ഏഴുദിവസം മണ്ണിനടിയിൽ ശവപ്പെട്ടിക്കകത്ത് കിടന്ന യൂട്യൂബർക്ക് സംഭവിച്ചത്...
നാലാമത്തെ ദിവസം യുവാവ് പറഞ്ഞത്, 'നാളെ കുറച്ചുകൂടി എളുപ്പമായിരിക്കും എന്ന് ഞാൻ കരുതുന്നു. ഇതൊരു വിചിത്രമായ അനുഭവമാണ്. ഞാൻ വളരെ ക്ഷീണിതനാണ്. എനിക്ക് ഉറങ്ങാൻ സാധിക്കുന്നില്ല. ഇതുപോലൊന്ന് എന്റെ ജീവിതത്തിൽ മുമ്പ് സംഭവിച്ചിട്ടില്ല. ഞാനെന്തിനാണ് കരയുന്നത് എന്ന് എനിക്കറിയില്ല' എന്നാണ്.
യൂട്യൂബർമാർ ഓരോ ദിവസവും വ്യത്യസ്തമായ അനേകം കണ്ടന്റുകൾ ഉണ്ടാക്കാറുണ്ട്. ലോകപ്രശസ്തനായ യൂട്യൂബറാണ് മിസ്റ്റർ ബീസ്റ്റ് എന്ന് അറിയപ്പെടുന്ന ജിമ്മി ഡൊണാൾഡ്‌സൺ. അനേകം വ്യത്യസ്തമായ എക്സ്പെറിമെന്റുകൾ മിസ്റ്റർ ബീസ്റ്റ് തന്റെ ഫോളോവേഴ്സിനായി നടത്താറുണ്ട്. എന്നാൽ, അടുത്തിടെ അയാൾ നടത്തിയ ഒരു പരീക്ഷണം ആരെയും ഞെട്ടിക്കുന്നതാണ്. ഏഴ് ദിവസം ശവപ്പെട്ടിക്കകത്ത് കിടക്കുക എന്നതായിരുന്നു അത്.
വെറുതെ ശവപ്പെട്ടിക്കകത്ത് കിടക്കുകയല്ല. ഒരു ശവപ്പെട്ടി മണ്ണിൽ കുഴികുത്തി അതിൽ താഴ്ത്തി അതിനകത്ത് കിടക്കുക അതായിരുന്നു പരീക്ഷണം. ബീസ്റ്റ് അതിന്റെ വീഡിയോയും തന്റെ യൂട്യൂബിൽ പങ്ക് വച്ചുകഴിഞ്ഞു. വീഡിയോയിൽ ആദ്യം ഒരു കുഴിയെടുത്ത് അതിലേക്ക് ശവപ്പെട്ടി താഴ്ത്തുന്നത് കാണാം. പിന്നീട്, അതിന് മുകളിലേക്ക് മണ്ണിട്ട് മൂടുകയാണ്. ശവപ്പെട്ടിക്കകത്ത് വായു കടക്കുന്നതിനുള്ള സൗകര്യമുണ്ട്. ഒപ്പം തന്നെ ഏഴുദിവസത്തേക്ക് വേണ്ട ഭക്ഷണം, വെള്ളം, വീഡിയോ പകർത്തുന്നതിനും യൂട്യൂബറുടെ ആരോഗ്യവും സുരക്ഷയും വിലയിരുത്തുന്നതിനും വേണ്ടി ക്യാമറയും വച്ചിട്ടുണ്ട്. അതുപോലെ മണ്ണിനടിയിൽ നിന്നും തന്റെ സുഹൃത്തുക്കളോട് മിസ്റ്റർ ബീസ്റ്റ് സംസാരിക്കുന്നുമുണ്ടായിരുന്നു.
ശവപ്പെട്ടിക്കകത്ത് ഒരുവിധത്തിൽ ഇരിക്കാനാകുമെങ്കിലും നിൽക്കാനുള്ള സൗകര്യമില്ല. താൻ വിചാരിച്ച അത്ര ഈസിയായിരുന്നില്ല കാര്യങ്ങൾ എന്നാണ് പരീക്ഷണശേഷം മിസ്റ്റർ ബീസ്റ്റ് പറയുന്നത്. ഒന്ന് രണ്ട് ദിവസം ആയപ്പോൾ തന്നെ കടുത്ത നിരാശയും മറ്റും ബീസ്റ്റിനെ പിടികൂടിയിരുന്നു. നാലാമത്തെ ദിവസം യുവാവ് പറഞ്ഞത്, 'നാളെ കുറച്ചുകൂടി എളുപ്പമായിരിക്കും എന്ന് ഞാൻ കരുതുന്നു. ഇതൊരു വിചിത്രമായ അനുഭവമാണ്. ഞാൻ വളരെ ക്ഷീണിതനാണ്. എനിക്ക് ഉറങ്ങാൻ സാധിക്കുന്നില്ല. ഇതുപോലൊന്ന് എന്റെ ജീവിതത്തിൽ മുമ്പ് സംഭവിച്ചിട്ടില്ല. ഞാനെന്തിനാണ് കരയുന്നത് എന്ന് എനിക്കറിയില്ല' എന്നാണ്.
ഏതായാലും പരീക്ഷണം പൂർത്തിയാക്കി പുറത്തിറങ്ങുമ്പോൾ യൂട്യൂബറെയും കാത്ത് സുഹൃത്തുക്കളും ഫോളോവേഴ്സും പുറത്തുണ്ടായിരുന്നു. അവർ ഒരു ബാനറും പിടിച്ചിരുന്നു. അതിൽ പറയുന്നത് ഇപ്പോൾ തന്നെ മിസ്റ്റർ ബീസ്റ്റിന്റെ ഫോളോവേഴ്സിന്റെ എണ്ണം 200 മില്ല്യൺ കടന്നു എന്നാണ്. 70 മില്ല്യണിലധികം ആളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു.
വായിക്കാം: ഓഫീസിൽ കരയുമ്പോള്‍ കണ്ണീർ തുടക്കാൻ ചുള്ളൻ ചെക്കന്മാര്‍ വരും, ഫീസ് 4500 രൂപ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം