ഓപ്പോ എ5 എത്തുന്നു; മികച്ച വിലയും പ്രത്യേകതയുമായി

  • ചൈനയിലാണ് ഫോണ്‍ ആദ്യമായി എത്തുക
  • ഡ്യൂവല്‍ ക്യാമറ സംവിധാനത്തില്‍ എത്തുന്ന ഫോണ്‍ ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് പവറോടെയുള്ള സെല്‍ഫി ക്യാമറ നല്‍കുന്നു
Oppo A5 Launched Price Specifications

ഓപ്പോ എ5 അവതരിപ്പിച്ചു. ചൈനയിലാണ് ഫോണ്‍ ആദ്യമായി എത്തുക. ഡ്യൂവല്‍ ക്യാമറ സംവിധാനത്തില്‍ എത്തുന്ന ഫോണ്‍ ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് പവറോടെയുള്ള സെല്‍ഫി ക്യാമറ നല്‍കുന്നു. നോച്ച് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ചൈനയില്‍ 1500 യുവാന് വില്‍ക്കുന്ന ഫോൺ ഇന്ത്യയില്‍ എത്തുമ്പോള്‍ 15,000 രൂപയ്ക്ക് അടുത്ത് വില വരും എന്നാണ് സൂചന. മിറര്‍ ബ്ലൂ, പിങ്ക് കളറുകളിലാണ് ഈ ഫോണ്‍ എത്തുന്നത്.

ഡ്യൂവല്‍ നാനോ സിം ഉപയോഗിക്കാവുന്ന ഒപ്പോ എ5ന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ് ഓറീയോ ആണ്. ഇതിന് അഡിഷനലായി കളര്‍ ഓപ്പറേറ്റിംഗ് ഇന്‍റര്‍ഫേസ് 5.1 ഉം ഉണ്ടാകും. 19:9 അനുപാതത്തിലാണ് സ്ക്രീന്‍ വലിപ്പം. 6.2 ഇഞ്ച് എച്ച്ഡി പ്ലസ് സ്ക്രീന്‍റെ റെസല്യൂഷന്‍ 720x1520 പിക്സലാണ്. 2.5ഡി കര്‍വ്ഡ് ഗ്ലാസ് സംരക്ഷണം സ്ക്രീന് ലഭിക്കും. ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 450 എസ്ഒസിയാണ് ഫോണിന്‍റെ ചിപ്പ് അഡ്രിനോ 506 ആണ് ഗ്രാഫിക്സ് പ്രോസസ്സര്‍ യൂണിറ്റ്.

4ജിബിയാണ് ഫോണിന്‍റെ റാം ശേഷി. 64 ജിബിയാണ് ഓണ്‍ബോര്‍ഡ് സ്റ്റോറേജ് ശേഷി. എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി ശേഷി 256 ജിബിയായി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. 4320 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി, ഇത് 14 മണിക്കൂര്‍ വീഡിയോ പ്ലേബാക്കും, 11 മണിക്കൂര്‍ ഗെയിമിംഗും നല്‍കുമെന്നാണ് ഓപ്പോയുടെ അവകാശവാദം.

ഇതേ സമയം ക്യാമറയിലേക്ക് വന്നാല്‍ പിന്നിലെ ഡ്യൂവല്‍ ക്യാമറ സെറ്റപ്പില്‍ 13 എംപി പ്രൈമറി സെന്‍സറും, 2 എംപി സെക്കന്‍ററി സെന്‍സറുമാണ് ലഭിക്കുന്നത്. മുന്നില്‍ 8 എംപിയാണ് സെല്‍ഫിക്കായി നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ സമീപ മാസങ്ങളില്‍ തന്നെ ഒപ്പോ എ5 എത്തും എന്നാണ് സൂചന.

 

Latest Videos
Follow Us:
Download App:
  • android
  • ios