നിൽക്കാൻ സ്ഥലം പോരാ, ഡെൽഹി മെട്രോയിൽ സ്ത്രീകളുടെ പൊരിഞ്ഞ തല്ല്, വീഡിയോ വൈറൽ!
പരസ്പരം ചീത്ത വാക്കുകൾ വിളിച്ചുകൊണ്ട് തുടങ്ങിയ ഇരുവരും തമ്മിലുള്ള വാക്കേറ്റം ഒടുവിൽ തമ്മിൽതല്ലിൽ കലാശിച്ചു. സ്ത്രീകൾ പരസ്പരം തള്ളിനീക്കാൻ ശ്രമിക്കുന്നതും തല്ലാൻ ഒരുങ്ങുന്നതും വീഡിയോയിൽ കാണാം.
ഡെൽഹി മെട്രോ വാർത്തകളിൽ നിറയുന്നത് ആദ്യമല്ല. വീഡിയോ റീലുകൾ ഉണ്ടാക്കുന്നതു മുതൽ വാക്ക് പോരും കയ്യാങ്കളിയും വരെ ഡെൽഹി മെട്രോയിൽ സ്ഥിരം സംഭവങ്ങളാണ്. ഇത്തരം സംഭവങ്ങളുടെ ഒക്കെയും വീഡിയോ പലപ്പോഴും സോഷ്യൽ മീഡിയയിൽ വളരെ വേഗത്തിൽ വൈറൽ ആകാറുണ്ട്. സമാനമായ രീതിയിൽ മറ്റൊരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. നിൽക്കാൻ സ്ഥലം കിട്ടാത്തതിന്റെ പേരിൽ രണ്ടു സ്ത്രീകൾ തമ്മിലുള്ള വാക്കേറ്റവും തമ്മിൽ തല്ലുമാണ് വീഡിയോയിൽ.
ട്വിറ്ററിൽ (X) പോസ്റ്റ് ചെയ്ത വീഡിയോ വിവിധ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ നിരവധി ആളുകളാണ് ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞത്. മെട്രോയ്ക്കുള്ളിൽ നിൽക്കുകയായിരുന്ന സ്ത്രീകൾക്കിടയിലാണ് വാക്കേറ്റവും പ്രശ്നങ്ങളും ഉണ്ടായത്. നിൽക്കാൻ സ്ഥലം ഇല്ലാത്തതിന്റെ പേരിലുള്ള തർക്കമാണ് ആദ്യം പ്രശ്നങ്ങൾക്ക് വഴിതുറന്നത്. പരസ്പരം മാറിനിൽക്കാൻ തയ്യാറാകാതെ രണ്ടു സ്ത്രീകൾ തമ്മിൽ തങ്ങൾ നിന്നിരുന്ന സ്ഥലത്തെ ചൊല്ലി അഭിപ്രായവ്യത്യാസം ഉണ്ടായതോടെ കാര്യങ്ങൾ കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.
പരസ്പരം ചീത്ത വാക്കുകൾ വിളിച്ചുകൊണ്ട് തുടങ്ങിയ ഇരുവരും തമ്മിലുള്ള വാക്കേറ്റം ഒടുവിൽ തമ്മിൽതല്ലിൽ കലാശിച്ചു. സ്ത്രീകൾ പരസ്പരം തള്ളിനീക്കാൻ ശ്രമിക്കുന്നതും തല്ലാൻ ഒരുങ്ങുന്നതും വീഡിയോയിൽ കാണാം. സമീപത്തു നിൽക്കുന്ന മറ്റു സ്ത്രീകൾ ഇരുവരെയും സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും വാക്കേറ്റത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകൾ അതിന് തയ്യാറാകുന്നില്ല.
മെട്രോയിൽ യാത്ര ചെയ്തിരുന്ന മറ്റൊരു യാത്രക്കാരൻ പകർത്തിയതാണ് വീഡിയോ ദൃശ്യങ്ങൾ. @gharkekalesh എന്ന ട്വിറ്റർ പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം യാത്ര ചെയ്യുന്ന മറ്റൊരു നിരവധി യാത്രക്കാർ സ്ത്രീകളുടെ വഴക്ക് കണ്ടിരിക്കുന്നതും വീഡിയോയിൽ കാണാം.