145 തിമിംഗലങ്ങൾ കൂട്ടത്തോടെ കരയ്ക്കടിഞ്ഞു; കാരണം ഇതായിരുന്നു
അവേശേഷിച്ച തിമിംഗലങ്ങളെ കടലിലേക്ക് തള്ളിവിടാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും സാധിച്ചില്ല. ഒരു തലവന്‍ കീഴിൽ കൂട്ടത്തോടെയാണ് ഇത്തരം തിമിംഗലങ്ങളുടെ യാത്ര
വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ സ്റ്റുവർട്ട് ദ്വീപിലെ ബീച്ചില്‍ 145 തിമിംഗലങ്ങൾ കൂട്ടത്തോടെ കരയ്ക്കടിഞ്ഞു. ശനിയാഴ്ച രാത്രിയോടെയാണ് തിമിംഗലങ്ങൾ കരയിലേക്ക് നീന്തിവന്നത്. തിമിംഗലങ്ങൾ കൂട്ടത്തോടെ കരയ്ക്കടിയുന്നത് കണ്ട് പ്രദേശവാസികളാണ് ആദ്യം സ്ഥലത്തെത്തിയത്. പക്ഷേ അപ്പോഴേക്കും തിമിംഗലങ്ങളിൽ പകുതിയും ചത്തിരുന്നു.
അവേശേഷിച്ച തിമിംഗലങ്ങളെ കടലിലേക്ക് തള്ളിവിടാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും സാധിച്ചില്ല. ഒരു തലവന്‍ കീഴിൽ കൂട്ടത്തോടെയാണ് ഇത്തരം തിമിംഗലങ്ങളുടെ യാത്ര. നേതൃത്വം നൽകുന്ന തിമിംഗലത്തിന് വഴിതെറ്റിയതാകാം ഇത്രയും തിമിംഗലങ്ങൾ ഒരുമിച്ച് കരയിലേക്കെത്തിയതാണെന്നാണ് സമുദ്രഗവേഷകരുടെ അഭിപ്രായം.
എന്നാല്‍ കടലിലെ പ്രതികൂലമായ ഏതോ അവസ്ഥയോട് പ്രതികരിക്കാന്‍ സാധിക്കാതെ ഇവ കരയ്ക്ക് എത്തിയതാകാം എന്നും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ ന്യൂസിലാന്റ് സമുദ്രഗവേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.