390 ദശലക്ഷം വർഷം പഴക്കം, ലോകത്തിലെ ഏറ്റവും പഴയ വനം, തൊട്ടടുത്ത് നിധി 

മുമ്പ് ലോകത്തിലെ ഏറ്റവും പഴക്കംചെന്ന വനമായി കണ്ടെത്തിയത് യുഎസിലെ ന്യൂയോർക്കിനടുത്തുള്ള ഒരു വനം ആയിരുന്നു. എന്നാൽ, ഈ പുതിയ കണ്ടെത്തൽ ആ റെക്കോർഡ് തകർത്തിരിക്കുകയാണ്.

390 million years old worlds oldest forest found in uk rlp

വിവിധ കാലഘട്ടങ്ങളിലെ ജീവിതത്തെക്കുറിച്ച് ലോകത്തെ പഠിപ്പിച്ച നിരവധി പുരാവസ്തുക്കൾ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. മനുഷ്യനാഗരികതയെക്കുറിച്ചും അവർ ഈ ലോകത്ത് എങ്ങനെ ജീവിച്ചുവെന്നും അതിജീവിച്ചുവെന്നും പറഞ്ഞുതരുന്ന നിരവധി കാര്യങ്ങളാണ് ​ഗവേഷകർ ഇപ്പോഴും കണ്ടെത്തിക്കൊണ്ടിരിക്കുന്നത്. നിധികൾ, അസ്ഥികൾ, ആഭരണങ്ങൾ, വസ്ത്രങ്ങൾ എന്നിങ്ങനെ കണ്ടെത്തുന്ന ഓരോ പുരാവസ്തുക്കളും നമ്മളോട് ഒരു ചരിത്രം വിളിച്ചു പറയുന്നുണ്ട്. ഇപ്പോഴിതാ ഇതുവരെ കണ്ടെത്തിയതിൽ നിന്നെല്ലാ വ്യത്യസ്തമായ ഒരു കണ്ടെത്തൽ ഒരുകൂട്ടം ​ഗവേഷകർ നടത്തിയിരിക്കുകയാണ്. 390 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള ഒരു വനം യുകെയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 

യുകെയിലെ ഒരുകൂട്ടം ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ നടത്തിയ ​ഗവേഷണത്തിലാണ് ഈ നിർണായക കണ്ടെത്തൽ. ഇതിന് സമീപത്ത് നിന്ന് ശാസ്ത്രജ്ഞർ നിധി കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, 390 ദശലക്ഷം വർഷം പഴക്കമുള്ള ഈ വനം ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വനമായി കണക്കാക്കപ്പെടുന്നു. യുകെയിലെ ഡെവൺ, സോമർസെറ്റ് പ്രദേശങ്ങളിലെ കേംബ്രിഡ്ജ് സർവകലാശാലയിലെയും കാർഡിഫ് സർവകലാശാലയിലെയും ശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തൽ നടത്തിയത്. ഡെവോണിയൻ കാലഘട്ടത്തിലെ ഈ വനത്തിൻ്റെ ഫോസിലുകൾ യുകെയിൽ ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പഴക്കം ചെന്ന സസ്യ ഫോസിലുകളാണെന്നാണ് പറയപ്പെടുന്നത്. 

മുമ്പ് ലോകത്തിലെ ഏറ്റവും പഴക്കംചെന്ന വനമായി കണ്ടെത്തിയത് യുഎസിലെ ന്യൂയോർക്കിനടുത്തുള്ള ഒരു വനം ആയിരുന്നു. എന്നാൽ, ഈ പുതിയ കണ്ടെത്തൽ ആ റെക്കോർഡ് തകർത്തിരിക്കുകയാണ്. പഠനത്തിൻ്റെ പ്രധാന രചയിതാവും കേംബ്രിഡ്ജ് സർവകലാശാലയിലെ പ്രൊഫസറുമായ നീൽ ഡേവിസ് പറയുന്നതനുസരിച്ച് വനത്തിൽ കണ്ടെത്തിയ പാറക്കെട്ടുകൾക്ക് 41.9 മുതൽ 38.5 ദശലക്ഷം വർഷം വരെ പഴക്കമുണ്ട്. ഭൂമിയിൽ ജീവൻ വികസിക്കാൻ തുടങ്ങിയ അതേ കാലഘട്ടമാണിത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios