും ഉയരങ്ങൾ അനായാസം കീഴടക്കിയും കാഴ്ചക്കാരിൽ അത്ഭുതവും ആകാംക്ഷയും നിറയ്ക്കുന്ന സ്പൈഡർമാൻ എന്ന കഥാപാത്രത്തിന്‍റെ ആരാധകർ അല്ലാത്തവർ വിരളമായിരിക്കും. എന്നാൽ, യഥാർത്ഥ ജീവിതത്തിൽ അത്തരം പ്രകടനങ്ങൾ നടത്തുന്ന ഒരു 43 കാരി ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. "ചൈനീസ് സ്പൈഡർ വുമൺ" എന്നറിയപ്പെടുന്ന  ഈ 43 വയസ്സുകാരി, കയ്യുറകളോ സുരക്ഷാ ഗിയറുകളോ ഇല്ലാതെ 100 മീറ്ററിലധികം ഉയരമുള്ള പാറക്കെട്ടുകളിൽ അനായാസം കയറിയാണ് ആളുകളെ അത്ഭുതപ്പെടുത്തുന്നത്.

തെക്കുപടിഞ്ഞാറൻ ചൈനയിലെ ഗ്വിഷൗ പ്രവിശ്യയിലെ സിയുൻ മിയാവോയിൽ നിന്നുള്ള ലുവോ ഡെങ്‌പിൻ ആണ് ഈ സ്പൈഡർ വുമൺ. ഉയരമുള്ള പാറക്കെട്ടുകളും മറ്റും കയറുമ്പോൾ ഉപയോഗിക്കേണ്ട യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളും ഉപയോഗിക്കാതെയാണ് ഇവർ ഉയരങ്ങൾ കീഴടക്കുന്നത്. നഗ്നമായ കൈകൾ കൊണ്ട് മലനിരകൾ കീഴടക്കുന്ന പുരാതന മിയാവോ പാരമ്പര്യത്തിന്‍റെ ലോകത്തിലെ ഏക വനിത കൂടിയാണ് ലുവോ ഡെങ്‌പിൻ. 30 നില കെട്ടിടത്തിന് സമാനമായ 108 മീറ്റർ ഉയരമുള്ള ഒരു പാറക്കെട്ടിൽ കയറിയതോടെയാണ് സ്പൈഡർ വുമൺ എന്ന വിളിപ്പേര് ഇവർക്ക് ലഭിച്ചത്. ഏതാണ്ട് ലംബമായ പാറകളിലൂടെ കൈയുറകൾ പോലും ധരിക്കാതെയാണ് ഇവർ മലനിരകൾ കയറുന്നതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

ടോയ്‍ലറ്റ് ബ്രേക്ക് എടുക്കാത്ത വിദ്യാർത്ഥികൾക്ക് അധിക മാർക്കുമായി ടീച്ചർ; നടപടി വേണമെന്ന് സോഷ്യൽ മീഡിയ

ബെംഗളൂരു പൊളിയല്ല; ഹോട്ടലിൽ നിങ്ങളെ സ്വീകരിക്കുക വെർച്വൽ റിസപ്ഷനിസ്റ്റ്; വൈറലായി സോഷ്യൽ മീഡിയ കുറിപ്പ്

അവളുടെ അസാധാരണമായ വൈദഗ്ദ്ധ്യം പുരാതന മിയാവോയിലെ മലനിരകളിലെ ശ്മശാനങ്ങളുമായി ബന്ധപ്പെട്ടതാണ്. പരമ്പരാഗതമായി വിദൂര പ്രദേശങ്ങളിലും പർവതപ്രദേശങ്ങളിലും വസിക്കുന്ന മിയാവോ വിഭാഗക്കാർ അവരുടെ ഇടയിൽ നിന്നും മരിച്ചു പോയ ആളുകളെ ഏറ്റവും ഉയർന്ന മലനിരകൾക്ക് മുകളിൽ സജ്ജീകരിച്ചുള്ള ശ്മശാനങ്ങളിലായിരുന്നു അടക്കിയിരുന്നത്. ഇങ്ങനെ ചെയ്യുന്നത് തങ്ങളുടെ പൂർവികരെ മരണശേഷവും മാതൃ രാജ്യത്തേക്ക് നോക്കാൻ അനുവദിക്കുമെന്ന വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു. മരണശേഷം വീട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ആത്മാക്കളുടെ പ്രതീക്ഷയുടെ പ്രതീകങ്ങളായി ബോട്ടിന്‍റെ ആകൃതിയിലുള്ള ശവപ്പെട്ടികളിലായിരുന്നു ഇവരെ അടക്കം ചെയ്തിരുന്നത്.

'വിന്നി ദി പൂഹ്' കലാകാരനെ അടിച്ചും കളിയാക്കിയും സഞ്ചാരി; രൂക്ഷമായി പ്രതികരിച്ച് ദൃക്സാക്ഷികൾ

എന്നാൽ, കാലക്രമേണ മിയാവോ ജനത ഈ മലകയറ്റ ശവസംസ്കാരങ്ങൾ ഉപേക്ഷിച്ചു. അതോടെ ഇവർക്കിടയിൽ അതിസാഹസികമായി മല കയറുന്നവരുടെ എണ്ണവും കുറഞ്ഞുവന്നു.  നിലവിൽ, ഈ പ്രദേശത്തെ ഒരേയൊരു സ്പൈഡർ വുമൺ ആണ് ലുവോ. 15-ാം വയസ്സിൽ പിതാവിന്‍റെ ശിക്ഷണത്തിലാണ് അവൾ റോക്ക് ക്ലൈംബിംഗ് ആരംഭിച്ചത്. തുടക്കത്തിൽ ആൺകുട്ടികളുമായി മത്സരിക്കാനാണ് താൻ റോക്ക് ക്ലൈംബിംഗ്  പഠിച്ചത് എന്നാണ് ലുവോ പറയുന്നത്. പിന്നീട് അത് ഔഷധസസ്യങ്ങൾ ശേഖരിക്കാനും പാറക്കെട്ടിലെ പക്ഷികൂടുകളിൽ നിന്ന് ഔഷധഗുണമുള്ള പക്ഷി കാഷ്ഠം ശേഖരിക്കാനും അതുവഴി ഒരു ഉപജീവന മാർഗ്ഗം കണ്ടെത്താനുമുള്ള മാർഗ്ഗമായി തനിക്ക് മാറിയെന്നും അവർ പറയുന്നു. എന്നാൽ ഇന്ന് ഇത്തരത്തിൽ ഔഷധസസ്യങ്ങൾ ശേഖരിക്കേണ്ട അത്യാവശ്യം ഇല്ലെന്നും വിനോദസഞ്ചാരികൾക്കായി തൻറെ കഴിവിനെ പ്രദർശിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അവർ കൂട്ടിചേര്‍ക്കുന്നു. 

ഹേപ്രഭു, യേ ക്യാഹുവാ; വെള്ളത്തിൽ വ്യോമസേന ഹെലികോപ്റ്ററിന്‍റെ അടിയന്തര ലാൻഡിംഗ്, ബീഹാർ യൂട്യൂബറുടെ വ്ലോഗ് വൈറൽ
 

Latest Videos
Follow Us:
Download App:
  • android
  • ios