മില്‍ക്കി വേ മധ്യത്തിലെ നക്ഷത്രം തമോഗര്‍ത്തത്തിലേക്ക്

  • ചിലിയിലെ വെരി ലാര്‍ജ് ബഹിരാകാശ ടെലസ്കോപ്പിന്‍റെ നിരീക്ഷണങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഈ കണ്ടുപിടുത്തം
Star spotted speeding near black hole at centre of Milky Way

ന്യൂയോര്‍ക്ക്: ഭൂമി അടക്കം ഉള്‍കൊള്ളുന്ന മില്‍ക്കി വേ ഗ്യാലക്സിയുടെ മധ്യത്തിലെ നക്ഷത്രം തമോഗര്‍ത്തത്തിലേക്ക് നീങ്ങുന്നു. ചിലിയിലെ വെരി ലാര്‍ജ് ബഹിരാകാശ ടെലസ്കോപ്പിന്‍റെ നിരീക്ഷണങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഈ കണ്ടുപിടുത്തം. എസ്2 എന്ന് പറയുന്ന നക്ഷത്രമാണ് അതിവേഗം തമോഗര്‍ത്തത്തിലേക്ക് അടുക്കുന്നത് എന്നാണ് കണ്ടെത്തല്‍.

കഴിഞ്ഞ മെയ് 19ന് ഈ നക്ഷത്രം തമോഗര്‍ത്തത്തിലേക്ക് നീങ്ങുന്ന അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചെന്നാണ് കണ്ടെത്തല്‍. ഇത് അതിവേഗത്തിലാണ് സംഭവിക്കുന്നത്. ഐന്‍സ്റ്റീന്‍റെ ജനറല്‍ റിലേറ്റിവിറ്റി തിയറിയെ ശരിവയ്ക്കുന്ന രീതിയിലാണ് ഇതിന്‍റെ വേഗം എന്നാണ് ഗവേഷകര്‍ പറയുന്നത്. 

ഈ നക്ഷത്രത്തിന്‍റെ 16 കൊല്ലത്തെ പ്രവര്‍ത്തനങ്ങള്‍ വീക്ഷിച്ച ശാസ്ത്രകാരന്മാര്‍ ഇത് ജനറല്‍ റിലേറ്റിവിസ്റ്റിക്ക് ഇഫക്ട്സ് നേരിട്ട് കാണാനുള്ള സാധ്യതകളാണ് തുറന്നിട്ടതെന്ന് പറയുന്നു. മാക്സ് പ്ലാങ്ക് ഇന്‍സ്റ്റ്യൂട്ട് ഫോര്‍ എക്സ്ട്രടെറസ്റ്റട്രിയല്‍ ഫിസിക്സിന്‍റെ നേതൃത്വത്തിലായിരുന്നു ഈ പഠനം.

ഈ പഠനത്തിനായി ഭൂമിയില്‍ നിന്നും 26,000 പ്രകാശ വര്‍ഷം അകലെയുള്ള നക്ഷത്രത്തെ കണ്ടെത്തുക എന്നത് പ്രയാസകരം തന്നെയാണെന്ന് ഗവേഷക സംഘം പറയുന്നു. ഗ്യാലക്സിയുടെ മധ്യത്തിലുള്ള ഈ ബ്ലാക്ക് ഹോളിന് സൂര്യന്‍റെ വ്യാസത്തേക്കാള്‍ 10 മടങ്ങ് വലിപ്പമുണ്ട്. ഇതിന്‍റെ പിണ്ഡം സൂര്യന്‍റെ പിണ്ഡത്തേക്കാള്‍ 4 ദശലക്ഷം കൂടുതലാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios