പിണറായി സാറേ.. ഞങ്ങളിനിയെങ്ങോട്ട് പോകും
പഴയമൂന്നാറിലെ മൂലക്കടയിലെ മൂന്ന് കുടുംബങ്ങളുടെ വീട് കഴിഞ്ഞ ആഗസ്റ്റ് 14 -ലെ മഴയില്‍ മണ്ണിടിഞ്ഞ് വീണ് തകര്‍ന്നു. 150 -ളം പേരുണ്ടായിരുന്ന ദുരിതാശ്വാസക്യാമ്പില്‍ മറ്റെല്ലാവരും വീടുകളിലേക്ക് തിരിച്ചു പോയി. സെപ്തംബര്‍ 24 ന് ഈ മൂന്ന് കൂടുംബങ്ങളും ക്യാമ്പില്‍ നിന്നും പുറത്താക്കപ്പെട്ടു. മണ്ണിടിച്ചിലില്‍ വീട് മുഴുവനായും തകര്‍ന്ന മുരുകന് പഞ്ചായത്ത് മെമ്പര്‍ തങ്കരാജ് സ്വന്തം നിലയില്‍ ഒരു സ്ഥലം കണ്ടെത്തി.
എന്നാല്‍ മറ്റ് രണ്ട് കുടുംബങ്ങളും പാതി തകര്‍ന്ന വീട്ടിലേക്ക് തന്നെ പോകേണ്ടിവന്നു. പട്ടയമില്ലാത്ത ഭൂമിയായതിനാല്‍ ഇടിഞ്ഞ് വീണ മണ്ണ് മാറ്റണമെങ്കില്‍ കണ്ണന്‍ ദേവന്‍ കമ്പനിയുടെ അനുമതി വേണം. ജെസിബി ഉപയോഗിക്കാന്‍ പക്ഷേ കമ്പനി അനുമതി നല്‍കില്ല. മണ്ണ് മാറ്റാതെ, വീടുകളിലെ ജീവിതം ദുസഹമാണ്. പക്ഷേ മറ്റ് ഗത്യന്തരമില്ല. കേറിക്കിടക്കാന്‍ തകര്‍ന്ന വീട് മാത്രം..