സീറ്റിന് വേണ്ടി മെട്രോയിൽ രണ്ട് പുരുഷന്മാരുടെ പൊരിഞ്ഞ അടിയും പിന്നെ ഇടിയും; വീഡിയോ

'ഡെൽഹി മെട്രോയിലെ ഒരു സാധാരണ ദിവസം. ഞാൻ ഡെൽഹി മെട്രോ ഇഷ്ടപ്പെടാൻ കാരണം' എന്ന് വീഡിയോയിൽ എഴുതിയിരിക്കുന്നത് കാണാം. 'സീറ്റിന് വേണ്ടി മെട്രോയിൽ രണ്ടുപേർ തല്ലുന്നുണ്ടാക്കുന്നു' എന്ന് വീഡിയോയുടെ കാപ്ഷനിലും കുറിച്ചിട്ടുണ്ട്.

viral video two men fighting in delhi metro for seat rlp

വിവിധ മെട്രോകളിൽ നിന്നുമുള്ള അനേകം വീഡിയോകൾ ഓരോ ദിവസവും എന്നോണം സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. അതിൽ ഡാൻസും പാട്ടും പൊരിഞ്ഞ അടിയും ഒക്കെ പെടുന്നു. എന്തായാലും, സ്ത്രീകളെയാണ് മിക്കവാറും ഓൺലൈനിൽ ആളുകൾ ട്രോളാറുള്ളത്. പലപ്പോഴും അത് സീറ്റിന് വേണ്ടിയുള്ള അവരുടെ തല്ല് കാരണമായിരിക്കും. എന്നാൽ, ഇപ്പോൾ ഡെൽഹി മെട്രോയിൽ നിന്നുമുള്ള മറ്റൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

Ghar ke Kalesh ആണ് വീഡിയോ എക്സിൽ ഷെയർ ചെയ്തിരിക്കുന്നത്. സീറ്റിന് വേണ്ടി രണ്ട് പുരുഷന്മാർ ചേർന്ന് പൊരിഞ്ഞ തല്ലുണ്ടാക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. രണ്ടുപേരും പരസ്പരം തല്ലുകളും ഇടിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. അതേസമയം യാത്രക്കാരിൽ ചിലർ ഇരുവരേയും സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. എങ്കിലും അതൊന്നും യാതൊരു തരത്തിലും ഫലം ചെയ്യുന്നില്ല. വീഡിയോ വൈറലായതോടെ മെട്രോയിൽ യാത്ര ചെയ്യുന്ന ആളുകളുടെ സുരക്ഷയെ കുറിച്ചാണ് ഇപ്പോൾ ചർച്ച നടക്കുന്നത്. 

'ഡെൽഹി മെട്രോയിലെ ഒരു സാധാരണ ദിവസം. ഞാൻ ഡെൽഹി മെട്രോ ഇഷ്ടപ്പെടാൻ കാരണം' എന്ന് വീഡിയോയിൽ എഴുതിയിരിക്കുന്നത് കാണാം. 'സീറ്റിന് വേണ്ടി മെട്രോയിൽ രണ്ടുപേർ തല്ലുന്നുണ്ടാക്കുന്നു' എന്ന് വീഡിയോയുടെ കാപ്ഷനിലും കുറിച്ചിട്ടുണ്ട്. രണ്ടുപേരും അടികൂടുന്നത് വളരെ വ്യക്തമായി തന്നെ വീഡിയോയിൽ കാണാം. അതും ചെറിയ അടിയൊന്നുമല്ല രണ്ടുപേരും ഉണ്ടാക്കുന്നത്. നന്നായി വേദനിക്കും വിധം തന്നെയാണ് രണ്ട് പേരും അടികൂടുന്നത്. 

വീഡിയോ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധിപ്പേർ‌ വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളും നൽകിയിട്ടുണ്ട്. അതേസമയം വളരെ ​ഗൗരവപൂർണമ്മായ ചർച്ചകളും വീഡിയോയെ കേന്ദ്രീകരിച്ച് നടന്നു. പലരും സുരക്ഷയെ കുറിച്ച് തന്നെയാണ് ചോദിച്ചത്. 

വായിക്കാം: 23 -കാരിക്ക് 62 -കാരന്‍ കാമുകന്‍, കാശ് കണ്ട് പ്രേമിച്ചതെന്ന് നാട്ടുകാർ, പോയി പണി നോക്കെന്ന് യുവതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios