ഒളിപ്പിച്ച 500 രൂപാനോട്ടുകള്‍ കണ്ടെത്താം, നിങ്ങള്‍ക്ക് സ്വന്തമാക്കാം, വീഡിയോ
ഒപ്പം 500 രൂപയുടെ നോട്ട് ചുരുട്ടി ഒരു മതിലിന്റെ വിടവിൽ ഇടുന്ന വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. നിധി കണ്ടെത്തുന്നവർ തങ്ങളെ അറിയിക്കണമെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്.
ഡൽഹി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 500 രൂപാ നോട്ടുകൾ ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്നും അത് കണ്ടെത്താൻ ആളുകളെ വെല്ലുവിളിക്കുകയും ചെയ്യുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റുകയാണ്. ട്രെഷർ ഹണ്ട് ഡൽഹി എന്ന ഇൻസ്റ്റാഗ്രാം പേജ് ആണ് ദില്ലി നഗരവാസികൾക്ക് മുൻപിൽ ഇത്തരത്തിലൊരു വെല്ലുവിളി അവതരിപ്പിച്ചത്. "ഡൽഹിയിലെമ്പാടും യഥാർത്ഥ നിധി വേട്ട" എന്ന കുറിപ്പോടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇത് പങ്കുവെച്ചിരിക്കുന്നത്.
'നോർത്ത് ഡൽഹിയിലേക്ക് ബോട്ടിങ്ങിനായി വരൂ, വിവിധയിടങ്ങളിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്ന 500 രൂപാ നോട്ടുകൾ കണ്ടെത്തി സ്വന്തമാക്കൂ' എന്നാണ് സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നത്. ഒപ്പം 500 രൂപയുടെ നോട്ട് ചുരുട്ടി ഒരു മതിലിന്റെ വിടവിൽ ഇടുന്ന വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. നിധി കണ്ടെത്തുന്നവർ തങ്ങളെ അറിയിക്കണമെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്.
പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി ആളുകൾ ചലഞ്ചിന്റെ ഭാഗമാകാൻ താൽപ്പര്യം പ്രകടിപ്പിച്ചു. ചിലരാകട്ടെ വീഡിയോയിൽ നോട്ട് ഒളിപ്പിക്കുന്ന സ്ഥലം ഊഹിച്ചെടുക്കാനും ശ്രമം നടത്തി. വളരെ രസകരമായിരിക്കുന്നുവെന്നും തങ്ങളുടെ നഗരങ്ങളിലും ഇതു പോലെ നിധി വേട്ട സംഘടിപ്പിക്കാനും നിരവധിപ്പേർ ആവശ്യപ്പെട്ടു. ഇതാണ് യതാർത്ഥ നിധിവേട്ട എന്നും പലരും കുറിച്ചു.
ഇതാദ്യമായല്ല 'ട്രെഷർ ഹണ്ട് ഡൽഹി' എന്ന ഇൻസ്റ്റാഗ്രാം പേജിൽ നിധി വേട്ടകൾക്കായി ആളുകളെ വെല്ലുവിളിച്ചുകൊണ്ടുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നത്. ഡൽഹി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനു മുൻപും സമാനമായ ചലഞ്ചുകൾ ഇവർ സംഘടിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി 25 -നായിരുന്നു ഇതുമായി ബന്ധപ്പെട്ട ആദ്യ പോസ്റ്റ്. നിലവിൽ, ഹാൻഡിൽ 12,000 ഫോളോവേഴ്‌സും 25 പോസ്റ്റുകളും ഉണ്ട്.