1.5 ബില്യണ്‍ പ്രകാശവര്‍ഷം അകലെ നിന്ന് തുടര്‍ച്ചയായ റേഡിയോ തരംഗങ്ങള്‍; സ്ഥിരീകരിച്ച് ശാസ്ത്രജ്ഞര്‍
ബഹിരാകാശത്ത് ഭൂമിയിലേക്ക് തുടര്‍ച്ചയായി റേഡിയോ തരംഗങ്ങള്‍ വരുന്നതായി കണ്ടെത്തല്‍. 1.5 ബില്യണ്‍ പ്രകാശവര്‍ഷം അകലെ നിന്നാണ് ഭൂമിയിലേക്ക് ആവര്‍ത്തിച്ച് അജ്ഞാത റേഡിയോ സിഗ്നലുകള്‍ വരുന്നതായി ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
ബഹിരാകാശത്ത് ഭൂമിയിലേക്ക് തുടര്‍ച്ചയായി റേഡിയോ തരംഗങ്ങള്‍ വരുന്നതായി കണ്ടെത്തല്‍. 1.5 ബില്യണ്‍ പ്രകാശവര്‍ഷം അകലെ നിന്നാണ് ഭൂമിയിലേക്ക് ആവര്‍ത്തിച്ച് അജ്ഞാത റേഡിയോ സിഗ്നലുകള്‍ വരുന്നതായി ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ എവിടെ നിന്നാണ് തരംഗങ്ങള്‍ ഭൂമിയിലേക്ക് എത്തുന്നത് എന്ന് സ്ഥരികരണമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇത് ഭൂമിക്ക് പുറത്തുനിന്നാണെന്ന് ശാസ്ത്രജ്ഞര്‍ സ്ഥിരീകരിക്കുന്നു.
ഫാസ്റ്റ് റേഡിയോ ബേസ്റ്റസ് (എഫ്ആര്‍ബി) എന്ന് വിളിക്കുന്ന സിഗ്നലുകളാണ ഭൂമിയിലേക്ക് എത്തുന്നത്. നേരത്തെയും ഇത്തരം സിഗ്നലുകള്‍ ഭൂമിയിലെത്തുന്നതായി വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ആവര്‍ത്തിച്ച് സിഗ്നലുകള്‍ ഭൂമിയിലേക്ക് എത്തിയിരുന്നില്ല. ഒരേ ദിശയില്‍ നിന്ന് ആറ് തവണയെങ്കിലും തരംഗങ്ങള്‍ ആവര്‍ത്തിച്ച് ഭൂമിയിലേക്കെത്തിയെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. അറുപത് തരംഗങ്ങള്‍ ഉണ്ടായതായാണ് കെമി ടീം (Canadian Hydrogen Intensity Mapping Experiment- CHEMI) അംഗമായ ശാസ്ത്രജ്ഞര്‍ വ്യക്തമക്കുന്നത്. ഇതിനെ കുറിച്ചുള്ള കൂടുതല്‍ പഠനത്തിന് പുതിയ തരംഗങ്ങള്‍ സഹായകമാകുമെന്നും അവര്‍ വ്യക്തമാക്കുന്നു.
ആവര്‍ത്തിച്ചുള്ള റേഡിയോ തരംഗങ്ങള്‍ ഭൂമിക്ക് പുറത്ത് ജീവികളുണ്ടെന്നതിന്‍റെ സൂചനയാണെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഇത് സംബന്ധിച്ച് ചില പഠനങ്ങളും നിലവിലുണ്ട്. നേരത്തെ തരംഗങ്ങള്‍ ഭൂമിയിലേക്കെത്തിയപ്പോഴും അന്യഗ്രഹ ജീവികളുടെ സാന്നിധ്യം ചര്‍ച്ചയായിരുന്നു. മില്ലി സെക്കന്‍റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള തരംഗങ്ങളാണ് പുറത്തുവിടുന്നതെങ്കിലും അതിന് സൂര്യന്‍ ഒരു വര്‍ഷം കൊണ്ട് നിര്‍മിക്കുന്ന ഊര്‍ജത്തിന്‍റെ ശക്തിയുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
ഒരേ ദിശയില്‍ നിന്ന് ആവര്‍ത്തിച്ച് വരുന്ന സിഗ്നലുകള്‍ അന്യഗ്രഹ ജീവികളുടെ സാന്നിധ്യത്തെ ചര്‍ച്ചയാക്കിയിരുന്നു. ഭൂമിയില്‍ നിന്നുള്ള ഏതെങ്കിലും സിഗ്നലുകള്‍ തെറ്റിദ്ധരിച്ചതാണോ ഇതെന്നും സംശയമുണര്‍ന്നു. എന്നാല്‍ 1.2 ബില്യണ്‍ പ്രകാശവര്‍ഷമകലെ സൗരയുഥത്തില്‍ നിന്നാണ് തരംഗങ്ങള്‍ എത്തുന്നതെന്ന കണ്ടെത്തല്‍ ഇത് സംബന്ധിച്ച പഠനത്തിന് കരുത്തേകും.
(ചിത്രം- സാങ്കല്‍പ്പികം)