ആഫ്രിക്കന്‍ ആനകള്‍ക്ക് അപൂര്‍വ്വ രോഗം പടരുന്നു

സമീപ ദിവസങ്ങളിൽ ചരിഞ്ഞ എട്ട് ആനകളിലും ഇതേ ലക്ഷണങ്ങൾ കണ്ടെത്തായത്. താൻസാനിയൻ മൃഗസംരക്ഷണ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരാണ് ഇത് സംബന്ധിച്ച് വിവരം പുറത്ത് വിട്ടത്. 

Strange disease kills 8 elephants in northern Tanzania

ദൊദോമ: താൻസാനിയയിൽ ആനകൾക്ക് അപൂർവം രോഗം പടരുന്നതായി റിപ്പോർട്ട്. എട്ട് ആനകളാണ് ഇത്തരത്തിൽ ചരിഞ്ഞതെന്നാണ് വിവരം. വടക്കൻ താൻസാനിയയിലെ ഗ്രോംഗോയിലാണ് സംഭവം. തലച്ചോറിലെ ധമനികൾ പൊട്ടുന്ന രോഗമാണ് ആനകൾക്കെന്നാണ് വിവരം. ശനിയാഴ്ച ചരിഞ്ഞ ആനയിൽ ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. 

ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സമീപ ദിവസങ്ങളിൽ ചരിഞ്ഞ എട്ട് ആനകളിലും ഇതേ ലക്ഷണങ്ങൾ കണ്ടെത്തായത്. താൻസാനിയൻ മൃഗസംരക്ഷണ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരാണ് ഇത് സംബന്ധിച്ച് വിവരം പുറത്ത് വിട്ടത്. 

ചരിഞ്ഞ ആനകളുടെ രക്തസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചെന്ന് അധികൃതർ അറിയിച്ചു. ഇതിന്‍റെ ഫലം കൂടി പുറത്ത് വന്ന ശേഷമേ എന്തെങ്കിലും സ്ഥിരീകരണം നൽകാനാകൂ എന്നാണ് മൃഗസംരക്ഷണവകുപ്പ് അറിയിച്ചിരിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios