യൂട്യൂബിനെ ഒരുമാസത്തേക്ക് വിലക്കി ഈജിപ്ത്

  • യൂട്യൂബിനെ വിലക്കി ഈജിപ്ത്. ഇസ്‌ലാം വിരുദ്ധ വീഡിയോ പ്രചരിപ്പിച്ചതിന് ഈജിപ്ഷ്യന്‍ കോടതിയാണ് യൂട്യൂബിനാണ് ഒരുമാസത്തേക്ക് വിലക്കി ഉത്തരവിറക്കിയത്
Egyptian court orders one month ban on YouTube

കെയ്‌റോ: യൂട്യൂബിനെ വിലക്കി ഈജിപ്ത്. ഇസ്‌ലാം വിരുദ്ധ വീഡിയോ പ്രചരിപ്പിച്ചതിന് ഈജിപ്ഷ്യന്‍ കോടതിയാണ് യൂട്യൂബിനാണ് ഒരുമാസത്തേക്ക് വിലക്കി ഉത്തരവിറക്കിയത്. വിധി അന്തിമമാണെന്നും അപ്പീല്‍ നല്‍കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. 2012ലാണ് ‘ഇന്നസെന്‍സ് ഓഫ് മുസ്‌ലിം’ എന്ന പേരില്‍ കേസിനാസ്പദമായ 13 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ യൂ ട്യൂബില്‍ ചേര്‍ക്കുന്നത്. തുടര്‍ന്ന് 2013 ല്‍ മുഹമ്മദ് ഹമിദ് സലീം എന്ന അഭിഭാഷകന്‍ പരാതി നല്‍കുന്നത്.

വിധി യൂട്യൂബിനുള്ള ശിക്ഷയാണെന്നും വിലക്ക് വലിയ സാമ്പത്തിക നഷ്ടം വരുത്തി വെക്കുമെന്നും സലീം അഭിപ്രായപ്പെട്ടു. തുടര്‍ന്ന് ലോവര്‍ അഡ്മിനിസ്‌ട്രേറ്റിവ് കോടതി നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി (എന്‍.ടി.ആര്‍.എ) യോട് യു ട്യൂബിന് വിലക്കേര്‍പ്പെടുത്താന്‍ ഉത്തരവിട്ടിരുന്നു. 

എന്നാല്‍ ഇത് നടപ്പിലാക്കാന്‍ പ്രയാസമാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ അപ്പീലിലാണ് ലോവര്‍ കോടതിയുടെ വിധി ശരി വെച്ച് ഉന്നത കോടതിയുടെ വിധി.

Latest Videos
Follow Us:
Download App:
  • android
  • ios