യൂട്യൂബ് മ്യൂസിക് കൂടുതൽ രാജ്യങ്ങളിലേക്ക്
- യൂട്യൂബിന്റെ മൊബൈൽ ആപ്ലിക്കേഷനായ യൂട്യൂബ് മ്യൂസിക് കൂടുതൽ രാജ്യങ്ങളിലേക്ക്
ദില്ലി: യൂട്യൂബിന്റെ മൊബൈൽ ആപ്ലിക്കേഷനായ യൂട്യൂബ് മ്യൂസിക് കൂടുതൽ രാജ്യങ്ങളിലേക്ക്. ഓസ്ട്രിയ, കാനഡ, ഫിൻലാൻഡ്, ഫ്രാൻസ്, ജർമനി, അയർലണ്ട്, ഇറ്റലി, നോർവെ, റഷ്യ, സ്പെയിൻ, സ്വീഡൻ എന്നീ രാജ്യങ്ങളിലാണ് ആപ് പുതുതായി അവതരിപ്പിക്കുന്നത്.
അമേരിക്ക, ന്യൂസിലൻഡ്, ഓസ്ട്രേലിയ, മെക്സിക്കോ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളിൽ കഴിഞ്ഞ മെയിൽതന്നെ ആപ് അവതരിപ്പിച്ചിരുന്നു. സംഗീത വീഡിയോകൾ, ആൽബങ്ങൾ, സിംഗിൾ ട്രാക്കുകൾ, റീമിക്സ് വേർഷനുകൾ, ലൈവ് പ്രകടനങ്ങൾ തുടങ്ങിയവ യൂട്യൂബ് മ്യൂസിക്കിൽ ലഭ്യമാണ്. പ്രിയഗാനങ്ങൾ വളരെ എളുപ്പം തെരഞ്ഞ് കണ്ടെത്താനുള്ള സ്മാർട് സേർച്ചിംഗ് സംവിധാനവും ഈ ആപ്പിലുണ്ട്.
കൃത്യമല്ലാത്ത സൂചനകളിൽനിന്നുപോലും ഉപയോക്താക്കൾ ഉദ്ദേശിക്കുന്ന പാട്ട് കണ്ടെത്തുമെന്നതാണ് സ്മാർട്ട് സേർച്ച് സംവിധാനത്തിന്റെ പ്രത്യേകത. അധികം വൈകാതെതന്നെ യൂട്യൂബ് മ്യൂസിക് ഇന്ത്യയിലുമെത്തുമെന്നാണ് കേൾക്കുന്നത്.