പുഴയിലെ മത്സ്യത്തിന് കൈ കൊണ്ട് ഭക്ഷണം നല്‍കി യുവതി, കൈയോടെ വിഴുങ്ങി കൂറ്റന്‍ മത്സ്യം; ഞെട്ടിക്കുന്ന വീഡിയോ !

സെക്കന്‍റുകള്‍ക്കുള്ളില്‍ ഒരു കൂറ്റന്‍ മത്സ്യം വെള്ളത്തില്‍ നിന്നും ഉയര്‍ന്ന് വന്ന് യുവതിയുടെ കൈയുടെ ഏതാണ്ട് മുട്ടോളം ഭാഗം വായ്ക്കുള്ളിലാക്കുന്നു. ഏതാണ്ട് നാല് നാലര അടിയോളം നീളമുള്ള വലിയ മത്സ്യമായിരുന്നു അത്. 

When the woman fed fish in the river with her hand huge fish swallowed her hand bkg


സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പല വീഡിയോകളിലും ആളുകളുടെ പ്രവര്‍ത്തിയുടെ യുക്തിയെ കുറിച്ച് ചോദിച്ചാല്‍ ആര്‍ക്കും അതിനൊരു കൃത്യമായ ഉത്തരം നല്‍കാന്‍ കഴിയില്ല, പലരുടെയും വിചിത്രമായ പ്രവര്‍ത്തികള്‍ക്കൊടുവില്‍ പലപ്പോഴും ദുരന്തപര്യാവസാനിയായിരിക്കും. എന്നാല്‍, എന്തോ ഭാഗ്യത്തിന് തന്‍റെ കൈ രക്ഷിച്ചെടുത്ത ഒരു യുവതിയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ ട്വിറ്ററില്‍ വൈറലായി. Enezator എന്ന ട്വിറ്റര്‍ ഉപയോക്താവിന്‍റെ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവച്ചത്. കരയില്‍ നിന്ന് നദിയിലേക്ക് പണിത ഒരു ബോട്ട് ജെട്ടിയില്‍ കമന്ന് കിടന്ന് ഒരു യുവതി തന്‍റെ കൈയിലുള്ള ഹോട്ട്ഡോഗ് ഉയര്‍ത്തി കാണിച്ച് കൊണ്ട് വാച്ച് ദിസ് എന്ന് പറയുന്നു. പിന്നാലെ യുവതി, വെള്ളത്തിലേക്ക് ഹോട്ട് ഡോഗ് കാണിക്കുന്നു.

സെക്കന്‍റുകള്‍ക്കുള്ളില്‍ ഒരു കൂറ്റന്‍ മത്സ്യം വെള്ളത്തില്‍ നിന്നും ഉയര്‍ന്ന് വന്ന് യുവതിയുടെ കൈയുടെ ഏതാണ്ട് മുട്ടോളം ഭാഗം വായ്ക്കുള്ളിലാക്കുന്നു. ഏതാണ്ട് നാല് നാലര അടിയോളം നീളമുള്ള വലിയ മത്സ്യമായിരുന്നു അത്. സ്ലോമോഷനിലുള്ള ഈ ദൃശ്യങ്ങള്‍ കഴിയുമ്പോഴേക്കും ഇരയും കൊണ്ട് മത്സ്യം വെള്ളത്തിനടിയിലേക്ക് തന്നെ ഊളിയിടുന്നു. പിന്നാലെ പരിക്കേല്‍ക്കാതെ കൈ തിരിച്ച് കിട്ടിയ സന്തോഷത്തില്‍ യുവതി ചിരിക്കുന്നതും വീഡിയോയില്‍ കാണാം. 29 ലക്ഷം പേരാണ് ഇതിനകം വീഡിയോ കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് കുറിപ്പെഴുതാനെത്തി.

ഇന്ത്യ വിടാനുള്ള ആഗ്രഹം പ്രകടിപ്പിച്ച വിദ്യാർത്ഥിനിക്ക് ജോലി വാഗ്ദാനം ചെയ്ത് ട്രൂകോളർ സിഇഒ !

തന്‍റെ അതിര്‍ത്തി അടയാളപ്പെടുത്താന്‍ മരത്തില്‍ നഖം കൊണ്ട് കൊറിയിടുന്ന കറുത്ത കടുവ; വൈറലായി ഒരു വീഡിയോ !

അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവമെന്ന് യുഎസ് ടുഡേ റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേര്‍ വീഡിയോയ്ക്ക് കമന്‍റെഴുതാനെത്തി.  'ഒരിക്കല്‍ സ്നോർക്കെലിംഗിന് പോയപ്പോള്‍, മത്സ്യങ്ങളെ ആകർഷിക്കാൻ വാഴപ്പഴം കൊണ്ടുപോകാൻ ട്രിപ്പ് സംഘാടകൻ എന്നോട് പറഞ്ഞു. ഞാൻ പറഞ്ഞു, ഇല്ല നന്ദി. അത് ഇതുകൊണ്ടായിരുന്നു. യോനായുടെ ബൈബിൾ കഥ യഥാർത്ഥമാണ്.' ഒരു കാഴ്ചക്കാരനെഴുതി. 'ഞാൻ ഒരിക്കലും ഈ ഫ്ലോറിഡ വെള്ളത്തിലേക്ക് പോകില്ല. ഒരു ശുദ്ധജല സ്രാവോ ചീങ്കണ്ണിയോ പുറത്തുവരുമോ എന്ന് നിങ്ങൾക്കറിയില്ല;' മറ്റൊരു ട്വിറ്റര്‍ ഉപയോക്താവ് എഴുതി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios