'എന്റെ മകന്റെ പേരിലും ചന്ദ്രശേഖറുണ്ട്'; കേന്ദ്രമന്ത്രിയോട് മസ്ക്, പേരിടാനുള്ള കാരണവും വെളിപ്പെടുത്തി
ഷിവോൺ സിലിസിൽ ജനിച്ച ഇരട്ടക്കുട്ടികളിലൊരാളുടെ പേരിലാണ് ചന്ദ്രശേഖർ എന്നുൾപ്പെടുത്തിയത്. മസ്കിന്റെ ന്യൂറാലിങ്ക് കമ്പനിയുടെ ഡയറക്ടറായിരുന്നു ഷിവോൺ.
ലണ്ടൻ: തന്റെ മകന്റെ പേരിലും ചന്ദ്രശേഖർ ഉണ്ടെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനോട് ആഗോള കോടീശ്വരനായ ഇലോൺ മസ്ക്. ലണ്ടനിൽ നടക്കുന്ന എഐ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനിടെ കണ്ടുമുട്ടിയപ്പോഴാണ് മകന്റെ പേരിന്റെ കാര്യം മസ്ക് വെളിപ്പെടുത്തിയത്. ഷിവോൺ സിലിസിൽ ജനിച്ച ഇരട്ടക്കുട്ടികളിലൊരാളുടെ പേരിലാണ് ചന്ദ്രശേഖർ എന്നുൾപ്പെടുത്തിയത്. മസ്കിന്റെ ന്യൂറാലിങ്ക് കമ്പനിയുടെ ഡയറക്ടറായിരുന്നു ഷിവോൺ. നൊബേൽ പുരസ്കാരം നേടിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ സുബ്രഹ്മണ്യം ചന്ദ്രശേഖറിനോടുള്ള ആദര സൂചകമായിട്ടാണ് മകന്റെ പേരിൽ ചന്ദ്രശേഖർ എന്ന് ഉൾപ്പെടുത്തിയതെന്നും മസ്ക് പറഞ്ഞു. മസ്കിനോടൊപ്പം നിൽക്കുന്ന ചിത്രം രാജീവ് ചന്ദ്രശേഖർ എക്സിൽ പങ്കുവെച്ചപ്പോൾ മസ്ക് കമന്റ് ചെയ്തു. മസ്ക് പറഞ്ഞത് ഷിവോണും ശരിവെച്ചു. ഞങ്ങൾ മകനെ ചുരുക്കി ശേഖർ എന്ന് വിളിക്കും.സുബ്രഹ്മണ്യൻ ചന്ദ്രശേഖറിനോടുള്ള ബഹുമാനാർത്ഥമാണ് ഈ പേര് തെരഞ്ഞെടുത്തതെന്നും അവര്‍ പറഞ്ഞു.
യുണൈറ്റഡ് സ്റ്റേറ്റ്സ്, ചൈന തുടങ്ങിയ പ്രമുഖ കളിക്കാർ ഉൾപ്പെടെ 28 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ഉച്ചകോടിക്കെത്തിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ദ്രുതഗതിയിലുള്ള മുന്നേറ്റങ്ങൾ ഉയർത്തിയേക്കാവുന്ന ഭീഷണികളെ അഭിസംബോധന ചെയ്യുന്നതിനാണ് ഉച്ചകോടി സംഘടിപ്പിച്ചത്.
Read More... 150 വാഹനങ്ങള്‍ അകമ്പടി, പിതാവിന്‍റെ മാഫിയ രാഷ്‍ട്രീയ പാതയില്‍ ഒസാമയും! പൊലീസ് ആദ്യം ഞെട്ടി, പിന്നെ സംഭവിച്ചത്!