'അങ്ങനെ... പാകിസ്ഥാന്‍ മനുഷ്യനെ ചന്ദ്രനില്‍ ഇറക്കി'; വൈറലായി ഒരു സ്പൂഫ് വീഡിയോ !

 "നരകത്തിലേക്ക് പോകൂ, എന്നിട്ട് ചന്ദ്രനിലെത്താൻ ദുർഘടമായ വഴി കണ്ടെത്തുന്നത് വരെ പ്ലൂട്ടോയുടെ നേർക്ക് തിരിയുക"... സ്വയം ട്രോളി പാകിസ്ഥാന്‍കാരുടെ ചാന്ദ്രയാത്രാ വീഡിയോ വൈറല്‍

Spoof video of Pakistan landing man on moon goes viral bkg


വിശാല ഇന്ത്യ സ്വാതന്ത്ര്യലബ്ധിയോടെ രണ്ട് രാജ്യങ്ങളായി വിഭജിക്കപ്പെട്ടു. ഒരിക്കല്‍ ഒന്നായിരുന്നെങ്കിലും പിന്നീട് വിഭജിക്കപ്പെട്ടതോടെ പരസ്പരം ശത്രുതാ മനോഭാവത്തോടയാണ് ഇരു രാജ്യങ്ങളും പെരുമാറിയിരുന്നത്. വിവിധ മേഖലയിലുള്ള ഇന്ത്യയുടെ വിജയം പാകിസ്ഥാനെ പലപ്പോഴും അസ്വസ്ഥമാക്കി. അത് പോലെ തന്നെ ക്രിക്കറ്റ് കളിയില്‍ പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ ഇന്ത്യയിലെ ടിവികള്‍ പലതും തകര്‍ക്കപ്പെട്ടുന്ന അവസ്ഥയുമുണ്ടായി, തിരിച്ചും അതുതന്നെ സംഭവിച്ചു. 

എന്നാല്‍, അടുത്ത കാലത്ത്, പ്രത്യേകിച്ചും ഇന്ത്യ ഓഗസ്റ്റ് 23-ന്  ചന്ദ്രയാന്‍ -3 വിജയകരമായി ചന്ദ്രനില്‍ ഇറക്കിയപ്പോള്‍ പല പാകിസ്ഥാനികളും സ്വന്തം രാജ്യത്തിന്‍റെ നേതൃത്വത്തെ കളിയാക്കുന്നതും നമ്മള്‍ കണ്ടു. ഇന്ത്യയുടെ ചന്ദ്രയാനെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് ചില പാകിസ്ഥാനികള്‍ പറഞ്ഞത് തങ്ങള്‍ വളരെ നേരത്തെ ചന്ദ്രനില്‍ താമസം തുടങ്ങിയെന്നായിരുന്നു. സാമ്പത്തികമായി തകര്‍ന്ന പാകിസ്ഥാനില്‍ ജീവിക്കുന്നതും വെള്ളം പോലും ലഭ്യമല്ലാത്ത ചന്ദ്രനില്‍ ജീവിക്കുന്നതും ഒരു പോലയാണെന്നായിരുന്നു സാധാരണക്കാരായ പാകിസ്ഥാനികള്‍ ഉദ്ദേശിച്ചത്. സമാനമായ തരത്തിലാണ് ട്വിറ്ററില്‍  (X)  വൈറലായ സ്പൂഫ് വീഡിയോയിലും ഉള്ളത്. 

ലേലത്തില്‍ വിറ്റ 2.17 കിലോ സ്പാനിഷ് ചീസിന് ലഭിച്ചത് 27 ലക്ഷം രൂപ; ലോക റിക്കോര്‍ഡ് !

 

ആയുധം കൈവശമുള്ളവർക്ക് ഭക്ഷണമില്ലെന്ന് കാലിഫോർണിയയിലെ അറബ് സ്ട്രീറ്റ് ഫുഡ് റെസ്റ്റോറന്‍റ് !

ഏറെ പ്രചാരം നേടിയ ഒരു ടിക്ക് ടോക് വീഡിയോ ആയിരുന്നു അത്. റോക്കറ്റിന്‍റെ പുറത്ത് നസീം എന്നയാളെ ചന്ദ്രനിലേക്ക് അയക്കുന്നതും. നസീമിനെ ലാബിലിരുന്ന് മൂന്ന് പേര്‍ നിരീക്ഷിക്കുന്നതുമായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. റോക്കറ്റില്‍ പോയ നസീം ഇടയ്ക്ക് റോക്കറ്റ് ഉപേക്ഷിച്ച് സ്വന്തം നിലയ്ക്ക് യാത്രയാകുന്നു. എന്നാല്‍ ഇടയ്ക്ക് വച്ച് വഴി തെറ്റി നരകത്തില്‍ എത്തുന്നു. പിന്നീട് അവിടെ നിന്ന് നേരിട്ട് ലാബിലേക്ക് വരുന്ന ഇയാള്‍, ലാബിലിരുന്ന് തന്‍റെ യാത്ര നിയന്ത്രിക്കുന്നവരോട് തന്നെ ചന്ദ്രനിലേക്കുള്ള യഥാര്‍ത്ഥ പാതയിലെത്തിക്കാന്‍ ആവശ്യപ്പെടുന്നു. തുടര്‍ന്ന് ചീഫ് ഓപ്പറേറ്റര്‍ നസീമിനോട് "നരകത്തിലേക്ക് പോകൂ, എന്നിട്ട് ചന്ദ്രനിലെത്താൻ ദുർഘടമായ വഴി കണ്ടെത്തുന്നത് വരെ പ്ലൂട്ടോയുടെ നേർക്ക് തിരിയുക" എന്ന് ഉപദേശിക്കുന്നു. ഉപദേശം സ്വീകരിച്ച നസീം നരകത്തിലേക്ക് പോവുകയും പിന്നീട് അവിടെ നിന്ന് ചന്ദ്രനിലേക്ക്  തിരിക്കുന്നു. ഇടയ്ക്ക്  ലാബിലുള്ശളവര്‍ "ഇന്ത്യ കരുതിയത് നമുക്ക് ഒരിക്കലും ചന്ദ്രനിൽ എത്താൻ കഴിയില്ല" എന്ന് പറയുന്നതും വീഡിയോയില്‍ കോള്‍ക്കാം. ഇന്നലെ ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം ഇരുപത്തിയൊന്നായിരത്തിന് മേലെ ആളുകള്‍ കണ്ടു കഴിഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Latest Videos
Follow Us:
Download App:
  • android
  • ios