Asianet News MalayalamAsianet News Malayalam

മൊബൈല്‍ താരിഫ് കൂട്ടിയതിൽ സങ്കടമുണ്ടോ...പരിഹാരമുണ്ടാക്കാം

ഈ പ്ലാനുകൾ കാലഹരണപ്പെട്ടാൽ എല്ലാ ആനുകൂല്യങ്ങളോടും കൂടി വൗച്ചറുകൾ ആക്ടീവാകുമെന്നാണ് റിപ്പോർട്ടുകൾ

how can surpass mobile tariff hike here is the trick
Author
First Published Jul 3, 2024, 7:28 AM IST

ദില്ലി: ജിയോയും എയർടെല്ലും പ്രഖ്യാപിച്ച താരിഫ് വർധന പലരെയും ആശങ്കയിലാക്കിയിട്ടുണ്ട്. ജൂലൈ മൂന്ന് മുതലാണ് താരിഫ് വർധന നിലവിൽ വരുന്നത്. ഈ വർധന ബാധിക്കാതെയിരിക്കാൻ താല്ക്കാലികമായ ഒരു മാർഗമുണ്ട്. പ്ലാനുകൾ ശേഖരിച്ചു വയ്ക്കാൻ  ജിയോയും എയർടെലും ഉപയോക്താക്കളെ അനുവദിക്കുന്നതായാണ് ഇക്കണോമിക് ടൈംസിന്‍റെ റിപ്പോര്‍ട്ട്. 

ജൂലൈ മൂന്നിന് മുമ്പ് നിലവിലെ പ്ലാനുകൾ ഉപയോഗിച്ച് റീചാർജ് ചെയ്‌തവര്‍ക്കാണ് ഈ ലോട്ടറി. ഈ പ്ലാനുകൾ കാലഹരണപ്പെട്ടാലും എല്ലാ ആനുകൂല്യങ്ങളോടും കൂടി വൗച്ചറുകൾ ആക്ടീവാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇത്തരത്തിൽ 50 പ്ലാനുകൾ വരെ ജിയോ ഉപയോക്താക്കൾക്ക് സൂക്ഷിക്കാനാകും. ഇത്  പ്രതിമാസമോ ത്രൈമാസമോ വാർഷികമോ ആകാം. അൺലിമിറ്റഡ് 5ജി ഡാറ്റയിലേക്കുള്ള ആക്സസ് ഉൾപ്പെടെ, അധിക പണം നല്കാതെ തന്നെ പ്രിയപ്പെട്ട പ്ലാനുകൾ ആവർത്തിച്ച് റീചാർജ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. എന്നാൽ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് ഈ സൗകര്യം ലഭ്യമാകില്ല.

4ജി ഫോൺ ഉണ്ടെങ്കിൽ, പരിമിതമായ ഡാറ്റയുള്ള ഒരു പ്ലാനാണ് ജിയോ 155 രൂപയുടെ പ്ലാൻ. ഒരു മാസത്തെ കാലാവധിയുള്ള ഏറ്റവും വില കുറഞ്ഞ പ്ലാൻ കൂടിയാണിത്. ജൂലൈ മൂന്ന് മുതൽ ഇതിന്റെ നിരക്ക് 189 രൂപയാകും.പ്രതിദിനം 2 ജിബി 4ജി ഡാറ്റയുള്ള പ്ലാനാണിത്. അൺലിമിറ്റഡ് 5ജി ആക്സസും വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയോടെയും അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. ജൂലൈ മൂന്നിന് ശേഷം ഇതേ പ്ലാനിന് 349 രൂപയാകും.അൺലിമിറ്റഡ് 5ജി ആക്‌സസിനൊപ്പം 4ജി ഡാറ്റയിൽ പ്രതിദിനം 2ജിബി ഡാറ്റ പരിധിയുള്ള 56 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണ് 533 രൂപയുടെത്. ഈ പ്ലാനിന്‍റെ വില  629 രൂപയായി വർദ്ധിക്കും.

അൺലിമിറ്റഡ് 5ജി ആക്‌സസിനൊപ്പം പ്രതിദിനം 2 ജിബി 4ജി ഡാറ്റ വാഗ്ദാനം ചെയ്യുന്ന 90 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണ് ജിയോ 749 രൂപയുടെത്. 20 ജിബി അധിക 4ജി ഡാറ്റയുമായി ക്രിക്കറ്റ് ഓഫറും ഇതിലുണ്ട്. 365 ദിവസത്തെ വാലിഡിറ്റിയുള്ള വാർഷിക പ്ലാനാണ് ജിയോയുടെ 2999 രൂപയുടെ പ്ലാൻ. അൺലിമിറ്റഡ് 5ജി ആക്‌സസിനൊപ്പം പ്രതിദിനം 2.5 ജിബി 4ജി ഡാറ്റയും ഇത് വാഗ്ദാനം ചെയ്യുന്നു. പുതുക്കിയ തുകയായ 3599 രൂപ മൂന്നിന് നിലവിൽ വരും.

Read more: 'ഇവര്‍ സഹോദരങ്ങള്‍'; കോലി-ഹിറ്റ്‌മാന്‍ ചിത്രം പങ്കുവെച്ച് രോഹിത്തിന്‍റെ അമ്മ, നന്ദി പറഞ്ഞ് ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios