38 ലക്ഷം ലൈക്ക്, ആറ് കോടി കാഴ്ചക്കാര്‍; സ്കേറ്റ്ബോർഡില്‍ പറന്ന് പോകവേ പോത്തുമായി കൂട്ടിയിടി, വീഡിയോ വൈറല്‍ !
യുവാവ് റോഡിന്‍റെ ഇരുവശത്തേക്കും ഒരുപോലെ തെന്നിനീങ്ങി തന്‍റെ യാത്രയുടെ വേഗം കൂട്ടുന്നു. ഇതിനിടെ ഒരു പോത്ത് ഒഴികെയുള്ള മറ്റ് എരുമകളെല്ലാം, ഒഴുകി വരുന്ന യുവാവിനെ കണ്ട് ഭയന്ന് റോഡിന്‍റെ ഒരു വശത്തേക്ക് നീങ്ങി.
യാത്രക്കാരോ വാഹനങ്ങളോ ഇല്ലാത്ത റോഡിലൂടെ സ്കേറ്റ്ബോര്‍ഡിംഗ് നടത്തുന്നതിനിടെ പോത്തുമായുള്ള യുവാവിന്‍റെ അപ്രതീക്ഷിത കൂട്ടിയിടി വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. pranalchavan എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ പങ്കുവച്ച് മൂന്ന് ദിവസത്തിനുള്ളില്‍ ആറ് കോടി പേരാണ് വീഡിയോ ഇതിനകം കണ്ടത്. വീഡിയോ കണ്ട നിരവധി പേര്‍ തങ്ങളുടെ ചിരി അടക്കാനാകാതെ വീഡിയോയ്ക്ക് താഴെ ചിരിക്കുന്ന ഇമോജികള്‍ കൊണ്ട് നിറച്ചു. 'സ്വയം കുഴിതോണ്ടാന്‍.....' എന്നായിരുന്നു നിരവധി പേര്‍ എഴുതിയത്.
വീഡിയോയില്‍ ഒരു യുവ സ്കേറ്റര്‍ തന്‍റെ സ്കേറ്റ്ബോര്‍ഡില്‍ ഒരു തൂവല്‍ പോലെ ആയാസരഹിതമായി വിശാലവും മികച്ചതുമായ ഒരു റോഡിലൂടെ തെന്നി നീങ്ങുകയായിരുന്നു. വീഡിയോയുടെ തുടക്കത്തില്‍ തന്നെ ദൂരെ ഒരു കൂട്ടം എരുമകള്‍ റോഡിലൂടെ നടന്ന് വരുന്നത് കാണാം. യുവാവ് റോഡിന്‍റെ ഇരുവശത്തേക്കും ഒരുപോലെ തെന്നിനീങ്ങി തന്‍റെ യാത്രയുടെ വേഗം കൂട്ടുന്നു. ഇതിനിടെ ഒരു പോത്ത് ഒഴികെയുള്ള മറ്റ് എരുമകളെല്ലാം, ഒഴുകി വരുന്ന യുവാവിനെ കണ്ട് ഭയന്ന് റോഡിന്‍റെ ഒരു വശത്തേക്ക് നീങ്ങി. എന്നാല്‍, റോഡിന്‍റെ മറുപുറം നിന്ന പോത്ത്, യുവാവ് തന്നെ മറികടക്കുമെന്നായപ്പോള്‍ റോഡിന്‍റെ മറുഭാഗത്തേക്ക് ഓടി.
കാവാലയ്യ എന്ന ഗാനത്തിന് 'ദേശി അങ്കിളി'ന്‍റെ ചുവട്; ഇത് അടുത്ത ലെവലെന്ന് കാഴ്ചക്കാര്‍ !
എരുമയുടെ അടുത്തെത്തിയ യുവാവ് എരുമയുമായി കൂട്ടിയിടിക്കുകയും അതിന്‍റെ മുകളിലൂടെ തെറിച്ച് അപ്പുറത്തേക്ക് വീഴുന്നു. പോത്തും എരുമകളുമെല്ലാം ഭയന്ന് ഓടുന്നത് വീഡിയോയില്‍ കാണാം. തെട്ടടുത്ത നിമിഷം ഒന്നും സംഭവിക്കാത്തത് പോലെ യുവാവ് എഴുന്നേറ്റ് വരുന്നു. യുവാവിന്‍റെ പുറകിലൂടെ വന്ന ഒരു കാറില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയത്. ഒരു പക്ഷേ യാത്ര പോകുന്നതിനിടെ പകര്‍ത്തിയ വീഡിയോയാകാം ഇത്. അപ്രതീക്ഷിതമായി എരുമകള്‍ വഴി മുടക്കിയപ്പോള്‍ ഏറെ വൈറലായ ഒരു വീഡിയോ ലഭിച്ചു. 'എനിക്ക് എന്‍റെ ചിരി നിര്‍ത്താന്‍ കഴിയുന്നില്ലെ'ന്നായിരുന്നു ഒരാള്‍ എഴുതിയത്. മറ്റൊരാള്‍ 'കിട്ടാത്തത് ചോദിച്ച് വാങ്ങുകയായിരുന്നു'വെന്ന് കുറിച്ചു. ചിലര്‍ സ്കേറ്റിംഗ് ചെയ്യുമ്പോള്‍ ഹെല്‍മറ്റ് ധരിക്കണമെന്ന് യുവാവിനെ ഉപദേശിച്ചു. 'നിങ്ങളുടെ അടുത്ത നീക്കം എതിരാളിയെ അറിയിക്കരുത്,' എന്ന് മറ്റു ചിലര്‍ എഴുതി. എരുമകള്‍ തന്ത്രശാലികളാണെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍റെ അഭിപ്രായം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക