വിവാഹശേഷം കുടുംബത്തെ വിട്ട് പോകുന്നതിനിടെ കരഞ്ഞ് വധു, പിന്നാലെ ട്വിസ്റ്റ്; വീഡിയോ വൈറൽ
വിവാഹ ശേഷം വധു, ഭര്‍ത്തൃഗൃഹത്തിലേക്ക് പോകുന്നു. സ്ത്രീകളെ സംബന്ധിച്ച് ഏറെ വൈകാരികമായ നിമിഷം. എന്നാല്‍ സമൂഹ മാധ്യമങ്ങളുടെ ഇക്കാലത്ത് പഴയ ആ വൈകാരികതയുണ്ടോയെന്ന് സംശയം പ്രകടിപ്പിച്ച് സമൂഹ മാധ്യമ ഉപയോക്തക്കള്‍.
വിവാഹം ഓരോ വ്യക്തിയുടെയും ജീവിതത്തിലെ നിര്‍ണ്ണായകമായ ഒരു നിമിഷമാണ്. ഇന്ത്യന്‍ പാരമ്പര്യമനുസരിച്ച് വിവാഹ ശേഷം വധു, ഭര്‍ത്തൃഗൃഹത്തിലാണ് പിന്നീടുള്ള കാലം ജീവിക്കുക. അതിനാല്‍ തന്നെ വിവാഹ ശേഷം ഭർത്തൃഗൃഹത്തിലേക്കുള്ള വധുവിന്‍റെ യാത്ര ഏറെ വൈകാരികമായ നിമിഷങ്ങള്‍ സമ്മാനിക്കുന്നു. അത്തരമൊരു നിമിഷത്തില്‍ കരഞ്ഞ് നിലവിളിക്കുന്ന ഒരു വധുവിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ അമ്പരന്നത് സമൂഹ മാധ്യമ ഉപയോക്താക്കള്‍.
അതുവരെ ജീവിച്ച ദേശവും കുടുംബവും ഉപേക്ഷിച്ച് തികച്ചും അജ്ഞാതമായ ദേശത്ത് മറ്റൊരു കുടുംബത്തിലേക്ക് പെട്ടെന്ന് ജീവിതം പറിച്ച് നടേണ്ടിവരുമ്പോള്‍ അത് സ്ത്രീകളെ ഏറെ സ്വാധീനിക്കുന്നു. വൈകാരികമായ നിമിഷങ്ങളാണ് ഇത് സൃഷ്ടിക്കുന്നത്. ന്ത്യൻ വിവാഹ വസ്ത്രം ധരിച്ച ഒരു വധു കുടുംബത്തോട് വിടപറയുന്നതിനുമുമ്പ് കരയുന്നതിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. അതേസമയം വധുവിന്‍റെ അലമുറയിട്ടുള്ള കരച്ചില്‍ കണ്ട് കുടുംബാംഗങ്ങള്‍ ചിരിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍, തൊട്ട് അടുത്ത നിമിഷം അവള്‍ ചിരിച്ച് കൊണ്ട് സ്വയം മറന്ന് തുള്ളിച്ചാടുന്നു. പിന്നാലെ പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതും കാണാം. ഒരൊറ്റ നിമിഷം കൊണ്ട് വധുവിലുണ്ടായ മാറ്റം കാഴ്ചക്കാരെ അമ്പരപ്പിച്ചു.
പേര് 'ഹാസ്യനടന്‍', ചുമരിലൊട്ടിച്ച് വച്ച ഒരു പഴം; ലേലത്തില്‍ വിറ്റ് പോയത് 52 കോടിക്ക്
'ഓഹോ' അപ്പോ അതാണ് അവന്‍റെ കാര്‍'; കാറിന്‍റെ ഡോർ തുറന്ന് അകത്ത് കയറുന്ന കരടിയുടെ വീഡിയോ വൈറൽ
90 ദശലക്ഷം വര്‍ഷം മുമ്പ് അന്‍റാര്‍ട്ടിക്ക ഒരു മിതശീതോഷ്ണ വനമായിരുന്നെന്ന് കണ്ടെത്തൽ
സമാനമായ മറ്റൊരു വീഡിയോയും കാഴ്ചക്കാരെ ആകര്‍ഷിച്ചു. അനുഷ്ക എന്ന സമൂഹ മാധ്യമ അക്കൌണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ വിവാഹ പന്തലില്‍ വച്ച് അമ്മ എവിടെ എന്ന് ചോദിച്ച് കൊണ്ട് അസ്വസ്ഥയാകുന്ന വധുവിനെ കാണാം. പിന്നാലെ ദൂരെ നിന്നും അമ്മ വധുവിന് അടുത്തേക്ക് ഓടി എത്തുകയും ഇരുവരും പരസ്പരം ആശ്ലേഷിക്കുന്നതും വീഡിയോയില്‍ കാണാം. 'വീഡിയോയ്ക്ക് ഒപ്പം, 'വ്യക്തിപരവും വൈകാരികവുമായ വിഷയങ്ങള്‍ താന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറില്ലെന്നും ഈ വീഡിയോ പല തവണ പങ്കുവയ്ക്കാന്‍ വേണ്ടി എടുത്തെങ്കിലും പിന്നീട് എല്ലാവര്‍ക്കും കാണാനായി താന്‍ ഇത് പങ്കുവയ്ക്കുകയാണെന്നും കുറിച്ചു. ഒപ്പം, വിവാഹ ദിവസം പോലും, തന്‍റെ അമ്മയുടെ അസാന്നിധ്യം തന്നെ പഴയ ആ അമ്മയെ കാണാത്തപ്പോള്‍ സങ്കടപ്പെടുന്ന കുട്ടിയാക്കുന്നുവെന്നും കുറിച്ചു.' വീഡിയോ കാഴ്ചക്കാരെ ഏറെ ആകര്‍ഷിച്ചു. വീഡിയോ ഒരു കോടി ഇരുപത്തിയെട്ട് ലക്ഷം പേരാണ് കണ്ടത്. ഏതാണ്ട് 8 ലക്ഷത്തിന് മേലെ ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തു. നിരവധി പേര്‍ മാതൃസ്നേഹത്തെ കുറിച്ചുള്ള കുറിപ്പുകള്‍ കൊണ്ട് വീഡിയോ സമ്പന്നമാക്കി.