പൊലീസ് പങ്കിട്ട ഈ വീഡിയോ ഞെട്ടലോടെയല്ലാതെ കാണാനാവില്ല, എപ്പോൾ വേണമെങ്കിലും ഇത് സംഭവിക്കാമെന്നും പൊലീസ്
പൊടുന്നനെ പാറക്കെട്ട് ഇടിഞ്ഞ് ബീച്ചിലേക്ക് വീഴുന്നതാണ് വീഡിയോ തുറക്കുമ്പോൾ തന്നെ കാണുന്നത്. ആളുകൾ എന്താണ് പെട്ടെന്ന് സംഭവിച്ചത് എന്ന് അമ്പരപ്പോടെ നോക്കുകയും പൊടുന്നനെ അവിടെ നിന്നും മാറുകയും ചെയ്യുകയാണ്.
ഞെട്ടലും പരിഭ്രാന്തിയും പകർത്തുന്ന അനേകം വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. എന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസിലാകുന്നതിന് മുമ്പ് അപകടങ്ങൾ നടക്കുന്ന വീഡിയോ. അതുപോലെ ഒരു വീഡിയോയാണ് യുകെ -യിൽ നിന്നും വരുന്നത്.
ഡോർസെറ്റ്സിലാണ് ഈ അപകടം നടന്നത്. വീഡിയോ കാണുമ്പോൾ തന്നെ ഭയം തോന്നും എന്ന കാര്യത്തിൽ സംശയം വേണ്ട. അപ്രതീക്ഷിതമായി ബീച്ചിന് മുകളിൽ ഉയർന്ന് നിൽക്കുന്ന പാറക്കെട്ട് ഇടിഞ്ഞ് വീഴുകയാണ്. ബീച്ച് സന്ദർശിക്കാനെത്തിയ ജനങ്ങൾ തലനാരിയ്ക്കാണ് ഈ പാറക്കെട്ട് ഇടിഞ്ഞ് വീണതിൽ നിന്നും രക്ഷപ്പെട്ടത്. പൊടുന്നനെ പാറക്കെട്ട് ഇടിഞ്ഞ് ബീച്ചിലേക്ക് വീഴുന്നതാണ് വീഡിയോ തുറക്കുമ്പോൾ തന്നെ കാണുന്നത്. ആളുകൾ എന്താണ് പെട്ടെന്ന് സംഭവിച്ചത് എന്ന് അമ്പരപ്പോടെ നോക്കുകയും പൊടുന്നനെ അവിടെ നിന്നും മാറുകയും ചെയ്യുകയാണ്.
ആർക്കും പരിക്കില്ല എന്ന ആശ്വാസകരമായ വാർത്ത ഡോർസെറ്റ് കൗൺസിൽ പങ്ക് വച്ചു. കുന്നിടിയുന്നതും മണ്ണിടിച്ചിലുകളും പോലുള്ള അപകടങ്ങൾ എപ്പോൾ വേണമെങ്കിലും സംഭവിക്കാം. ഈ ആളുകൾ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. വെസ്റ്റ് ബേയിലെ പാറക്കെട്ടിന്റെ മുകളിലുള്ള പാത നിലവിൽ അടച്ചിട്ടിരിക്കുകയാണ് എന്ന് കൗൺസിൽ ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. വീഡിയോ പകർത്തിയത് ഡാനിയൽ ക്നാഗ് ആണെന്നും അദ്ദേഹത്തിന് നന്ദി എന്നും പോസ്റ്റിൽ പറയുന്നു.
അതേ സമയം തന്നെ ജുറാസിക് കോസ്റ്റ് ട്രസ്റ്റും ഈ വീഡിയോ മറ്റൊരു കാപ്ഷനോടെ പങ്ക് വച്ചിട്ടുണ്ട്. അതിൽ പറയുന്നത് ഈ പാറക്കെട്ട് വളരെ മോശം അവസ്ഥയിലാണ് അതിനാൽ തന്നെ അവിടെ പോകുന്നവർ ശ്രദ്ധിക്കണം എന്നാണ്. ഇംപോർട്ടന്റ് എന്ന് കുറിച്ചു കൊണ്ടാണ് അവർ ഇക്കാര്യം എഴുതിയിരിക്കുന്നത്.