ഫേസ്ബുക്ക് മെസഞ്ചറില്‍ പുതിയ മാറ്റങ്ങള്‍ ലഭിക്കും

Facebook updates simplify bot interactions

സന്‍ഫ്രാന്‍സിസ്കോ: ഫേസ്ബുക്ക് മെസഞ്ചറില്‍ പുതിയ മാറ്റങ്ങള്‍ അവതരിപ്പിച്ചു. ചാറ്റിംഗ് ആപ്പുകളുടെ അടുത്തകാലത്തെ വലിയ മാറ്റമായ ബോട്ടുകള്‍ക്ക് റൈറ്റിംഗ് നല്‍കാം. ക്യുക്ക് റിപ്ലെ സൗകര്യം. എന്നിവയാണ് പുതിയ മാറ്റാങ്ങളില്‍ പ്രധാനം.

ട്രാവൽ ബുക്കിങ്, ഫുഡ് ഓർഡറിങ് പോലുള്ള അവശ്യ സേവനങ്ങൾ ചാറ്റിൽ ലഭ്യമാക്കുന്ന ഫീച്ചറാണു ചാറ്റ് ബോട്ടുകള്‍. ഉദാഹരണത്തിന് ഒരു മെസഞ്ചര്‍ ബോട്ട് നിങ്ങള്‍ യാത്ര ചെയ്യാന്‍ പോകുന്ന സ്ഥലം തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുകയാണ് എന്നിരിക്കട്ടെ, പുതിയ ക്യുക്ക് റിപ്ലെ സൗകര്യത്തില്‍ തിരഞ്ഞെടുക്കാന്‍ രണ്ട് സ്ഥലങ്ങള്‍ കൂടി കാണിക്കും. 

ഇതില്‍ നിന്നും നമുക്ക് പോകേണ്ട സ്ഥലം തിരഞ്ഞെടുക്കാം. ടെക്സ്റ്റ് കമാന്‍ഡ് നല്‍കിയില്ലെങ്കില്‍ പോലും നാവിഗേഷന്‍ സൗകര്യവും ചാറ്റ് വിന്‍ഡോയില്‍ തന്നെ ബോട്ട് ലഭ്യമാക്കും. ബിസിനസുകള്‍ക്ക് തങ്ങളുടെ അക്കൗണ്ട്‌ കസ്റ്റമറുടെ മെസഞ്ചര്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കാന്‍ കഴിയുന്നതാണ് ഫേസ്ബുക്ക് അവതരിപ്പിച്ച മറ്റൊരു സവിശേഷത. 

അക്കൗണ്ട്‌  ലിങ്കിംഗ് പ്രൊട്ടോക്കോള്‍ സുരക്ഷിതമാണെന്നും ഇത് തെരെഞ്ഞെടുക്കാന്‍ ഉപയോക്താക്കളെ നിര്‍ബന്ധിക്കില്ലെന്നുമാണ് ഫെയ്സ്ബുക്ക്‌ അവകാശപ്പെടുന്നത്. ഈ ഓപ്ഷന്‍ ആവശ്യമുണ്ടെങ്കില്‍ മാത്രം തെരഞ്ഞെടുത്താല്‍ മതിയാകും.

ഇപ്പോള്‍ ഫേസ്ബുക്ക് ബോട്ടുകള്‍ക്ക് ജിഫ്, വിഡിയോ, ഓഡിയോ, ഫയലുകള്‍ മുതലായവയും അയക്കാന്‍ കഴിയും. ബോട്ടുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് മെസഞ്ചര്‍ബ്ലോഗ്‌' എന്ന പേരില്‍ പുതിയ ബ്ലോഗും ആരംഭിച്ചിട്ടുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios