31 ലക്ഷത്തിന്റെ സ്വർണ്ണക്കട്ടി, 67 -കാരൻ നടത്തിയത് വൻ നിധിവേട്ട, എല്ലാത്തിനും സഹായമായി ഒറ്റ മെറ്റൽ ഡിറ്റക്ടർ
പതിവുപോലെ തുരുമ്പിച്ച എന്തെങ്കിലും വസ്തുക്കളായിരിക്കുമെന്ന് കരുതിയാണ് പര്യവേഷണം ആരംഭിച്ചതെങ്കിലും 64.8 ഗ്രാം തൂക്കമുള്ള ഒരു വലിയ സ്വർണ്ണക്കട്ടി കൺമുന്നിൽ തെളിഞ്ഞു വന്നപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെറ്റൽ ഡിറ്റക്ടറിന്റെ സഹായത്തോടെ 67 -കാരൻ നടത്തിയത് യുകെയിലെ ഏറ്റവും വലിയ നിധി വേട്ട. ഇംഗ്ലണ്ടിലെ ഷ്രോപ്‌ഷെയറിൽ, മെറ്റൽ ഡിറ്റക്‌ടറിസ്റ്റ് ആയ റിച്ചാർഡ് ബ്രോക്ക് ആണ് 30,000 പൗണ്ട് അതായത് 31.62 ലക്ഷം രൂപ മൂല്യം വരുന്ന സ്വർണ്ണകട്ടി കണ്ടെത്തിയത്. തന്റെ പര്യവേഷണ ജീവിതത്തിലെ ഏറ്റവും വലിയ കണ്ടെത്തലായാണ് റിച്ചാർഡ് ഇതിനെ വിശേഷിപ്പിക്കുന്നത്.
പതിവുപോലെ തുരുമ്പിച്ച എന്തെങ്കിലും വസ്തുക്കളായിരിക്കുമെന്ന് കരുതിയാണ് പര്യവേഷണം ആരംഭിച്ചതെങ്കിലും 64.8 ഗ്രാം തൂക്കമുള്ള ഒരു വലിയ സ്വർണ്ണക്കട്ടി കൺമുന്നിൽ തെളിഞ്ഞു വന്നപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിറോസ് നഗറ്റ് എന്ന് പേരിട്ടിരിക്കുന്ന ലോഹത്തിന് ഇപ്പോൾ ലേലത്തിൽ കുറഞ്ഞത് 30 ലക്ഷം രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുകെയിൽ ഇതാദ്യമായാണ് മെറ്റൽഡിറ്റക്ടറിന്റെ സഹായത്തോടെ ഇത്രയും വലിയൊരു സ്വർണക്കട്ടി കണ്ടത്തുന്നതെന്നും ഗവേഷകർ പറഞ്ഞു. സ്വർണ്ണ നിക്ഷേപത്തിന് പേരുകേട്ട പ്രദേശമായ വെയിൽസിൽ ആണ് ഈ നിർണായക കണ്ടെത്തൽ നടന്നത്. മച്ച് വെൻലോക്ക് ഗ്രാമത്തിനടുത്തുള്ള റെയിൽവേ ട്രാക്ക് എന്ന് കരുതപ്പെടുന്ന ഒരു സൈറ്റിൽ നിന്നാണ് നഗറ്റ് കണ്ടെത്തിയത്.
മുമ്പ് വെയിൽസിലെ ആംഗിളീസിൽ നിന്ന്, 97.12 ഗ്രാം ഭാരമുള്ള ഒരു നഗറ്റ് കണ്ടെത്തിയിരുന്നു. കൂടാതെ 2019 -ൽ സ്കോട്ട്‌ലൻഡിൽ നിന്ന് 121.3 ഗ്രാം ഭാരമുള്ള റീയൂണിയൻ നഗറ്റും കണ്ടത്തിയിരുന്നു. പര്യവേഷണത്തിനിടയിൽ നിരവധി തവണ റിച്ചാർഡിന്റെ ഉപകരണങ്ങൾ കേടായെങ്കിലും ആത്മവിശ്വാസത്തോടെയും ക്ഷമയോടും കൂടി പ്രവർത്തിച്ചതിന്റെ ഫലമായാണ് ഈ നേട്ടത്തെ അദ്ദേഹം കാണുന്നത്. തനിക്കുണ്ടായ നേടത്തിൽ വളരെ അധികം സന്തോഷത്തിലാണ് ഇന്ന് റിച്ചാർഡ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം