ഇവിടെ മൃ​ഗങ്ങളും പാലിക്കുമോ നിയമം, വൈറലായി ക്ഷമയോടെ സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്ന മാൻ

സോഷ്യൽ മീഡിയയെ വീഡിയോ ആകർഷിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. Tangsu Yegen എന്ന യൂസറാണ് X (ട്വിറ്റർ) -ൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

deer crossing road using a zebra crossing rlp

നിയമങ്ങളും ചട്ടങ്ങളുമെല്ലാം കർശനമായി പാലിക്കുന്നവരാണ് ജപ്പാൻകാർ. വൃത്തിയുടെ കാര്യത്തിലായാലും നിയമങ്ങളുടെ കാര്യത്തിലായാലും എല്ലാ കാര്യങ്ങളും കൃത്യമായി പാലിക്കാൻ ജപ്പാനിലെ ജനങ്ങൾ മിക്കവാറും ശ്രമിക്കാറുണ്ട്. തീർന്നില്ല, വീടിനകത്തും പുറത്തും മിക്കവാറും നിയമം പിന്തുടരാനും പലരും ശ്രമിക്കാറുണ്ട്. 

എന്നാൽ, ഈ കാര്യങ്ങളെല്ലാം മനുഷ്യർക്കല്ലേ ബാധകം? മൃ​ഗങ്ങളും അങ്ങനെ നിയമങ്ങളും ചട്ടങ്ങളും ഒക്കെ പിന്തുടരുമോ? ഏതായാലും അത്തരം ചോദ്യമുയർത്തുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. അതിൽ കാണുന്നത്, ഒരു മാൻ ക്ഷമയോടെ സീബ്രാ ക്രോസിം​ഗിൽ നിൽക്കുന്നതും അതുവഴി കടന്നു പോകുന്നതുമാണ്. 

സോഷ്യൽ മീഡിയയെ വീഡിയോ ആകർഷിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. Tangsu Yegen എന്ന യൂസറാണ് X (ട്വിറ്റർ) -ൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ജപ്പാനിലെ നാരയിൽ ഒരു മാൻ, റോഡ് മുറിച്ചുകടക്കുന്നതിന് വേണ്ടി ക്ഷമയോടെ കാത്തു നിൽക്കുകയാണ് എന്നും കാപ്ഷനിൽ സൂചിപ്പിച്ചിട്ടുണ്ട്. വീഡിയോയിൽ തിരക്കേറിയ ഒരു റോഡിന്റെ ഓരത്ത് വളരെ ക്ഷമയോടെ കാത്തുനിൽക്കുന്ന ഒരു മാനിനെയാണ് കാണാൻ സാധിക്കുന്നത്. വാഹനങ്ങൾ അതുവഴി കടന്നു പോകുന്നുണ്ട്. മാനിന് യാതൊരു തരത്തിലുള്ള തിരക്കും ഇല്ല. അവസാനം ഓരോ കാറും കടന്നുപോയി പിന്നെ വന്ന വാഹനങ്ങൾ നിർത്തിയിട്ട ശേഷമാണ് മാൻ റോഡ് മുറിച്ചു കടക്കുന്നത്. പിന്നാലെ വീണ്ടും വാഹനങ്ങൾ കടന്നു പോകുന്നത് കാണാം. 

വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധിപ്പേരാണ് വീഡിയോ കണ്ടത്. ഒപ്പം അനേകം പേർ കമന്റുകളും രേഖപ്പെടുത്തി. ജപ്പാനിലെ മൃ​ഗങ്ങൾ പോലും വളരെ മര്യാദ സൂക്ഷിക്കുന്നവരാണ് എന്നാണ് പലരും കമന്റ് നൽകിയിരിക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios