ഫ്ലിപ്പ്കാര്‍ട്ട് ഫോണ്‍ പേ അവതരിപ്പിച്ചു

Flipkart wants to load PhonePe in 12 million mobiles

ദില്ലി: ഫ്ലിപ്പ്കാര്‍ട്ട് പുതിയ മൊബൈല്‍ പേമെന്‍റ് ആപ്ലിക്കേഷനുമായി രംഗത്ത്. ഫോണ്‍ പേ എന്ന ആപ്ലിക്കേഷനില്‍ മൊബൈല്‍ ഫോണിലൂടെ തന്നെ പണം നല്‍കാമെന്നതാണ് പ്രത്യേകത. ഓണ്‍ലൈന്‍ വ്യാപാര മേഖലയിലെ വന്‍ സാധ്യതകള്‍ മുന്നില്‍ കണ്ടാണ് ഫ്ലിപ്പ്കാര്‍ട്ട് പുതിയ നീക്കത്തിന് തുടക്കമിട്ടത്.

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ഇപ്പോള്‍ ഈ ആപ്ലിക്കേഷന്‍ ലഭ്യമാണ്. ഐ ഒ എസ് പതിപ്പ് ഈ വര്‍ഷം അവസാനത്തോടെ ലഭ്യമാകും. 12 ദശലക്ഷം ഉപഭോക്താക്കളെ ഈ വര്‍ഷം തന്നെ ഫോണ്‍പേയുടെ ഭാഗമാക്കാനാണ് ഫ്ലിപ്പ്കാര്‍ട്ട് ലക്ഷ്യമിടുന്നത്.

യെസ് ബാങ്കുമായി ചേര്‍ന്നാണ് ഫ്ലിപ്പ്കാര്‍ട്ട് ഈ ആപ്ലികേഷന്‍ ഇറക്കുന്നത്. യൂണിഫൈഡ് പെയമെന്‍റ് ഇന്‍റര്‍ഫേസ് അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ പേയമെന്‍റ് ആപ്പാണ് ഇത്. ഫ്ലിപ്പ്കാര്‍ട്ടിന്‍റെ സഹോദര വെബ് സൈറ്റായ മിന്ദ്രയിലെ പേമെന്‍റും ഇനിമുതല്‍ ഈ ആപ്പ് ഉപയോഗിച്ചായിരിക്കും.

ഇതിനോടൊപ്പം ബില്ല് സ്പ്ലിറ്റിംഗ്, മൊബൈല്‍ റീചാര്‍ജ് തുടങ്ങിയ കാര്യങ്ങള്‍ക്ക് ഈ ആപ്പ് ഉപയോഗിക്കാം. പേടിഎം, ഫ്രീചാര്‍ജ് പോലുള്ള ഓണ്‍ലൈന്‍ വാലറ്റുകള്‍ക്ക് ഒരു വെല്ലുവിളി തന്നെയാണ് മൊബൈല്‍ പേ ഉയര്‍ത്തുക. അതേ സമയം ഏതാണ്ട് 100 ദശലക്ഷം ഡോളറോളം ആണ് വരും കാലത്ത് മൊബൈല്‍ പേയില്‍ ഫ്ലിപ്പ്കാര്‍ട്ട് നിക്ഷേപം പ്രതീക്ഷിക്കുന്നത്.
 

Latest Videos
Follow Us:
Download App:
  • android
  • ios