സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് കോട്ടയം സ്വദേശി, രോഗ ഉറവിടം വ്യക്തമല്ല

കോട്ടയത്ത് ചികിത്സയിലായിരുന്ന പാറത്തോട് സ്വദേശി അബ്ദുള്‍ സലാം കൊവിഡ് ബാധിച്ച് മരിച്ചു. രോഗ ഉറവിടം വ്യക്തമല്ല. 71 കാരനായ ഇദ്ദേഹം ഓട്ടോ ഡ്രൈവറായിരുന്നു. ജൂലൈ 6നാണ് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് പരിശോധിച്ചപ്പോള്‍ കൊവിഡ് പോസിറ്റീവെന്ന് കണ്ടെത്തി. ന്യുമോണിയ കൂടി ബാധിച്ചതോടെ രോഗം മൂര്‍ച്ഛിക്കുകയായിരുന്നു. 48 പേര്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുണ്ട്.
 
First Published Jul 13, 2020, 12:50 PM IST | Last Updated Jul 13, 2020, 12:50 PM IST