യുഎസിലെ മൊണ്ടാന നഗരത്തിലും ആന ഇറങ്ങി; സിസിടിവി വീഡിയോകള്‍ വൈറല്‍
ചൊവ്വാഴ്‌ച ഉച്ചയോടെ തിരക്കേറിയ ബ്യൂട്ടിന്‍ ഹാരിസൺ അവന്യൂവിലൂടെ ഒരു ഏഷ്യന്‍ ആന ഓടുന്നത് വീഡിയോകളില്‍ കാണാം.
ഇന്ത്യയില്‍ വനമേഖലയുമായി ബന്ധപ്പെട്ട ഗ്രാമങ്ങളിലും നഗരങ്ങളിലും ഇന്ന് കാട്ടാന ശല്യം രൂക്ഷമാണ്. ഓരോ ആഴ്ചയും പുതിയ പുതിയ സ്ഥലങ്ങളില്‍ കാട്ടാന ഇറങ്ങിയെന്ന വാര്‍ത്തകളാണ്. ഇടുക്കിയും വയനാടും പാലക്കാടും പ്രദേശവാസികള്‍ കാട്ടാന ശല്യത്താല്‍ അക്ഷരാര്‍ത്ഥത്തില്‍ പൊരുതിമുട്ടി. ഇതിനിടെ യുഎസിലും ആനയിറങ്ങി. തെരുവിലൂടെ ഓടുന്ന ആനയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ നിരവധി പേരുടെ ശ്രദ്ധനേടി.
യുഎസിലെ മൊണ്ടാന സിറ്റിയിലെ തെരുവുകളിലൂടെ കഴിഞ്ഞ ചൊവ്വാഴ്ച നടക്കാനിറങ്ങിയവരും വാഹനങ്ങളില്‍ പോയിരുന്ന ആളുകളുമാണ് ആ അത്യപൂര്‍വ്വ കാഴ്ച കണ്ട് അമ്പരന്നത്. ചിത്രങ്ങളിലും സിനിമകളിലും മറ്റും കണ്ടിട്ടുള്ള കരയിലെ ഏറ്റവും വലിയ ജീവി തങ്ങളുടെ തെരുവിലൂടെ ഓടുന്നു. അതും ചങ്ങലകളൊന്നുമില്ലാതെ സ്വതന്ത്രനായി. കണ്ടവര്‍ കണ്ടവര്‍ മൊബൈലുകളില്‍ വീഡിയോ പകര്‍ത്തി. അവ സാമൂഹിക മാധ്യമങ്ങളിലൂടെ പെട്ടെന്ന് തന്നെ വൈറലായി.
സിവിൽ സർവീസ്; കോടതി ജോലിക്കൊപ്പം പഠനം, മഹേഷ് കുമാറിന്‍റെ അവസാന റാങ്കിന് (1016) തിളക്കമേറെ
'കുട്ടി ഫുട്ട്റെസ്റ്റിൽ നിൽക്കുന്നു, അമ്മയ്ക്ക് ഹെൽമറ്റുമില്ല'; വൈറല്‍ വീഡിയോയില്‍ നടപടി ആവശ്യമെന്ന്
ചൊവ്വാഴ്‌ച ഉച്ചയോടെ തിരക്കേറിയ ബ്യൂട്ടിന്‍ ഹാരിസൺ അവന്യൂവിലൂടെ ഒരു ഏഷ്യന്‍ ആന ഓടുന്നത് വീഡിയോകളില്‍ കാണാം. ആനയുടെ തൊട്ട് പുറകെ സാക്ഷാല്‍ തോട്ടി കോലുമായി ഒരാളും ഓടുന്നു. ആനയെ കണ്ടതും വാഹനങ്ങള്‍ പെട്ടെന്ന് നിശ്ചലമായി. ആന പോയ വഴിയിലെ സിസിടിവി ദൃശ്യങ്ങളില്‍ വാഹനങ്ങള്‍ക്കിടയിലൂടെ ഓടുന്ന ആനയെയും പാപ്പാനെയും കാണാം. പിടിയാന പ്രശ്നക്കാരിയല്ല. തൊരുവിലൂടെ ഓടുന്നുണ്ടെങ്കിലും പൊതുവെ ശാന്തനാണ്. ഇതിനിടെ ജോർദാൻ വേൾഡ് സർക്കസ് സംഘത്തിന്‍റെ ആന കൂടാരത്തില്‍ നിന്നും വിയോള എന്ന പിടിയാന രക്ഷപ്പെട്ടതായി അറിയിപ്പെത്തി. 58 വയസ്സുള്ള ആന വിരണ്ടോടിയെങ്കിലും സുരക്ഷിതമായി തിരിച്ചെത്തിച്ചെന്ന് സര്‍ക്കസ് കമ്പനി മാനേജര്‍ മാനേജർ ബിൽ മെൽവിൻ മാധ്യമങ്ങളോട് പറഞ്ഞു. ആര്‍ക്കും പരിക്കോ നാശനഷ്ടമോ ഇല്ലെന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പതിവ് പോലെ വൈകീട്ട് നാലും എഴിനും വിയോളയുടെ പ്രകടനവും നടന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
'വനത്തിലെ കുളി അനുഭവ'ത്തിന് 1500 രൂപയെന്ന് പരസ്യം; 'വാ അടുത്ത തട്ടിപ്പ്' കാണാമെന്ന് സോഷ്യൽ മീഡിയ