Asianet News MalayalamAsianet News Malayalam

കാമുകിയെ കാണാനെത്തി, വീട്ടുകാർ കണ്ടപ്പോൾ ബാൽക്കണിയിലൂടെ തുണിയിൽ‌ തൂങ്ങി താഴെയിറങ്ങാൻ ശ്രമം, ചൂലുമായി അമ്മയും

യുവാവ് താഴേക്കിറങ്ങുമ്പോഴൊക്കെ യുവതി ഇടയ്ക്ക് വന്ന് അവനെ നോക്കുന്നുണ്ട്. അടുത്ത നിലയിലെത്തുമ്പോൾ കാമുകിയുടെ അമ്മ അവനെ ചൂല് കൊണ്ട് തല്ലുന്നതും വീഡിയോയിൽ വ്യക്തമാണ്. 

man caught in girlfriends home trying to escape through balcony rlp
Author
First Published Aug 15, 2023, 4:36 PM IST

പ്രണയം വളരെ അധികം സാഹസികമായ ഒന്നാണെന്ന് നാം എപ്പോഴും പറയാറുണ്ട്. ചിലപ്പോൾ സാഹസികത കൂടി പല അപകടങ്ങളിലും അത് ചെന്നെത്താറുമുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. കാമുകിയെ കാണാൻ വീട്ടിലെത്തിയ യുവാവ് അപ്രതീക്ഷിതമായി അവളുടെ വീട്ടുകാരുടെ കയ്യിൽ പെട്ടു. അവിടെ നിന്നും ബാൽക്കണിയിലൂടെ തുണികെട്ടിയിറങ്ങുന്നതാണ് വീഡിയോ. നിരവധി സിനിമകളിലും മറ്റും നാം ഇത്തരം രം​ഗങ്ങൾ കണ്ടിട്ടുണ്ടാവും.

@Enezator ആണ് വീഡിയോ ട്വിറ്ററിൽ പങ്കിട്ടിരിക്കുന്നത്. വീഡിയോയിൽ കാമുകൻ ബാൽ‌ക്കണിയിലൂടെ താഴേക്കിറങ്ങുന്നത് കാണാം. മറ്റൊരാൾ യുവാവിനെ എങ്ങനെ എങ്കിലും പിടികൂടാൻ ശ്രമിക്കുന്നുണ്ട് എങ്കിലും സാധിക്കുന്നില്ല. യുവാവ് താഴേക്കിറങ്ങുമ്പോഴൊക്കെ യുവതി ഇടയ്ക്ക് വന്ന് അവനെ നോക്കുന്നുണ്ട്. അടുത്ത നിലയിലെത്തുമ്പോൾ കാമുകിയുടെ അമ്മ അവനെ ചൂല് കൊണ്ട് തല്ലുന്നതും വീഡിയോയിൽ വ്യക്തമാണ്. 

ഒടുവിൽ ഒരുവിധത്തിൽ എങ്ങനെയൊക്കെയോ യുവാവ് സുരക്ഷിതമായി രക്ഷപ്പെടുന്നുണ്ട്. 4.7 മില്ല്യൺ ആളുകളാണ് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ കണ്ടത്. യുവതിയുടെ വീട്ടുകാരുടെ രോഷവും യുവാവിന്റെയും കാമുകിയുടെയും ധൈര്യവും ഒക്കെയാണ് ആളുകൾ ചർച്ച ചെയ്യുന്നത്. 

അതേസമയം ഹൈദരബാദിൽ കാമുകിക്ക് പാതിരാത്രിയില്‍ പിസയുമായി എത്തിയ 20 കാരൻ മൂന്നാം നിലയിൽ നിന്നും വീണ് മരിച്ചത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. ഹൈദരബാദില്‍ ബേക്കറി ജീവനക്കാരനായ മൊഹമ്മദ് ഷൊഹൈബ് എന്ന യുവാവാണ് കാമുകിയുടെ വീടിന്റെ മൂന്നാം നിലയില്‍ നിന്നും വീണ് മരിച്ചത്. കാമുകിക്ക് വാങ്ങിയ പിസയുമായി യുവാവ് ഇവിടെ എത്തുകയായിരുന്നു. ഒരുമിച്ച് ടെറസിലിരുന്ന് കഴിക്കാനായിരുന്നു തീരുമാനം. എന്നാൽ, പെൺകുട്ടിയുടെ പിതാവ് കണ്ടതിനെ തുടർന്ന് കേബിളുകളിൽ തൂങ്ങി താഴെയിറങ്ങാൻ ശ്രമത്തിനിടെ താഴേക്ക് വീണ് മരിക്കുകയായിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios