അണ്ടര്‍ 19 എഎഫ്സി ചാമ്പ്യന്‍ഷിപ്പ്: പാകിസ്താനെ 18-0 ന് തകര്‍ത്ത് ഇന്ത്യയുടെ പെണ്‍പട

പത്തൊന്‍പത് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ എഎഫ്സി ചാമ്പ്യന്‍ഷിപ്പില്‍ പാകിസ്താനെ പതിനെട്ട് ഗോളുകള്‍ക്ക്  തകര്‍ത്ത് ടീം ഇന്ത്യ.

AFC U19 Womens Championship India humiliate Pakistan with 18-0

ചോന്‍ബുരി: പത്തൊന്‍പത് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ എഎഫ്സി ചാമ്പ്യന്‍ഷിപ്പില്‍ പാകിസ്താനെ പതിനെട്ട് ഗോളുകള്‍ക്ക്  തകര്‍ത്ത് ടീം ഇന്ത്യ. തായ്ലന്‍ഡിലെ ചോന്‍ബുരിയില്‍ വച്ച നടന്ന എഎഫ്സി യോഗ്യതാ മല്‍സരത്തിലാണ് ഇന്ത്യ പാകിസ്താനെ വന്‍ പരാജയത്തിലേക്ക് തള്ളിയിട്ടത്. ഇരു രാജ്യങ്ങളിലേയും കരുത്തരെ ഇറക്കിയുള്ള ടൂര്‍ണമെന്റിന്റെ രണ്ടാം മിനിട്ടില്‍ ഇന്ത്യ തുടങ്ങിയ ഗോള്‍ വേട്ട കളിയുടെ അവസാന നിമിഷം വരെ തുടരുകയായിരുന്നു. 

ഇന്ത്യയ്ക്കായി മനീഷയാണ് ആദ്യ ഗോള്‍ നേടിയത്.  മല്‍സരത്തിന്റെ പകുതി സമയമായതോടെ പാകിസ്താന്റെ ഗോള്‍ വല ഒമ്പത് തവണയാണ് ഇന്ത്യയുടെ പെണ്‍കുട്ടികള്‍ കുലുക്കിയത്. രണ്ടാം പകുതിയില്‍ മല്‍സരം തിരിച്ച് പിടിക്കാനുള്ള പാകിസ്താന്റെ ശ്രമം ഫലം കണ്ടില്ല. ഇന്ത്യന്‍ താരം മനിഷ ഹാട്രിക്ക് നേട്ടത്തോടെയും രേണു അഞ്ച് ഗോള്‍ നേട്ടത്തോടെ പതിനെട്ട് ഗോളുകളാണ് പാകിസ്താന്‍ മറുപടി നല്‍കാനാവാതെ പോയത്.

ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ മികച്ച ടീമുകളാണ് ഇന്ത്യയുടേയും പാകിസ്താന്റേതും. അലക്സ് ആംബ്രോസിയാണ് ഇന്ത്യയുടെ പരിശീലകന്‍. ആദ്യ മല്‍സരം മികച്ച രീതിയില്‍ അവസാനിച്ച് മൂന്നു പോയിന്റുകള്‍ നേടുമെന്ന് കഴിഞ്ഞ ദിവസം പരിശീലകന്‍ മാധ്യമങ്ങളോട് വിശദമാക്കിയിരു്നനു. 18 വയസില്‍ താഴെയുള്ളവര്‍ക്കായുള്ള സാഫ് ഗെയിംസില്‍ പങ്കെടുത്തിട്ടുള്ള ടീമാണ് കളത്തില്‍ ഏറ്റുമുട്ടിയത്. 

Latest Videos
Follow Us:
Download App:
  • android
  • ios