ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായാൽ എതിർക്കില്ലെന്ന് അജിത് പവാർ; ബിജെപി നേതൃത്വത്തെ അറിയിച്ചു

ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായാൽ എതിർക്കില്ലെന്ന് അജിത് പവാർ ബിജെപി നേതൃത്വത്തെ അറിയിച്ചു.

Ajit Pawar wont oppose if Devendra Fadnavis becomes Maharashtra CM Informed the BJP leadership

ദില്ലി: ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായാൽ എതിർക്കില്ലെന്ന് അജിത് പവാർ ബിജെപി നേതൃത്വത്തെ അറിയിച്ചു. എന്നാൽ മുഖ്യമന്ത്രി സ്ഥാനം തുടക്കത്തിൽ വേണമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് ഏക്നാഥ് ഷിൻഡേ. അതേ സമയം, ദേവേന്ദ്ര ഫഡ്നാവിസിന് തന്നെയാണ് സാധ്യതയുള്ളത്. മഹാരാഷ്ട്രയിൽ ബിജെപി ഒറ്റയ്ക്ക് 132 സീറ്റുകളാണ് നേടിയത്. ഈ സാഹചര്യത്തിൽ ദേവേന്ദ്ര ഫഡ്നാവിസിനെ തന്നെ മുഖ്യമന്ത്രിയാക്കണം എന്ന നിലപാട് പാർട്ടിയിൽ ശക്തമാകുകയാണ്.

പാർട്ടിപ്രവർത്തകരുടെ വികാരം അവ​ഗണിക്കാൻ ബിജെപി നേതൃത്വത്തിന് കഴിയുകയുമില്ല. ആർഎസ്എസും  ഫഡ്നാവിസിനെ അനുകൂലിക്കുന്ന നിലപാട് ബിജെപിയെ അറിയിച്ചു കഴിഞ്ഞു എന്നാണ് പുറത്തുവരുന്ന വിവരം. മൂന്നാമതായി ഫഡ്നാവിസിന് അനുകൂലമായി വരുന്നത് ഇപ്പോൾ അജിത് പവാർ സ്വീകരിക്കുന്ന നിലപാടാണ്. അജിത് പവാർ ഇപ്പോൾ ബിജെപി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത് അവരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കാൻ തയ്യാറാണ് എന്നതാണ്.

ഇത്തരത്തിൽ 3 ഘടകങ്ങൾ ഫഡ്നാവിസിന് അനുകൂലമായി വരുന്നുണ്ട്. മാത്രമല്ല, 132 എന്നുള്ള ബിജെപി സംഖ്യയോട് ചേരാനായി ഇപ്പോൾ പല സ്വതന്ത്രരരും തയ്യാറായിട്ടുണ്ട്. ചെറിയ ചില പാർട്ടികളും ഇപ്പോൾ ഫഡ്നാവിസിന് പിന്തുണ അറിയിച്ചിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ ഫഡ്നാവിസിന് കൂടുതൽ എംഎൽഎമാരുടെ പിന്തുണയുണ്ട് എന്ന് പറയാം. എന്നാൽ ഏക്നാഥ് ഷിൻഡെയെ അവ​ഗണിക്കാൻ ബിജെപി കേന്ദ്രനേതൃത്വത്തിന് കഴിയില്ല. ഒന്നാമതായി ഏക്നാഥ് ഷിൻഡെയ്ക്ക് 6 എംപിമാർ കേന്ദ്രത്തിലുണ്ട്. 240 മാത്രമാണ് ഇപ്പോൾ ബിജെപിയുടെ സംഖ്യ എന്നറിയാം.

അതുകൊണ്ട് എല്ലാ സഖ്യകക്ഷികളുടെയും പിന്തുണ കേന്ദ്രത്തിൽ ബിജെപിക്ക് അനിവാര്യമാണ്. അതിനാൽ ഏക്നാഥ് ഷിൻഡെയെ പിണക്കാൻ ബിജെപി നേതൃത്വം തയ്യാറാകില്ല. സ്ത്രീകൾക്കുള്ള പദ്ധതിയുൾപ്പെടെ നടപ്പിലാക്കിയത് ഷിൻഡെയുടെ നേതൃത്വത്തിലായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് സംസ്ഥാനത്ത് പ്രതി‍ച്ഛായ ഉണ്ട്. മാത്രമല്ല ഉദ്ധവ് താക്കറേയ്ക്ക് മുകളിൽ യഥാർത്ഥ ശിവസേനയായി മാറാൻ ഷിൻഡേയ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. അതുകൊണ്ട് തന്നെ ഷിൻഡേയെ അവ​ഗണിക്കാൻ കഴിയില്ല. ഷിൻഡേ ഉറച്ചു നിൽക്കുകയാണെങ്കിൽ ആദ്യ രണ്ട് കൊല്ലത്തേങ്കിലും അദ്ദേഹത്ത മുഖ്യമന്ത്രിയാക്കുക എന്ന നിർദേശം ബിജെപിക്കുള്ളിൽ ഉയരുന്നുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios