നായയുടെ 'ബാലന്‍സിംഗ് ആക്ട്'; എന്തിനിത്ര ക്രൂരതയെന്ന് കാഴ്ചക്കാര്‍ !
ഇന്ന് പോലീസിനും കസ്റ്റംസിലും വരെ നായകളെ പരിശീലനം നല്‍കി ഉപയോഗിക്കുന്നുണ്ട്. ഇതിനിടെയാണ് മൂന്ന് ഗ്ലാസ് വെള്ളം ബാലന്‍സ് ചെയ്ത് കൊണ്ടുവരുന്ന ഒരു നായ വൈറലായത്.
ശരീരത്തിന്‍റെ മെയ്‍വഴക്കം ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഒരിടമാണ് സര്‍ക്കസ്. തികഞ്ഞ അഭ്യാസികള്‍ കാണിക്കുന്ന പല പ്രകടനങ്ങളും നമ്മുടെ കാഴ്ചയെ അതിശയിപ്പിക്കും. അതില്‍ കണ്ണുകെട്ടിയുള്ള കത്തിയേറ് മുതല്‍ ഊഞ്ഞാലാട്ടവും മരണക്കിണറും അടക്കം വിവിധ ഇനങ്ങള്‍ അടങ്ങുന്നു. ഇത്തരം പ്രകടനങ്ങളില്‍ ഏറ്റവും പ്രധാനം ശരീരത്തിന്‍റെ ബാലന്‍സിംഗാണ്. ശ്രദ്ധ അല്പമൊന്ന് തെറ്റിയാല്‍ ജീവന്‍ വരെ അപകടത്തിലാകും. ഏറെ ഏകാഗ്രതയോടെ ജാഗ്രതയോടെ ഓരോ നിമിഷവും കടന്ന് പോകുന്നത് കൃത്യമായി അറിഞ്ഞ് ചെയ്യുന്ന ഇത്തരം സാഹസികതകള്‍ക്ക് ഏറെ പരിശീലനം ആവശ്യമാണ്. കഠിനമായ പരിശീലനം ഒരു പരിധിവരെ മനുഷ്യന്‍റെ പരിമിധികളെ മറികടക്കാന്‍ സഹായിക്കുന്നു. മനുഷ്യന്‍ മാത്രമല്ല, പരിശീലനം സിദ്ധിച്ച മൃഗങ്ങളും ഇത്തരം കാര്യങ്ങള്‍ അനായാസേന ചെയ്യുന്നു. അത്തരമൊരു കാഴ്ച കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടെങ്കിലും സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ ചേരി തിരിഞ്ഞു.
നായകള്‍ മനുഷ്യനുമായി ഏറ്റവും ആദ്യം അടുത്ത മൃഗങ്ങളിലൊന്നാണ്. മനുഷ്യന് ഏറ്റവും വിശ്വസിക്കാവുന്ന മൃഗമായി കണക്കാക്കുന്നതും നായകളെയാണ്. മറ്റ് മൃഗങ്ങളില്‍ നിന്നും വ്യത്യസ്തമായി നായയുടെ കഴിവകുളെ മനുഷ്യന്‍ കൂടുതലായി ഉപയോഗിക്കുന്നു. ഇന്ന് പോലീസിനും കസ്റ്റംസിലും വരെ നായകളെ പരിശീലനം നല്‍കി ഉപയോഗിക്കുന്നുണ്ട്. ഇതിനിടെയാണ് മൂന്ന് ഗ്ലാസ് വെള്ളം ബാലന്‍സ് ചെയ്ത് കൊണ്ടുവരുന്ന ഒരു നായ വൈറലായത്. വായില്‍ കടിച്ച് പിടിച്ച ഒരു പലകയില്‍ രണ്ട് വശത്തായി ഓരോ ഗ്ലാസ് വെള്ളും ഒപ്പം തലയില്‍ ഒരു ഗ്ലാസ് വെള്ളവും വച്ച് ബാലന്‍സ് ചെയ്ത് വീഡിയോ പകർത്തുന്നയാളുടെ അടുത്തേക്ക് പതുക്കെ നടന്നുവരുന്ന ഒരു നായയുടെ വീഡിയോ ആയിരുന്നു അത്.
കണ്ണെടുക്കില്ല ; പസഫിക് കടലിലേക്ക് ഒഴുകി ഇറങ്ങുന്ന ലാവാ പ്രവാഹത്തിന്‍റെ വൈറല്‍ വീഡിയോ !
അസാധാരണം !; നേരം ഇരുട്ടി വെളുത്തപ്പോള്‍ റേഡിയോ സ്റ്റേഷന്‍റെ 200 അടി ടവര്‍ കാണാനില്ല !
വീഡിയോ പങ്കുവയ്ക്കപ്പെട്ടതോടെ കാഴ്ചക്കാര്‍ രണ്ട് പക്ഷമായി. ഒരു വിഭാഗം നായ്ക്കളെ ഇങ്ങനെ ഉപദ്രവിക്കരുതെന്ന് എഴുതി രംഗത്തെത്തി. അവന്‍റെ കണ്ണുകളില്‍ ഭയം കാണാം എന്നായിരുന്നു മറ്റ് ചിലര്‍ എഴുതിയത്. മറ്റ് ചിലര്‍, നായ്ക്കളെ കപ്പ് ബാലന്‍സിംഗ് പഠിപ്പിച്ചാല്‍ അവര്‍ രസതന്ത്രത്തിന്‍റെ ബാലന്‍സിംഗ് കണ്ടെത്തി അണുബോംബ് ഉണ്ടാക്കി മനുഷ്യരാശിയെ തന്നെ ഇല്ലാതാക്കുമെന്ന് കളിയാക്കി. ചിലര്‍ ഇത് ആനിമല്‍ ലേബര്‍ അബ്യൂസ് ലോയുടെ കീഴില്‍ വരുമെന്ന് കളിയാക്കി. കുറച്ച് കൂടി ശരിയായാല്‍ നമ്മുക്കവനെ ബില്‍ കലക്ടറാക്കാം എന്ന് മറ്റൊരാള്‍ എഴുതി.
അധ്യാപകന്‍റെ കിടപ്പുമുറിയില്‍ നിന്നും പിടികൂടിയത് ഒന്നും രണ്ടുമല്ല, അഞ്ച് മൂര്‍ഖന്‍ പാമ്പുകളെ !