ആശുപത്രി ക്യാൻ്റിനീൽ നിന്ന് പുട്ടും പയറും പപ്പടവും 60 രൂപയ്ക്ക് വാങ്ങി; കഴിക്കാൻ പൊതി തുറന്നപ്പോൾ അട്ട, പരാതി

തിരുവനന്തപുരം പാങ്ങപ്പാറ മെഡിക്കൽ കോളേജ് ഹെൽത്ത് സെന്ററിലെ  രോഗി വാങ്ങിയ ഭക്ഷണ പൊതിയിൽ അട്ട

Worm found on food bought from govt hospital canteen in Trivandrum

തിരുവനന്തപുരം: ആശുപത്രി ക്യാന്റീനിൽ നിന്ന് നിന്ന് വാങ്ങിയ ആഹാരപ്പൊതിക്ക് ഉള്ളിൽ അട്ടയുണ്ടായിരുന്നെന്ന് പരാതി. തിരുവനന്തപുരം പാങ്ങപ്പാറ മെഡിക്കൽ കോളേജ് ഹെൽത്ത് സെന്ററിലെ  രോഗി വാങ്ങിയ ഭക്ഷണ പൊതിയിലാണ് അട്ട ഉണ്ടായിരുന്നത്. ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി. ക്യാൻ്റീൻ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്നും പരാതിയുണ്ട്. 

കാവടിക്കോണം സ്വദേശി ധനുഷിനാണ് ദുരനുഭവം ഉണ്ടായത്. കാലിലേറ്റ മുറിവ് പഴുത്തതിനെ തുടർന്ന് ആശുപത്രിയിൽ കിടത്തിച്ചികിത്സയ്ക്ക് വിധേയനായ രോഗിയാണ് ഇദ്ദേഹം. കൂട്ടിരിപ്പുകാരിയായ ഭാര്യയാണ് രാവിലെ കാൻ്റീനിൽ നിന്ന് ഭക്ഷണം പൊതിഞ്ഞുവാങ്ങിയത്. പിന്നീട് ധനുഷിൻ്റെ അടുത്തെത്തി കഴിക്കാനായി പൊതി തുറന്നപ്പോഴാണ് രണ്ട് കഷണം പുട്ടിൻ്റെയും നടുവിൽ പയറിന് മുകളിൽ അട്ടയെ കണ്ടത്. ഉടൻ ഡ്യൂട്ടി നേഴ്‌സിനെ വിവരം അറിയിച്ചു. പിന്നീട് ഭക്ഷണം കാൻ്റീനിൽ തന്നെ മടക്കി നൽകി. സംഭവത്തിൽ ധനുഷിൻ്റെ പരാതിയിൽ ആശുപത്രി അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. മൊഴിയെടുക്കാൻ വിളിപ്പിക്കുമെന്ന് തന്നോട് കാൻ്റീൻ മാനേജർ പറഞ്ഞതായി ധനുഷ് ഏഷ്യാനെറ്റ് ന്യൂസിന് പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios