ടോൾ പ്ലാസ ജീവനക്കാർ മുതലാളിക്കിട്ട് കൊടുത്തത് മുട്ടൻപണി! ടോൾ ഫ്രീ യാത്രയിൽ യാത്രികർ ഹാപ്പി!

ടോൾ കമ്പനിക്കെതരി ടോൾ പ്ലാസ ജീവനക്കാരുടെ പ്രതിഷേധം കനത്തു. മണിക്കൂറുകളോളും വാഹനങ്ങൾ ടോൾ നൽകാതെ കടന്നുപോയി

Abohar Sriganganagar road toll free due to toll plaza staff organize a protest

ദേശീയ പാത 62 ലെ അബോഹർ-ശ്രീഗംഗാനഗർ സ്‌ട്രെച്ചിൽ സ്ഥിതി ചെയ്യുന്ന ടോൾ പ്ലാസയിലൂടെ കടന്നുപോയ വാഹന ഉടമകളും ഡ്രൈവർമാരും ഹാപ്പിയായി യാത്ര ചെയ്‍ത ദിവസമായിരുന്നു ഇന്ന്. കാരണം ഇന്ന് ഈ ടോൾപ്ലാസ വഴിയുള്ള യാത്രയിലെ കുറേ മണിക്കൂറുകൾ എല്ലാവർക്കും സൗജന്യമായിരുന്നു യാത്ര. ഇതിനുള്ള കാരണം എന്തെന്നാവും പലരും ചിന്തിക്കുന്നത്. ജീവനക്കാർ ടോൾ പിരിക്കാൻ വിസമ്മതിച്ചതോടെയാണ് ടോൾരഹിത യാത്രയ്ക്ക് വഴി തുറന്നത്. മറ്റ് സൗകര്യങ്ങളോടൊപ്പം ശമ്പളം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അങ്ങനെ മണിക്കൂറോളം സമരം നീണ്ടതോടെ ഇതുവഴി കടന്നുപോയ ഒരു വാഹനത്തിനും ടോൾ ഫീസ് അടക്കേണ്ടി വന്നില്ല.

ഗുജറാത്ത്, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഹൈവേ റോഡ് പുനർനിർമിക്കാത്തപ്പോഴും ഫീസ് പിരിച്ചതുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളിൽ പെട്ട ഇതേ ടോൾ പ്ലാസയിൽ മുമ്പ് കർഷക സംഘടനകൾ പ്രതിഷേധം നടത്തിയിരുന്നു. കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും നാഷണൽ ഹൈവേ അതോറിറ്റിയുടെ ലിസ്റ്റ് ചെയ്ത സുസജ്ജമായ ആംബുലൻസുകളും ടോൾ പ്ലാസയിൽ ഇല്ലാത്തിനെ തുടർന്ന് ജീവനക്കാരിൽ നിന്നും പ്രതിഷേധവും ഉയർന്നു.

സമരം തുടങ്ങി രണ്ട് മണിക്കൂറിന് ശേഷം കമ്പനി മാനേജർമാർ ആവശ്യങ്ങൾ അംഗീകരിച്ചതോടെ ജീവനക്കാർ സമരം അവസാനിപ്പിച്ചു.മറ്റ് ടോൾ പ്ലാസകളിൽ ജീവനക്കാർക്ക് നല്ല ശമ്പളം നൽകുന്നുണ്ടെങ്കിലും ഇവിടത്തെ ജീവനക്കാർക്ക് നിശ്ചിത മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യേണ്ടി വന്നിട്ടും കുറഞ്ഞ വേതനം മാത്രമാണ് ലഭിക്കുന്നതെന്നും ജീവനക്കാർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ നൽകിയ അപേക്ഷകൾ പരിഗണിക്കാത്തതിനാലാണ് സമരത്തിന് ഇറങ്ങേണ്ടി വന്നതെന്നും ജീവനക്കാർ പറയുന്നു. സമരം തുടങ്ങി രണ്ട് മണിക്കൂറിന് ശേഷമാണ് മാനേജ്‌മെൻ്റ് ജീവനക്കാരുമായി ആവശ്യങ്ങൾ ചർച്ച ചെയ്ത് പുതിയ ധാരണയിലെത്തിയത്.

പുതിയ കരാർ പ്രകാരം ജീവനക്കാരുടെ ശമ്പളത്തിൽ വർദ്ധനവ് വരുത്തിയിട്ടുണ്ടെന്നും അവരുടെ ജോലി സമയം എട്ടായി നിജപ്പെടുത്തിയിട്ടുണ്ടെന്നും ചർച്ചയ്ക്ക് ശേഷം ടോൾ പ്ലാസ ജീവനക്കാർ പറഞ്ഞു. ജീവനക്കാർ യൂണിഫോം ധരിക്കാൻ സമ്മതിച്ചിട്ടുണ്ടെന്നും അത് മാനേജ്‌മെൻ്റ് നൽകുമെന്നും ജീവനക്കാരുടെ നേതാക്കൾ വ്യക്തമാക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios