ഉയരം കൂടിയ വ്യക്തികളില്‍ കാന്‍സര്‍ സാധ്യത കൂടുതല്‍
ഉയരം അത്ര അനുകൂല ഘടകമായല്ല പഠനങ്ങളില്‍ വിലയിരുത്തപ്പെടുന്നത്. ഉയരം കൂടുതല്‍ ഉള്ളവരില്‍ ക്യാന്‍സര്‍ സാധ്യത കൂടുതലാണെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തല്‍. ഓരോ പത്ത് സെന്റീമീറ്റര്‍ ഉയരം കൂടുമ്പോഴും ക്യാന്‍സര്‍ സാധ്യത 13ശതമാനം കൂടുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍.
ലണ്ടന്‍: ഉയരം കൂടുതലുള്ള വ്യക്തികള്‍ക്കാണ് കൂടുതല്‍ കാന്‍സര്‍ സാധ്യതയെന്ന് പഠനം. നീളകൂടുതല്‍ പുകവലി പോലെ കാന്‍സറിനുള്ള ഒരു കാരണമാണെന്നാണ് പുതിയ പഠനം നല്‍കുന്ന സൂചന. എന്താണ് ഈ പഠനത്തിന്‍റെ ശാസ്ത്രീയത എന്ന് ചോദിച്ചാല്‍ നീളം കൂടിയ വ്യക്തികള്‍ക്ക് കാന്‍സറിന് ഹേതുവാകാന്‍ സാധ്യതയുള്ള കൂടുതല്‍ കോശങ്ങളുണ്ടാകും എന്നാണ് പറയുന്നത്.
ഉയരം അത്ര അനുകൂല ഘടകമായല്ല പഠനങ്ങളില്‍ വിലയിരുത്തപ്പെടുന്നത്. ഉയരം കൂടുതല്‍ ഉള്ളവരില്‍ ക്യാന്‍സര്‍ സാധ്യത കൂടുതലാണെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തല്‍. ഓരോ പത്ത് സെന്റീമീറ്റര്‍ ഉയരം കൂടുമ്പോഴും ക്യാന്‍സര്‍ സാധ്യത 13ശതമാനം കൂടുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍.
ശരാശരി ഉയരമുള്ള സ്ത്രീകളില്‍ 500പേരില്‍ 50 പേര്‍ക്ക് ക്യാന്‍സര്‍ പിടിപെടുകയാണെങ്കില്‍ ഉയരം കൂടുതല്‍ ഉള്ളവരില്‍ 500ല്‍ 60പേര്‍ ക്യാന്‍സര്‍ ബാധിതരാകുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. ഉയരം കൂടുന്തോറും ക്യാന്‍സര്‍ ബാധിതരുടെ എണ്ണവും വര്‍ദ്ധിക്കുമെന്ന് പഠനത്തില്‍ പറയുന്നു.
23തരത്തിലുള്ള ക്യാന്‍സറുകള്‍ വിലയിരുത്തിയതില്‍ 18തരം ക്യാന്‍സറുകള്‍ക്കും ഉയരം അപകട ഘടകമായി കണ്ടെത്തി. ഒരു ദശലക്ഷത്തോളം ആളുകളില്‍ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്ക് എത്തിയത്. റോയല്‍ സൊസൈറ്റി പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ ഇത് വിശദീകരിക്കുന്നുണ്ട്. പുരുഷന്‍മാരുടെ ശരാശരി ഉയരം അഞ്ച് അടി എഴ് ഇഞ്ചും സ്ത്രീകളുടേത് അഞ്ച് അടി മൂന്ന് ഇഞ്ചും എന്ന് കണക്കാക്കിയാണ്. പഠനം നടത്തിയത്.