comscore

Malayalam News Live : ആശങ്കകൾക്ക് വിരാമം; കുട്ടമ്പുഴയിൽ കാണാതായ 3 സ്ത്രീകളെ കണ്ടെത്തി

Malayalam news live updates today 29 November 2024 latest news

കോതമംഗലം കുട്ടമ്പുഴയിൽ അട്ടിക്കളത്ത് വനത്തിൽ കാണാതായ 3 സ്ത്രീകളെ കണ്ടെത്തി. 6 കിലോമീറ്റർ ദൂരത്തായി അറക്കമുത്തി ഭാഗത്താണ് സ്ത്രീകളെ കണ്ടെത്തിയതെന്ന് ഡിഎഫ്ഒ അറിയിച്ചു. ഇവരെ നടന്നുവേണം വനത്തിന് പുറത്തെത്തിക്കാൻ. സ്ത്രീകളുടെ ആരോ​ഗ്യാവസ്ഥ പ്രശ്നമല്ലെന്നാണ് ഡിഎഫ്ഒ അറിയിക്കുന്നത്. ഏകദേശം ഒരു മണിക്കൂർ സമയം കൊണ്ട് തിരിച്ചെത്തുമാണ് പ്രതീക്ഷിക്കുന്നതെന്നും ഡിഎഫ്ഒ പറഞ്ഞു. പശുക്കളെ തെരയാൻ പോയ മൂന്ന് സ്ത്രീകൾകളെയാണ് ഇന്നലെ മുതൽ കാണാതായത്. 

8:03 AM IST

കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ചു; 2 യുവാക്കൾക്ക് ദാരുണാന്ത്യം, സംഭവം ചേർത്തലയിൽ

ചേർത്തലയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. കെഎസ്ആർടിസി ബസ് ഇടിച്ചാണ് ബൈക്ക് യാത്രക്കാരായ 2 യുവാക്കൾ മരിച്ചത്. ചേർത്തല നെടുമ്പ്രക്കാട് പുതുവൽ നികർത്തിൽ നവീൻ, സാന്ദ്ര നിവാസിൽ ശ്രീഹരി എന്നിവരാണ് മരിച്ചത്. ചേർത്തല എക്സ്റേ ജംഗ്ഷന് സമീപം പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. കെഎസ്ആർടിസി ബസ് ബൈക്കിടിലിടിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

8:03 AM IST

സാമൂഹ്യപെൻഷൻ തട്ടിപ്പ്; ഉദ്യോ​ഗസ്ഥരുടെ പേരുവിവരങ്ങൾ പുറത്തുവിടില്ല, കർശന നടപടിക്ക് നിർദേശം

സാമൂഹ്യക്ഷേമ പെൻഷൻ പട്ടികയിൽ അനധികൃമായി ഇടം നേടിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കർശന നടപടിക്ക് വകുപ്പ് മേധാവികൾക്ക് നിർദേശം നൽകി ധനവകുപ്പ്. മസ്റ്ററിംഗിൽ അടക്കം തട്ടിപ്പ് നടന്നുവെന്നാണ് വിലയിരുത്തൽ. കൈപ്പറ്റിയ പണം പിഴ സഹിതം തിരിച്ചുപിടിക്കാനാണ് നീക്കമെങ്കിലും അനർഹരുടെ പേരുവിവരങ്ങൾ പുറത്തു വിടേണ്ടെന്നാണ് ധാരണ.

8:02 AM IST

രാത്രി വരെ നീണ്ട പരിശോധന; സൗബിന്‍ ഷാഹിറിന് കുരുക്ക് മുറുകുന്നു, നടനെ ചോദ്യം ചെയ്യും

സിനിമ നിര്‍മാണത്തിന്‍റെ മറവില്‍ കളളപ്പണ ഇടപാട് നടത്തിയെന്ന ആരോപണം നേരിടുന്ന നടന്‍ സൗബിന്‍ ഷാഹിറിനെ ആദായ നികുതി വകുപ്പ് വിശദമായി ചോദ്യം ചെയ്തേക്കും. കഴിഞ്ഞ ദിവസം സൗബിന്‍റെ ഉടമസ്ഥതയിലുളള പറവ ഫിലിംസ് എന്ന നിര്‍മാണ കമ്പനിയില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധന രാത്രി വൈകുവോളം നീണ്ടിരുന്നു. മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയുടെ നിര്‍മാണവുമായും കളക്ഷനുമായും ബന്ധപ്പെട്ട രേഖകളാണ് ഉദ്യോഗസ്ഥര്‍ പ്രധാനമായും പരിശോധിച്ചത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില നിര്‍ണായക രേഖകള്‍ ആദായ നികുതി വകുപ്പ് കണ്ടെടുത്തെന്നാണ് സൂചന. 

8:02 AM IST

സംസ്ഥാന സമ്മേളനം നടക്കേണ്ട കൊല്ലത്ത് നിരന്തരം കയ്യാങ്കളി; സിപിഎം നേതൃത്വത്തിന് തലവേദന, വിഭാഗീയത രൂക്ഷം

കൊല്ലം കരുനാഗപ്പള്ളിയിലെ സിപിഎം വിഭാഗീയത കയ്യാങ്കളിയിലേക്ക് നീളുന്നത് സംസ്ഥാന നേതൃത്വത്തിന് തലവേദനയാകുന്നു. സംസ്ഥാന സമ്മേളനം നടക്കേണ്ട ജില്ലയിൽ ലോക്കൽ സമ്മേളനങ്ങൾ അലങ്കോലപ്പെടുന്നതിൽ നേതൃത്വം കടുത്ത അതൃപ്തിയിലാണ്. ഇന്നലെ നടന്ന കുലശേഖരപുരം നോർത്ത് ലോക്കൽ സമ്മേളനവും തർക്കത്തെ തുടർന്ന് അലങ്കോലപ്പെട്ടിരുന്നു. ലോക്കൽ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുപ്പ് ഉണ്ടായതോടെയാണ് തർക്കം രൂക്ഷമായത്. 

8:01 AM IST

നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞു; കിടന്നുറങ്ങിയ യുവതിയ്ക്ക് ദാരുണാന്ത്യം, സംഭവം ചിറ്റൂരിൽ

ചിറ്റൂരിൽ ബസ് സ്റ്റോപ്പിൽ കിടന്ന യുവതിയ്ക്ക് ദാരുണാന്ത്യം. നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മൈസൂർ സ്വദേശി പാർവതിയാണ് മരിച്ചത്. പാർവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ഇവർക്ക് ഒപ്പമുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. അതേസമയം, അപകടമുണ്ടാക്കിയ ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് പൊലീസെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 
 
8:03 AM IST:

ചേർത്തലയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. കെഎസ്ആർടിസി ബസ് ഇടിച്ചാണ് ബൈക്ക് യാത്രക്കാരായ 2 യുവാക്കൾ മരിച്ചത്. ചേർത്തല നെടുമ്പ്രക്കാട് പുതുവൽ നികർത്തിൽ നവീൻ, സാന്ദ്ര നിവാസിൽ ശ്രീഹരി എന്നിവരാണ് മരിച്ചത്. ചേർത്തല എക്സ്റേ ജംഗ്ഷന് സമീപം പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. കെഎസ്ആർടിസി ബസ് ബൈക്കിടിലിടിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

8:03 AM IST:

സാമൂഹ്യക്ഷേമ പെൻഷൻ പട്ടികയിൽ അനധികൃമായി ഇടം നേടിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കർശന നടപടിക്ക് വകുപ്പ് മേധാവികൾക്ക് നിർദേശം നൽകി ധനവകുപ്പ്. മസ്റ്ററിംഗിൽ അടക്കം തട്ടിപ്പ് നടന്നുവെന്നാണ് വിലയിരുത്തൽ. കൈപ്പറ്റിയ പണം പിഴ സഹിതം തിരിച്ചുപിടിക്കാനാണ് നീക്കമെങ്കിലും അനർഹരുടെ പേരുവിവരങ്ങൾ പുറത്തു വിടേണ്ടെന്നാണ് ധാരണ.

8:02 AM IST:

സിനിമ നിര്‍മാണത്തിന്‍റെ മറവില്‍ കളളപ്പണ ഇടപാട് നടത്തിയെന്ന ആരോപണം നേരിടുന്ന നടന്‍ സൗബിന്‍ ഷാഹിറിനെ ആദായ നികുതി വകുപ്പ് വിശദമായി ചോദ്യം ചെയ്തേക്കും. കഴിഞ്ഞ ദിവസം സൗബിന്‍റെ ഉടമസ്ഥതയിലുളള പറവ ഫിലിംസ് എന്ന നിര്‍മാണ കമ്പനിയില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധന രാത്രി വൈകുവോളം നീണ്ടിരുന്നു. മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയുടെ നിര്‍മാണവുമായും കളക്ഷനുമായും ബന്ധപ്പെട്ട രേഖകളാണ് ഉദ്യോഗസ്ഥര്‍ പ്രധാനമായും പരിശോധിച്ചത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില നിര്‍ണായക രേഖകള്‍ ആദായ നികുതി വകുപ്പ് കണ്ടെടുത്തെന്നാണ് സൂചന. 

8:02 AM IST:

കൊല്ലം കരുനാഗപ്പള്ളിയിലെ സിപിഎം വിഭാഗീയത കയ്യാങ്കളിയിലേക്ക് നീളുന്നത് സംസ്ഥാന നേതൃത്വത്തിന് തലവേദനയാകുന്നു. സംസ്ഥാന സമ്മേളനം നടക്കേണ്ട ജില്ലയിൽ ലോക്കൽ സമ്മേളനങ്ങൾ അലങ്കോലപ്പെടുന്നതിൽ നേതൃത്വം കടുത്ത അതൃപ്തിയിലാണ്. ഇന്നലെ നടന്ന കുലശേഖരപുരം നോർത്ത് ലോക്കൽ സമ്മേളനവും തർക്കത്തെ തുടർന്ന് അലങ്കോലപ്പെട്ടിരുന്നു. ലോക്കൽ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുപ്പ് ഉണ്ടായതോടെയാണ് തർക്കം രൂക്ഷമായത്. 

8:01 AM IST: