3000 വര്‍ഷം പഴക്കമുള്ള മമ്മി തുറന്ന് പരിശോധിച്ചു
അഞ്ചു മാസംനീണ്ട പര്യവേക്ഷണത്തിൽ 300 മീറ്റർ മണ്ണ് നീക്കം ചെയ്താണ് മമ്മികൾ പുറത്തെടുത്തത്. ആദ്യത്തെ മമ്മി നേരത്തേ തുറന്ന് പരിശോധിച്ചിരുന്നു.
കെയ്റോ: 3000 വര്‍ഷം പഴക്കമുള്ള മമ്മി ഈജിപ്തിലെ ലക്സോറില്‍ തുറന്ന് പരിശോധിച്ചു. ‘തുയ’ എന്നാണ് ഈ മമ്മിക്ക് പുരവസ്തു ഗവേഷകര്‍ കണ്ടെത്തിയ പേര്. സ്ത്രീയുടെ മൃതദേഹമാണ് ഇതില്‍ സംസ്കരിച്ചിരിക്കുന്നത്. പ്ലാസ്റ്ററോടു കൂടെ പഞ്ഞിനൂലിൽ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ഫ്രാൻസിൽ നിന്നുള്ള ഗവേഷകരുടെ സംഘം ആഴ്ചകൾക്കു മുമ്പാണ് രണ്ട് മമ്മികൾ കണ്ടെത്തിയത്.
അഞ്ചു മാസംനീണ്ട പര്യവേക്ഷണത്തിൽ 300 മീറ്റർ മണ്ണ് നീക്കം ചെയ്താണ് മമ്മികൾ പുറത്തെടുത്തത്. ആദ്യത്തെ മമ്മി നേരത്തേ തുറന്ന് പരിശോധിച്ചിരുന്നു. ചിത്രപ്പണികളോടുകൂടിയ കല്ലുപെട്ടിയുടെ അകത്ത് കൊത്തുപണി ചെയ്ത ശിൽപങ്ങളും രൂപങ്ങളുമുണ്ട്.
ബിസി 13-ാം നൂറ്റാണ്ടിലെ ഫറോവമാരുടെ കാലഘട്ടത്തിലെ മമ്മിയാണിതെന്നാണ് ഗവേഷകരുടെ പ്രാഥമിക നിഗമനം. കൊട്ടാര പ്രമുഖരുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും ശവകുടീരങ്ങൾ കണ്ടെത്തിയ സ്ഥലത്തുനിന്നു തന്നെയാണ് പുതിയ മമ്മിയും കണ്ടെത്തിയത്.