ആരോഗ്യം മുഖ്യം; ഫിറ്റ്‌നസ് ഓഫീസറെ നിയമിച്ച് സൊമാറ്റോ സിഇഒ

അന്‍മോല്‍ ഗുപ്തയെ ചീഫ് ഫിറ്റ്‌നസ് ഓഫീസറായി നിയമിച്ചതായി സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍ അറിയിച്ചിരുന്നു. 

zomato hires new chief fitness officer joy

നല്ല ആരോഗ്യമുണ്ടെങ്കില്‍ ജോലിയും സുഗമമായി ചെയ്യാനാകുമെന്നാണ് സൊമാറ്റോ മേധാവി പറയുന്നത്. പറയുക മാത്രമല്ല, അതിന്റെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുകയാണ് കൂടിയാണ് അദ്ദേഹം. ജീവനക്കാരുടെയും ഡെലിവറി പങ്കാളികളുടെയും ആരോഗ്യത്തിന് മുന്‍ഗണന നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് സൊമാറ്റോ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിന്റെ ഭാഗമായി അന്‍മോല്‍ ഗുപ്തയെ ചീഫ് ഫിറ്റ്‌നസ് ഓഫീസറായി (സിഎഫ്ഒ) നിയമിച്ചതായി അടുത്തിടെ സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍ അറിയിച്ചിരുന്നു. തന്റെ സമീപകാല ബ്ലോഗ് പോസ്റ്റിലാണ് ഇതെക്കുറിച്ച് ദീപിന്ദര്‍ പരാമര്‍ശിക്കുന്നത്.

പരിശീലകര്‍, പോഷകാഹാര വിദഗ്ധര്‍, ക്ഷേമ കൗണ്‍സിലര്‍മാര്‍ എന്നിവരടങ്ങുന്ന ഇന്‍-ഹൗസ് വെല്‍നസ് ടീമുമായി പുതിയ സൊമാറ്റോ സിഎഫ്ഒ സഹകരിക്കുമെന്ന് അദ്ദേഹം ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കുന്നു. പുതിയ ഫിറ്റ്‌നസ് പരിവര്‍ത്തനത്തിനുള്ള പ്രചോദനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, സൊമാറ്റോ സിഇഒ തന്റെ സ്വന്തം ഫിറ്റ്‌നസ് യാത്ര ഈ നീക്കത്തിന് പ്രചോദനമായതായാണ് വെളിപ്പെടുത്തുന്നത്. 2019ല്‍, കൊവിഡ് മഹാമാരിക്ക് ഏതാനും മാസങ്ങള്‍ക്ക് മുമ്പ്, ജോലിക്ക് തുല്യമായ മുന്‍ഗണന ആരോഗ്യത്തിന് നല്‍കിയതായും അദ്ദേഹം പറയുന്നു.

സ്വീകാര്യമായ നിരവധി അപ്‌ഡേറ്റുകളുമായാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ സജീവമാകുന്നത്. ഏകദേശം അഞ്ച് ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഫുഡ് ഡെലിവറി വിപണിയിലെ പ്രധാനിയാണ് സൊമാറ്റോ. സൊമാറ്റോയ്ക്ക് 55 ശതമാനത്തിന്റെ ഓഹരിയാണുള്ളത്. സൊമാറ്റോയുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ച് ഇരുചക്ര വാഹന ബ്രാന്‍ഡായ ടിവിഎസ് മോട്ടോര്‍ രംഗത്ത് വന്നത് ശ്രദ്ധേയമായിരുന്നു. ഇതിന്റെ ഭാഗമായി 50 ടിവിഎസ് ഐക്യൂബ് സ്‌കൂട്ടറുകള്‍ സൊമാറ്റോ ഡെലിവറി പങ്കാളികള്‍ക്ക് കൈമാറിയിട്ടുണ്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍ മൊത്തത്തില്‍ 10,000 ഐക്യൂബ് സ്‌കൂട്ടറുകളാണ് കമ്പനി ഇത്തരത്തില്‍ വിന്യസിക്കുക. ഉല്പന്നം, ചാര്‍ജിംഗ് ഇക്കോ സിസ്റ്റം, സുസ്ഥിര ലക്ഷ്യങ്ങള്‍, ഡിജിറ്റല്‍ സംയോജനങ്ങള്‍ എന്നിവ ഉള്‍പ്പെടെ ആറ് പ്രധാന മേഖലകളിലായാണ് ഇരു കമ്പനികളും ബന്ധം സ്ഥാപിക്കുന്നത്. 

 ട്രെയ്‍ലര്‍ എത്തുംമുന്‍പേ കോടി ക്ലബ്ബില്‍ 'ജയിലര്‍' 
 

Latest Videos
Follow Us:
Download App:
  • android
  • ios