'ഇതോ ആകാശ ഗംഗ'; ഏഞ്ചൽ വെള്ളച്ചാട്ടത്തിന്‍റെ വിസ്മയപ്പെടുത്ത വീഡിയോ വീണ്ടും വൈറല്‍ !

ദൂരെ ആകാശത്ത് നിന്ന് മേഘങ്ങള്‍ക്കിടയിലൂടെ ഒഴുകി വരുന്നതായിട്ടാണ് വെള്ളച്ചാട്ടത്തെ ആദ്യ കാഴ്ചയില്‍ കാണാനാകുക.

Amazing video of Angel Falls viral again bkg


നോഹരമായൊരു വെള്ളച്ചാട്ടത്തിന്‍റെ താഴെ ഒരു നിമിഷം നില്‍ക്കുമ്പോള്‍, ഭാരം ഇറക്കിവച്ചത് പോലൊരു അനുഭൂതി അനുഭവിക്കാനായി ആരാണ് ആഗ്രഹിക്കാത്തത്. കേരളത്തിന്‍റെ ഭൂപ്രകൃതിയില്‍ പടിഞ്ഞാറന്‍ കാറ്റിന് തടയിട്ട് മഴപ്പെയ്യിപ്പിക്കുന്ന സഹ്യപര്‍വ്വതത്തിന്‍റെ സാന്നിധ്യം അങ്ങോളം ഇങ്ങോളം ചെറുതും വലുതുമായ നിരവധി വെള്ളച്ചാട്ടങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇടുക്കിയിലേക്കും വയനാട്ടിലേക്കുമുള്ള യാത്രകളില്‍ ഈ കാഴ്ചകളില്‍ കണ്ണുടയ്ക്കാതെ കടന്ന് പോകാനാകില്ല. എന്നാല്‍, ഏഞ്ചല്‍ വെള്ളച്ചാട്ടം അതിനൊക്കെ ഏത്രയോ മുകളിലാണ് മുമ്പ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഏഞ്ചല്‍ വെള്ളച്ചാട്ടത്തിന്‍റെ ചെറിയൊരു ദൃശ്യം വീണ്ടും പങ്കുവയ്ക്കപ്പെട്ടപ്പോള്‍ കണ്ടത് മുപ്പത് ലക്ഷത്തിലേറെ പേരാണെന്നത് ലോകത്തില്‍ ഈ വെള്ളച്ചാട്ടത്തിനുള്ള സ്വീകാര്യതയെ കാണിക്കുന്നു. 

ആകാശത്തില്‍ നിന്ന് ഭൂമിയിലേക്ക് പതിക്കുന്നതായാണ് ഒറ്റ നോട്ടത്തില്‍ ഏയ്ഞ്ചല്‍ വെള്ളച്ചാട്ടത്തിന്‍റെ കാഴ്ച നമ്മളില്‍ തീര്‍ക്കുന്നത് അനുഭവം. വീഡിയോയുടെ തുടക്കത്തില്‍ ചെറിയൊരു നദിയിലൂടെ പോകുന്ന ഒരു വള്ളത്തില്‍ കുറച്ച സഞ്ചാരികള്‍ ഇരിക്കുന്നത് കാണാം. പതുക്കെ കാമറ ഉയര്‍ത്തുമ്പോള്‍ ദൂരെ ആകാശത്ത് മേഘങ്ങള്‍ക്കിടയില്‍ നിന്ന് പതുക്കെ ഒരു വെള്ളച്ചാട്ടം തെളിഞ്ഞ് വരുന്നത് കാണാം. ദൂരേ നിന്ന് മുന്നോട്ട് തള്ളി നില്‍ക്കുന്ന ഒരു വലിയ മലയുടെ മുകളില്‍ നിന്നായിരുന്നു ആ വെള്ളച്ചാട്ടം തുടങ്ങുന്നത്. ആദ്യ കാഴ്ചയില്‍ മേഘങ്ങള്‍ക്കിടയില്‍ നിന്ന് ഒഴുകിവരുന്നത് പോലെയാണ് തോന്നുക. അതാണ്, ഏയ്ഞ്ചല്‍ ഫാൾസ് വെനിസ്വേല. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തടസ്സമില്ലാത്ത വെള്ളച്ചാട്ടം, 979 മീറ്റർ (ഏതാണ്ട് ഒരു കിലോമീറ്റര്‍ ഉയരം) ഉയരത്തിൽ നിന്നും ഭൂമിയിലേക്ക് പതിക്കുന്നു.  അമേരിക്കയുടെ നയാഗ്ര വെള്ളച്ചാട്ടത്തേക്കാൾ 15 മടങ്ങ് ഉയരമാണിത്. 

അമേരിക്കൻ ബുള്ളിയുടെ ആക്രമണത്തിൽ 11 വയസ്സുകാരിക്ക് ഗുരുതര പരിക്ക്; ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത് !

30 വർഷത്തേക്ക് പ്രതിമാസം 10 ലക്ഷം രൂപയുടെ ലോട്ടറി സമ്മാനം; 70 കാരിക്ക് ജന്മദിനത്തിൽ കൈവന്നത് മഹാഭാഗ്യം !

നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ തങ്ങളുടെ കാഴ്ചാനുഭവം കുറിക്കാനെത്തിയത്. "ഒരുപക്ഷേ, ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലമായിരിക്കാം" എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. 1933-ല്‍ ഏയ്ഞ്ചല്‍ വെള്ളച്ചാട്ടത്തെ ആഗോള ശ്രദ്ധയിൽ കൊണ്ടുവന്നത് അമേരിക്കൻ വൈമാനികനായ ജിമ്മി ഏഞ്ചലിനാണ്.  പ്രാദേശികമായി വെള്ളച്ചാട്ടം കേരെപാകുപയ് വേനാ എന്നറിയപ്പെടുന്നു. വെനസ്വേലയിലെ കനൈമ നാഷണൽ പാർക്കിലാണ് സാൾട്ടോ ഏഞ്ചൽ എന്നും അറിയപ്പെടുന്ന ഏഞ്ചൽ ഫാൾസ് സ്ഥിതി ചെയ്യുന്നതെന്ന് ന്യൂ വേൾഡ് എൻസൈക്ലോപീഡിയ പറയുന്നു. 2,648 അടി (979 മീറ്റർ) തടസ്സമില്ലാതെ വീഴുന്ന ലോകത്തിലെ ഏറ്റവും ഉയർന്ന സ്വതന്ത്ര വെള്ളച്ചാട്ടമായി ഇത് നിലകൊള്ളുന്നു. ഗുയാന എന്ന ഉയർന്ന പര്‍വ്വതമുകളില്‍ നിന്നാണ് വെള്ളച്ചാട്ടം ആരംഭിക്കുന്നത്. 1949-ൽ ഒരു നാഷണൽ ജിയോഗ്രാഫിക് സൊസൈറ്റി സർവേയാണ് ഏഞ്ചൽ വെള്ളച്ചാട്ടത്തിന്റെ ഔദ്യോഗിക ഉയരം സ്ഥാപിച്ചത്. കൂടാതെ, വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന കനൈമ നാഷണൽ പാർക്ക്, 1994-ൽ യുനെസ്കോയുടെ ലോക പൈതൃക സൈറ്റായി അംഗീകാരം നേടി, അതിന്റെ ആഗോള പ്രാധാന്യം കൂടുതൽ ഊന്നിപ്പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios