റോഡ് മുറിച്ച് കിടക്കാൻ ട്രാഫിക് സിഗ്നലിനായി കാത്തുനിൽക്കുന്ന മാൻ ; വൈറലായി വീഡിയോ
തിരക്കേറിയ ഒരു റോഡ് മുറിച്ചു കടക്കുന്നതിനായി ട്രാഫിക് സിഗ്നൽ വരാൻ ക്ഷമയോടെ കാത്തുനിൽക്കുന്ന ഒരു മാനിന്‍റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്.
നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിൽ ജപ്പാൻകാരോളം കൃത്യതയുള്ളവർ ലോകത്ത് വേറെയുണ്ടാകില്ല. പൊതുസ്ഥലങ്ങളിൽ നിയമങ്ങൾ ലംഘിക്കുന്നത് വലിയ അപരാധമായാണ് ഇവർ കാണുന്നത്. ഇത് ജപ്പാന്‍കാരുടെ സംസ്കാരത്തിന്‍റെ ഭാഗമാണ്. എന്നാൽ, ഇപ്പോൾ ഇതാ ജപ്പാൻകാരുടെ ഈ സ്വഭാവരീതി നഗരത്തിലെ മൃഗങ്ങൾക്കിടയിലും വ്യാപിച്ചതായി തോന്നിപ്പിക്കുന്ന ഒരു വീഡിയോ സാമൂഹിക മാധ്യങ്ങളില്‍ വൈറലാവുകയാണ്. തിരക്കേറിയ ഒരു റോഡ് മുറിച്ചു കടക്കുന്നതിനായി ട്രാഫിക് സിഗ്നൽ വരാൻ ക്ഷമയോടെ കാത്തുനിൽക്കുന്ന ഒരു മാനിന്‍റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. ട്രാഫിക് സിഗ്നൽ ലഭിക്കുന്നതിനായി മാൻ കാത്ത് നിൽക്കുന്ന സ്ഥലമാണ് കൂടുതൽ നമ്മെ അമ്പരപ്പിക്കുന്നത്. ഒരു സീബ്രാ ക്രോസിംഗ് ലൈനിലാണ് 'എല്ലാ ട്രാഫിക് നിയമങ്ങളും അരച്ചു കലക്കി കുടിച്ചിട്ട് വന്നവനെ' പോലെയുള്ള മാനിന്‍റെ നിൽപ്പ്.
അവിവാഹിതനായ അച്ഛന്‍ മകളുടെ സ്കൂളിലെ മാതൃദിന പരിപാടിയിലെത്തിയത് വ്യത്യസ്ത വേഷവുമായി; വീഡിയോ വൈറല്‍
ആഗസ്റ്റ് 26 -ന് ടാങ്‌സു യെഗെൻ എന്ന ഉപയോക്താവാണ് വീഡിയോ X-ൽ ( ട്വിറ്റർ ) പോസ്റ്റ് ചെയ്തത്. "ജപ്പാനിലെ നാരയിലെ ഒരു മാൻ, റോഡ് മുറിച്ച് കിടക്കുന്നതിന് മുമ്പ് ട്രാഫിക് സിഗ്നൽ വരാൻ ക്ഷമയോടെ കാത്തുനിൽക്കുന്നു," എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവച്ചിട്ടുള്ളത്. ഏറെ കൗതുകം ജനിപ്പിക്കുന്നതും രസകരവുമായ ഒരു വീഡിയോയാണ് ഇത്. തിരക്കേറിയ ഒരു നിരത്തിലൂടെ വാഹനങ്ങൾ ഒന്നൊന്നായി കടന്നുപോകുന്നതും കാത്ത് വഴിയോരത്ത് നിൽക്കുകയാണ് ഒരു മാൻ. അതും സീബ്ര ക്രോസിംഗ് ലൈനിൽ. വാഹനങ്ങൾ കടന്നു പോകുമ്പോൾ അല്പം പോലും പരിഭ്രാന്തി കാണിക്കുന്നില്ലെന്ന് മാത്രമല്ല റോഡ് മുറിച്ചുകിടക്കുന്നതിനായി മാന്‍ ഒട്ടും തിടുക്കവും കൂട്ടുന്നില്ല. ഒടുവിൽ ട്രാഫിക് സിഗ്നൽ വന്നപ്പോൾ ശാന്തനായി വളരെ സാവധാനത്തിൽ നടന്ന് നീങ്ങുന്ന മാനിനെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. ഏതായാലും ഈ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സാമൂഹിക മാധ്യമ ഇടങ്ങളില്‍ താരമായി മാറിയിരിക്കുകയാണ് ഈ മാൻ. ഒപ്പം ജപ്പാന്‍കാരുടെ നിയമങ്ങള്‍ അനുസരിച്ചുള്ള ജീവിത രീതിയും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക