മറ്റൊരു ഗ്രഹത്തിൽ ചെന്നതുപോലെ; നെറ്റിസൺസിനെ അമ്പരപ്പിച്ച് അന്റാർട്ടിക്കയുടെ വീഡിയോ  

അന്റാർട്ടിക്കയിലെ ഒരു റിസർച്ച് സ്‌റ്റേഷനിൽ പ്രവർത്തിക്കുന്ന മാറ്റി ജോർദാൻ എന്ന വ്യക്തിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

video from Antarctica feels like living on another planet rlp

ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോകൾക്കും ചിത്രങ്ങൾക്കും കയ്യും കണക്കും ഇല്ല അല്ലേ? അതിൽ തന്നെ നമുക്ക് ഏറെ വിചിത്രം എന്ന് തോന്നുന്നതും വിശ്വസിക്കാൻ പ്രയാസം തോന്നുന്നതുമായ അനേകം വീഡിയോകളുണ്ട്. അത്തരത്തിൽ ഒന്നാണ് ഇതും. ഭൂമിയിൽ നിന്നും അന്യഗ്രഹങ്ങളിലേക്ക് ചേക്കേറുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോ അത്തരത്തിൽ ഒരു സങ്കല്പ ലോകത്തിലേക്ക് കാഴ്ചക്കാരെ എത്തിക്കുന്നതാണ്. 

ഒരൊറ്റ വാതിൽ ഉപയോഗിച്ച് വിവിധ ലോകങ്ങൾക്കിടയിൽ സഞ്ചരിക്കാൻ അവസരം ലഭിച്ചാൽ എങ്ങനെയിരിക്കും നമുക്ക് അനുഭവപ്പെടുക? അത്തരത്തിൽ ഒരു കാഴ്ചയാണ് അൻറാർട്ടിക്കയിൽ നിന്നും ചിത്രീകരിച്ച ഈ വീഡിയോയിൽ ഉള്ളത്. സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ഉള്ള വീടിൻറെ അകവും ഒരു വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങുമ്പോൾ നോക്കെത്താ ദൂരത്തോളം മഞ്ഞ് മൂടിക്കിടക്കുന്ന ദൃശ്യങ്ങളുമാണ് വീഡിയോയിൽ ഉള്ളത്.

അന്റാർട്ടിക്കയിലെ ഒരു റിസർച്ച് സ്‌റ്റേഷനിൽ പ്രവർത്തിക്കുന്ന മാറ്റി ജോർദാൻ എന്ന വ്യക്തിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നത്തെ അന്റാർട്ടിക്കയിലെ കാഴ്ച എന്ന കുറിപ്പോടെ പങ്കുവെച്ചിരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ ഇതിനോടകം കണ്ടു കഴിഞ്ഞു. 'സാധാരണ പോലെ മനോഹരമല്ലെങ്കിലും, ഇതുപോലുള്ള ദിവസങ്ങൾ ഞാൻ ഇഷ്ടപ്പെടുന്നു. ഇരുണ്ടതും പരന്നതുമായ വെളിച്ചം അന്റാർട്ടിക്കയുടെ വിചിത്രത വർദ്ധിപ്പിക്കുകയും ഞാൻ മറ്റൊരു ഗ്രഹത്തിലാണ് ജീവിക്കുന്നത് എന്ന തോന്നൽ ഉണ്ടാക്കുകയും ചെയ്യുന്നു' എന്നാണ് വീഡിയോയെ വിശേഷിപ്പിച്ചു കൊണ്ട് മാറ്റി ജോർദാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Matty Jordan (@mattykjordan)

വീഡിയോ വൈറൽ ആയതോടെ നിരവധി ആളുകളാണ് ഇത്തരത്തിൽ അന്തരീക്ഷത്തിൽ ജീവിക്കാൻ ഏറെ ആഗ്രഹം ഉണ്ട് എന്ന് കുറിച്ചു കൊണ്ട് വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയത്.
 

Latest Videos
Follow Us:
Download App:
  • android
  • ios