'വീട്ടുകാരുടെ പീഡനം':മുഖത്തെ മുറിവുകള്‍ കാണിച്ച് നടിയുടെ സോഷ്യല്‍ മീഡിയ വീഡിയോ

2016-ൽ നടൻ നിതിൻ ഷെരാവത്തിനെ വൈഷ്ണവി വിവാഹം കഴിച്ചിരുന്നു. ഗാർഹിക പീഡനം കാരണം നിതിനുമായി വിവാഹമോചനം നേടിയതായി നേരത്തെ ഒരു അഭിമുഖത്തിൽ അവർ വെളിപ്പെടുത്തിയിരുന്നു. 

TV actor Vaishnavi Dhanraj shows bruises, claims family abused her vvk

മുംബൈ: താന്‍ വീട്ടുകാരുടെ പീഡനത്തിലാണെന്നും രക്ഷിക്കണം എന്നും അപേക്ഷിച്ചുള്ള നടിയുടെ വീഡിയോ വിവാദമാകുന്നു. ‘സിഐഡി’, ‘തേരേ ഇഷ്‌ക് മേ ഗയാൽ’ തുടങ്ങിയ ടിവി ഷോകളിലൂടെ അറിയപ്പെടുന്ന നടി വൈഷ്ണവി ധനരാജാണ് തന്റെ കുടുംബം തന്നെ ശാരീരികമായി ഉപദ്രവിച്ചതായി അവകാശപ്പെട്ട് രംഗത്ത് എത്തിയത്. ഇവര്‍ എക്സ് പ്ലാറ്റ്ഫോമില്‍ ഇട്ട വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്. നടി തന്‍റെ മുഖത്തെ മുറിവുകള്‍ കാണിക്കുകയും കുടുംബാംഗങ്ങൾ തന്നെ അടിച്ചതായി പറയുകയും ചെയ്യുന്നുണ്ട് വീഡിയോയില്‍. 

“ഹായ്, ഇത് വൈഷ്ണവി ധനരാജാണ്. എന്നെ സഹായിക്കണം. ഞാൻ കാഷിമിറ പോലീസ് സ്റ്റേഷനിലാണ്, എന്റെ വീട്ടുകാർ എന്നെ ദ്രോഹിക്കുകയും വളരെ ക്രൂരമായി മർദിക്കുകയും ചെയ്തു. മാധ്യമങ്ങളിൽ നിന്നും വാർത്താ ചാനലുകളിൽ നിന്നും ഇന്‍ട്രസ്ട്രീയില്‍ നിന്നും എല്ലാവരിൽ നിന്നും എനിക്ക് സഹായം ആവശ്യമാണ്. ദയവായി വന്ന് എന്നെ സഹായിക്കൂ.” - എന്നാണ് നടി വീഡിയോയില്‍ പറയുന്നത്. 

2016-ൽ നടൻ നിതിൻ ഷെരാവത്തിനെ വൈഷ്ണവി വിവാഹം കഴിച്ചിരുന്നു. ഗാർഹിക പീഡനം കാരണം നിതിനുമായി വിവാഹമോചനം നേടിയതായി നേരത്തെ ഒരു അഭിമുഖത്തിൽ അവർ വെളിപ്പെടുത്തിയിരുന്നു. നിതിനെ പ്രൊഫഷണലായി സഹായിച്ച് തങ്ങളുടെ ദാമ്പത്യം രക്ഷിക്കാൻ താൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ നിർഭാഗ്യവശാൽ അവരുടെ ശ്രമങ്ങൾ വിജയിച്ചില്ലെന്നും വൈഷ്ണവി ധനരാജ് അന്ന് പറഞ്ഞിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by IWMBuzz (@iwmbuzz)

എന്നാല്‍ നടിയുടെ പുതിയ പ്രശ്നം എന്താണ് എന്നതില്‍ വ്യക്തത വീഡിയോയില്‍ ലഭ്യമല്ല. പൊലീസ് നടിയുടെ പരാതിയില്‍ എഫ്ഐആര്‍ ഇട്ടിട്ടുണ്ടെന്നാണ് വിവരം. വീട്ടുകാരെ ചോദ്യം ചെയ്യാന്‍ വിളിക്കും എന്നാണ് പൊലീസ് പറയുന്നത്. വൈഷ്ണവി ധനരാജിനെ സുരക്ഷിതമായ ഒരിടത്ത് ആക്കിയതായും പൊലീസ് പറയുന്നുണ്ട്. 

'ജോലി അവസാനിപ്പിച്ചു വീട്ടിൽ പോകാൻ ചെയര്‍മാന്‍ പറഞ്ഞു': രഞ്ജിത്തിനെതിരായ സമന്തര യോഗത്തിന്‍റെ രേഖ പുറത്ത്

ഡങ്കിയും സലാറും ക്ലാഷില്‍: ആദ്യ ദിനം ഏത് ചിത്രം കൂടുതല്‍ കളക്ഷന്‍ നേടും, കണക്കുകള്‍ ഇങ്ങനെ.!

Latest Videos
Follow Us:
Download App:
  • android
  • ios