2050 ല്‍ മനുഷ്യന്‍ മരണത്തെ തോല്‍പ്പിക്കും.!
- ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം എന്ന പ്രകൃതി നിയമത്തിനെതിരെ ശാസ്ത്രീയമായി പോരാടി ഒരു ഉപായം കണ്ടുപിടിക്കാന്‍ മനുഷ്യന്‍ ശ്രമിക്കാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി
- 2050 ല്‍ മരണത്തെ വെല്ലുന്ന രീതിയില്‍ മനുഷ്യന്‍ വികസിപ്പിക്കുന്ന സാങ്കേതിക വിദ്യ വളരും എന്നാണ് ഫ്യൂച്ചറിസ്റ്റ് ഡോ. ഇയന്‍ പിയെഴ്സണ്‍ന്‍റെ വാദം
ദുബായ്: മരണമില്ലാത്ത അവസ്ഥ ലോകത്ത് ഏത് കാലത്തും മനുഷ്യനെ കൊതിപ്പിക്കുന്ന ഒരു അവസ്ഥയാണ്. ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം എന്ന പ്രകൃതി നിയമത്തിനെതിരെ ശാസ്ത്രീയമായി പോരാടി ഒരു ഉപായം കണ്ടുപിടിക്കാന്‍ മനുഷ്യന്‍ ശ്രമിക്കാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി. എന്നാല്‍ 2050 ല്‍ മരണത്തെ വെല്ലുന്ന രീതിയില്‍ മനുഷ്യന്‍ വികസിപ്പിക്കുന്ന സാങ്കേതിക വിദ്യ വളരും എന്നാണ് ഫ്യൂച്ചറിസ്റ്റ് ഡോ. ഇയന്‍ പിയെഴ്സണ്‍ന്‍റെ വാദം. ഇദ്ദേഹത്തിന്‍റെ പ്രവചന പ്രകാരം 2050-ല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും ജെനെറ്റിക് എന്‍ജിനീയറിങ്ങിന്റെയും കരുത്തില്‍ മനുഷ്യന്‍ 2050-തോടെ ഒരു തരം അമരത്വം നേടും എന്ന് പറയുന്നു.
എന്നാല്‍ ഈ കാലത്തിലേക്ക് എത്താന്‍ വലിയ പണചിലവ് ഉണ്ടെന്നാണ് പറയുന്നത്. ഇയന്‍ പിയെഴ്സണ്‍ന്‍റെ സിദ്ധാന്ത പ്രകാരം, 2018 ല്‍ നാല്‍പ്പത്തിയൊമ്പത് വയസ് തികയുന്നു 1970-ലോ അതിനു ശേഷമോ ജനിച്ച കാശുകാര്‍ക്ക് തീര്‍ച്ചയായും മരണത്തെ അതിജീവിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു. മരണത്തെ ഒഴിവാക്കാനുള്ള പല വികാസ പരിണാമങ്ങളും വന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നു. ഒന്ന്, ജെനെറ്റിക് എന്‍ജിനീയറിങ്ങിലൂടെ പുതിയ ശരീര ഭാഗങ്ങള്‍ സൃഷ്ടിക്കാമെന്നതാണ്. ലാബില്‍ നിര്‍മിച്ച സംയുക്തകോശങ്ങളും അവയവങ്ങളും അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളില്‍ വിജയകരമായി ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു.
ഇതിലൂടെ മറ്റു മനുഷ്യരില്‍ നിന്ന് അവയവങ്ങള്‍ സ്വീകരിക്കേണ്ടി വരുമ്പോള്‍ ഉണ്ടാകുന്നതു പോലെ, അവയവ നിരസിക്കല്‍ കുറയുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കോശങ്ങള്‍ക്ക് സ്വാഭാവികമായി പ്രായമാകും. അവയ്ക്ക് പൂര്‍വ്വസ്ഥിതിയിലാകാനുള്ള ശേഷി നഷ്ടപ്പെടും. എന്നാല്‍, ചിലയാളുകള്‍ പറയുന്നത് കോശങ്ങളുടെ പ്രായമാകല്‍ എതിര്‍ദിശയിലേക്കു തിരിച്ചു വിടാമെന്നാണ്.
കഴിഞ്ഞയാഴ്ച ദുബായില്‍ സംഘടിപ്പിച്ച വേള്‍ഡ് ഗവണ്‍മെന്‍റ് ഉച്ചകോടിയില്‍ ഇത്തരത്തില്‍ മരണത്തെ അതിജീവിക്കുന്ന മനുഷ്യന്‍റെ പ്രോട്ടോടൈപ്പ് എന്ന് പറയാവുന്ന ഹിബ (ഹൈബ്രിഡ് ഇന്‍റലിജന്‍സ് ബയോമെട്രിക്ക് അവതാര്‍ ) അവതരിപ്പിച്ചിരുന്നു. മനുഷ്യര്‍ക്ക് സംയുക്ത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ഒരുമിക്കുന്ന ഒരു രൂപമാണ് ഹിബ. ഈ അന്തര്‍ദേശീയ നെറ്റ്വര്‍ത്ത് 2050-ലെങ്കിലും മനുഷ്യര്‍ക്ക് സംസാരം നിര്‍ത്താമെന്നും, ചിന്തയിലൂടെ പരസ്പരം സംവേദിക്കാമെന്നും പറയുന്നു. ഡോക്ടര്‍ പിയേഴ്സണ്‍ ഈ ആശയം ഒരു പടി കൂടെ മുന്നോട്ടു കൊണ്ടുപോയി. 2050-ല്‍ മനുഷ്യജീവിതം കംപ്യൂട്ടറുമായി ബന്ധിപ്പിക്കാമെന്നാണ് അദ്ദേഹം പറയുന്നത്. ആന്‍ഡ്രോയിഡ് ശരീരം വഹിക്കുന്ന മനുഷ്യരെ ഈ രീതിയില്‍ ബന്ധിപ്പിക്കാമെന്നാണ് അദ്ദേഹം പറയുന്നത്.