ആകാശത്ത് തുടരെ തുടരെ ഇടിമിന്നല്‍; തീഗോളം പോലെ ചുവന്ന് യാത്രാ വിമാനം; ഭയപ്പെടുത്തുന്ന വീഡിയോ !
'അത്തരമൊരു അവസ്ഥയിലൂടെ കടന്ന പോകുന്നത് നല്ലതാണ്. ഓരോ രണ്ട് സെക്കന്‍റിലും നിങ്ങള്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് ഹൃദയം പറയും.' മറ്റൊരാള്‍ എഴുതി.
സുരക്ഷിതമായി വീട്ടിനുള്ളില്‍ ഇരിക്കുമ്പോഴും ആകാശത്ത് അതിശക്തമായ ഇടിമിന്നല്‍ അനുഭവപ്പെടുമ്പോള്‍, പേടിയോടെ ചുരുണ്ടുകൂടുന്ന ചില സുഹൃത്തുക്കള്‍ നമുക്കുണ്ടാകും. എന്നാല്‍, ഇത്തരം സന്ദര്‍ഭങ്ങളില്‍ ആകാശത്ത് കൂടി പോകുന്ന ഒരു വിമാനത്തെ കുറിച്ചും അതിലെ യാത്രക്കാരെ കുറിച്ചും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഉരുണ്ടുകൂടിയ മേഘങ്ങള്‍ക്കിടയില്‍ മിന്നലും ഇടിയും ഒരുമിച്ച് അനുഭവപ്പെടുമ്പോള്‍, അതും ആകാശത്ത് വച്ച് ഇത്തരമൊരു അനുഭവത്തിലൂടെ കടന്ന് പോകേണ്ടിവരുമ്പോള്‍.... അങ്ങനെയെന്ന് ആലോചിച്ചിട്ടുണ്ടോ? 35,000 അടി ഉയരത്തിൽ പറക്കുമ്പോള്‍ അത്തരമൊരു നിമിഷത്തിലൂടെ കടന്ന് പോകുന്ന വിമാനത്തിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
പറന്നുയരാന്‍ തയ്യാറെടുക്കുന്ന ഒരു വിമാനത്തില്‍ നിന്നായിരുന്നു വീഡിയോ ആരംഭിക്കുന്നത്. തൊട്ടടുത്ത നിമിഷം കറുത്തിരുണ്ട ആകാശത്ത് ഓരോ സെക്കന്‍റിലും അതിശക്തമായ ഇടിമിന്നല്‍ അനുഭവപ്പെടുന്നു. ഇതിനിടെയിലൂടെ ചുവന്ന ഒരു വസ്തുവിനെ പോലെയായിരുന്നു വിമാനം കടന്ന് പോയിരുന്നത്. parampreeeeet എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. ' അക്ഷരാര്‍ത്ഥത്തില്‍ ആകാശത്തൊരു ഫയര്‍വര്‍ക്ക്സ്' എന്നാണ് വീഡിയോയ്ക്കൊപ്പം കുറിച്ചത്. നിരവധി പേര്‍ പങ്കുവച്ച വീഡിയോ ഇതിനകം മൂന്ന് ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. നിരവധി വിമാന യാത്രക്കാര്‍ തങ്ങള്‍ക്ക് അപൂര്‍വ്വമായി ഇത്തരമൊരു അവസ്ഥയിലൂടെ കടന്ന് പോകേണ്ടിവന്നിട്ടുണ്ടെന്ന് കുറിച്ചു.
സ്പെയിനിലെ കടല്‍ത്തീര ഗുഹയില്‍ 12 വര്‍ഷത്തെ ഏകാന്ത ജീവിതം; ഒടുവില്‍... !
'മേഘവാസികള്‍ തങ്ങളുടെ വീട്ടില്‍ പാര്‍ട്ടി നടത്തി ആഘോഷിക്കുകയാണ്' ഒരാള്‍ തമാശയായി കുറിച്ചു. 'ഒരു തവണ മാത്രം ഇത്തരമൊന്നിന് സാക്ഷിയാകാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്, അതും ഒരു പ്രേത വിമാനത്തിൽ. എന്‍റെ ഫ്ലൈറ്റ് കൊടുങ്കാറ്റിന് മുകളിൽ ഉയർന്നു, വിമാനത്തിന്‍റെ മദ്ധ്യഭാഗത്തിന് താഴെ സംഭവിച്ച മിന്നൽ ഈ ലോകത്തിന് പുറത്തുള്ള ഒന്നാണെന്ന് തോന്നി.' മറ്റൊരാള്‍ എഴുതി. 'അത്തരമൊരു അവസ്ഥയിലൂടെ കടന്ന പോകുന്നത് നല്ലതാണ്. ഓരോ രണ്ട് സെക്കന്‍റിലും നിങ്ങള്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് ഹൃദയം പറയും.' മറ്റൊരാള്‍ എഴുതി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക